മുംബൈ: ബോളിവുഡ് സുന്ദരി കജോൾ തൻ്റെ ഭർത്താവും ബോളിവുഡ് നടനുമായ അജയ് ദേവ്‌ഗൺ ജന്മദിനാശംസകൾ നേർന്ന് തൻ്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി വിഭാഗത്തിൽ പോസ്റ്റ് ചെയ്‌ത ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഞായറാഴ്‌ചയാണ് താരത്തിന് 54 വയസ് തികഞ്ഞത്. താരത്തിൻ്റ ജന്മമദിനം പ്രമാണിച്ച് അദ്ദേഹത്തിനു വേണ്ടി ഒരുക്കിയിരിക്കുന്ന ഒരു കേക്കിൻ്റെ ചിത്രം തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ചുകൊണ്ടാണ് താരപത്‌നി ആശംസകൾ അറിയിച്ചത്.
-
Happy Birthday my brother Raju! Wishing you a year filled with joy, peace and stellar performances!@ajaydevgn pic.twitter.com/ewZqusSksk
— Sanjay Dutt (@duttsanjay) April 2, 2023 " class="align-text-top noRightClick twitterSection" data="
">Happy Birthday my brother Raju! Wishing you a year filled with joy, peace and stellar performances!@ajaydevgn pic.twitter.com/ewZqusSksk
— Sanjay Dutt (@duttsanjay) April 2, 2023Happy Birthday my brother Raju! Wishing you a year filled with joy, peace and stellar performances!@ajaydevgn pic.twitter.com/ewZqusSksk
— Sanjay Dutt (@duttsanjay) April 2, 2023
'ഫൂൽ ഓർ കാണ്ടെ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ രംഗപ്രവേശനം: പഞ്ചാബിൽ ജനിച്ച അജയ് ദേവ്‌ഗൺ സിനിമയിലെ സംഘട്ടന സംവിധായകനായ തൻ്റെ പിതാവിൻ്റെ പാത പിൻ തുടർന്നുകൊണ്ടാണ് ബോളിവുഡിൽ എത്തിയത്. ‘1991 ൽ ഫൂൽ ഓർ കാണ്ടെ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ രംഗപ്രവേശനം ചെയ്യുന്നത്. ഈ സിനിമയിൽ തന്നെ മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയെടുത്തു കൊണ്ടാണ് താരം തൻ്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് സ്വഭാവ നടനായും, ഹാസ്യ നടനായും തിളങ്ങിയ അജയ് ദേവ്‌ഗൺ ബോളിവുഡിലെ തൻ്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
-
Happy Birthday my dearest AJ … @ajaydevgn love you loads … wishing you great health and tremendous success. pic.twitter.com/f6BaYIcnQr
— Riteish Deshmukh (@Riteishd) April 2, 2023 " class="align-text-top noRightClick twitterSection" data="
">Happy Birthday my dearest AJ … @ajaydevgn love you loads … wishing you great health and tremendous success. pic.twitter.com/f6BaYIcnQr
— Riteish Deshmukh (@Riteishd) April 2, 2023Happy Birthday my dearest AJ … @ajaydevgn love you loads … wishing you great health and tremendous success. pic.twitter.com/f6BaYIcnQr
— Riteish Deshmukh (@Riteishd) April 2, 2023
'ഹുൽ ചുൽ' എന്ന ബോളിവുഡ് സിനിമയുടെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ കാജോളും അജയ് ദേവ്‌ഗണും 1994 ൽ പരസ്‌പരം ഡേറ്റിങ് ആരംഭിക്കുകയും തുടർന്ന് ഇരുവരും 1999 ഫെബ്രുവരിയിൽ വിവാഹിതരാവുകയുമായിരുന്നു. 2008 ൽ അജയ് തന്നെ അഭിനയിച്ച് സംവിധാനവും, നിർമ്മാണവും നിർവ്വഹിച്ച ‘യു മി ഓർ ഹം’ എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ചതും കാജോൾ ആയിരുന്നു. ഇതു കൂടാതെ പ്യാർ തോ ഹോനാ ഹി താ, ഇഷ്‌ക്, രാജു ചാച്ച, ദിൽ ക്യാ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
-
Hey #Bholaa mere dost @ajaydevgn aapko janamdin ki dher saari shubhkamnayein❤️. Wish you a super super successful year ahead Ajjjjjjjj 👊!! Stay blessed. pic.twitter.com/m4uZkhnDQm
— Suniel Shetty (@SunielVShetty) April 2, 2023 " class="align-text-top noRightClick twitterSection" data="
">Hey #Bholaa mere dost @ajaydevgn aapko janamdin ki dher saari shubhkamnayein❤️. Wish you a super super successful year ahead Ajjjjjjjj 👊!! Stay blessed. pic.twitter.com/m4uZkhnDQm
— Suniel Shetty (@SunielVShetty) April 2, 2023Hey #Bholaa mere dost @ajaydevgn aapko janamdin ki dher saari shubhkamnayein❤️. Wish you a super super successful year ahead Ajjjjjjjj 👊!! Stay blessed. pic.twitter.com/m4uZkhnDQm
— Suniel Shetty (@SunielVShetty) April 2, 2023
ജന്മദിനത്തോട് അനുബന്ധിച്ച് അധഃസ്ഥിതർക്കൊപ്പം സമയം ചിലവഴിച്ച് അജയ്: തൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് അധഃസ്ഥിതർക്കൊപ്പം സമയം ചെലവഴിക്കുകയായിരുന്നു അജയ് ദേവ്‌ഗൺ. 100 നിരാലംബരായ ആളുകൾക്കായി തൻ്റെ ഏറ്റവും പുതിയ ചിത്രമായ ഭോലയുടെ പ്രത്യേക പ്രദർശനം നടത്തി ബോളിവുഡ് താരം തൻ്റെ പിറന്നാൾ ആഘോഷിച്ചു. അതിനിടെ താരത്തിന് പിറന്നാൾ ആശംസകളുമായി ബോളിവുഡിലെ അദ്ദേഹത്തിൻ്റെ നിരവധി സഹപ്രവർത്തകരാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. ബോളിവുഡ് നടൻ സുനിൽ ഷെട്ടി ‘ദിൽവാലെ’ സിനിമയിലെ തൻ്റെ സഹനടനും സുഹൃത്തുമായ അജയ് ദേവ്ഗണിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് രംഗത്തെത്തി.
‘ജന്മദിനാശംസകൾ, അജയ് ദേവ്ഗൺ, എൻ്റെ പ്രിയ സുഹൃത്തെ നിനക്ക് മുന്നോട്ട് ഒരു വിജയകരമായ വർഷം നേരുന്നു.’ സുനിൽ ഷെട്ടി കുറിച്ചു. സഞ്ജയ് ദത്ത്, റിതേഷ് ദേശ്‌മുഖ്, വിവേക് ഒബ്‌റോയ്, രാകുൽ പ്രീത് എന്നിങ്ങനെ നിരവധി പേരാണ് താരത്തിന് ജൻമദിനാശംസകൾ നേരാൻ സോഷ്യൽ മീഡിയിയിൽ എത്തിയത്. താരത്തിൻ്റെ ഏറ്റവും പുതിയ സിനിമയായ ഭോലയുടെ ബോക്‌സ് ഓഫിസ് കലക്ഷൻ വളരേ മന്ദഗതിയിലാണ് നീങ്ങുന്നത്.
also read: പോസിറ്റീവ് റിവ്യൂ ഗുണം ചെയ്‌തില്ല; അജയ് ദേവ്‌ഗണിന്‍റെ ഭോലയുടെ രണ്ടാം ദിന കലക്ഷന്‍ പുറത്ത്