ETV Bharat / entertainment

സൂര്യ നായകനാകുന്ന ബയോപിക്കിന് പൃഥ്വിരാജ് സംവിധായകനാകുന്നു? - ഒരു ബയോപിക്കിനായി പൃഥ്വിരാജും സൂര്യയും

സൂര്യയും പൃഥ്വിരാജും ഒന്നിക്കുമെന്ന് പറയപ്പെട്ടിരുന്ന പ്രോജക്‌ടിന്‍റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്...

Prithviraj Sukumaran to turn director for Suriya  Prithviraj Sukumaran to turn director  Suriya s upcoming project  Prithviraj Sukumaran  Suriya  സൂര്യ നായകനാകുന്ന ബയോപ്പിക്കിന് പൃഥ്വിരാജ്  സൂര്യയും പൃഥ്വിരാജും  സൂര്യ  പൃഥ്വിരാജ്‌  ബയോപ്പിക്കിന് പൃഥ്വിരാജ് സംവിധായകനാകുന്നു  ഒരു ബയോപിക്കിനായി പൃഥ്വിരാജും സൂര്യയും  പൃഥ്വിരാജും സൂര്യയും ഒന്നിക്കുന്നു
സൂര്യ നായകനാകുന്ന ബയോപ്പിക്കിന് പൃഥ്വിരാജ് സംവിധായകനാകുന്നു
author img

By

Published : Mar 1, 2023, 2:55 PM IST

Updated : Mar 1, 2023, 3:16 PM IST

ഒരു ബയോപിക്കിനായി സൂര്യയും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ പ്രോജക്‌ടിനായി പൃഥ്വി വീണ്ടും സംവിധായക കുപ്പായം അണിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബിസ്‌കറ്റ് കിങ് എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ജീവിതം ആസ്‌പദമാക്കിയുളള സിനിമയാണ് ഇതെന്നുമുളള വാര്‍ത്തകള്‍ പ്രചരിച്ചു.

രാജന്‍ പിള്ളയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള വെബ്‌ സീരീസില്‍ പൃഥ്വിരാജ് അഭിനയിക്കുമെന്നാണ് ആദ്യം അഭ്യൂഹങ്ങള്‍ വന്നത്. എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം രാജന്‍ പിള്ളയായി സൂര്യ അഭിനയിക്കുമെന്നും ഈ പ്രോജക്‌ട് പൃഥ്വിരാജാകും സംവിധാനം ചെയ്യുക എന്നുമാണ്. സരിഗമയാണ് വെബ്‌ സീരീസിന്‍റെ നിര്‍മാണം.

വെബ്‌ സീരീസ് നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് സരിഗമ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ്‌ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍, സൂര്യയെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുമെന്ന് പറയപ്പെടുന്ന ബയോപിക് നടക്കില്ലെന്നാണ് വിവരം. പൃഥ്വിരാജ് സംവിധാനം ചെയ്യാനിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ എമ്പുരാനും ടൈസണും ആണെന്നാണ് സൂചന.

അതേസമയം 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' ആണ് പൃഥ്വിരാജിന്‍റെ പുതിയ ബോളിവുഡ് പ്രോജക്‌ട്‌. അക്ഷയ്‌ കുമാര്‍, ടൈഗര്‍ ഷ്‌റോഫ് എന്നിവര്‍ക്കൊപ്പമാണ് ചിത്രത്തില്‍ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പൃഥ്വിരാജിനോട് ബോളിവുഡ് സിനിമകളുടെ ബോക്‌സോഫിസ് പരാജയങ്ങളെ കുറിച്ചുള്ള നടന്‍റെ കാഴ്‌ചപ്പാടിനെ കുറിച്ച് ചോദിച്ചിരുന്നു.

'ഇതൊരു ഘട്ടമാണെന്ന് ഞാന്‍ ശരിക്കും വിശ്വസിക്കുന്നു. ഒരു വലിയ ഹിറ്റ് ഉണ്ടാകും. ഒരു പക്ഷേ അത് 'പഠാന്‍' ആയിരിക്കാം. ഒരു വിജയ ചിത്രത്തെ പിന്തുടര്‍ന്ന് അടുത്ത ചിത്രവും ഹിറ്റ്‌ ആകാം' -ഇപ്രകാരമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

പ്രഭാസ് ശ്രുതി ഹാസന്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'സലാര്‍' ആണ് പൃഥ്വിരാജിന്‍റെ മറ്റൊരു പുതിയ ചിത്രം. പ്രശാന്ത് നീൽ ആണ് 'സലാറി'ന്‍റെ സംവിധാനം.

'സൂര്യ 42' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് സൂര്യ. ദിഷ പടാനി, യോഗി ബാബു, റെഡിൻ കിങ്‌സ്‌ലി, കോവൈ സരള, ആനന്ദ് റാഹ് എന്നിവരും ചിത്രത്തിൽ അണിനിരക്കും. 10 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ദേവി ശ്രീ പ്രസാദാണ് സിനിമയുടെ സംഗീതം ഒരുക്കുക.

Also Read: പൃഥ്വിരാജിന്‍റെ കാളിയന്‍ ചിത്രീകരണം ഈ വര്‍ഷം; പുതിയ അപ്‌ഡേറ്റ് പുറത്ത്

Last Updated : Mar 1, 2023, 3:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.