ETV Bharat / entertainment

നാട്ടു നാട്ടു ഗാനം യുക്രൈന്‍ പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ ചിത്രീകരിക്കാന്‍ ഒരു കാരണം ഉണ്ട്..

author img

By

Published : Mar 8, 2023, 12:11 PM IST

ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം ആദ്യം ചിത്രീകരിക്കാനിരുന്നത് ഇന്ത്യയില്‍ ആയിരുന്നുവെന്ന് സംവിധായകന്‍ എസ്‌.എസ്‌ രാജമൗലി.

Rajamouli says thankful to the people of Ukraine  Why Naatu Naatu shoot Presidential Palace of Kyiv  SS Rajamouli about Naatu Naatu shoot  RRR follows a pre Independence fictional story  Rajamouli gives credit to choreographer Prem  RRR nominated for the Academy Awards  നാട്ടു ഗാനം യുക്രൈന്‍ പ്രസിഡന്‍റിന്‍റെ വസതിക്ക്  നാട്ടു നാട്ടു ഗാനം യുക്രൈന്‍ പ്രസിഡന്‍റിന്‍റെ വസതി  ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം  നാട്ടു നാട്ടു ഗാനം  നാട്ടു ഗാനം ആദ്യം ചിത്രീകരിക്കാനിരുന്നത്  രാജമൗലി  ആര്‍ആര്‍ആര്‍  നാട്ടു നാട്ടു ഗാനം  യുക്രൈനിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാജമൗലി
നാട്ടു നാട്ടു ഗാനം യുക്രൈന്‍ പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ ചിത്രീകരിക്കാന്‍ കാരണം

SS Rajamouli says thankful to the people of Ukraine: 'ആര്‍ആര്‍ആറി'ലെ 'നാട്ടു നാട്ടു' ഗാനം സൃഷ്‌ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച യുക്രൈനിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ എസ് എസ് രാജമൗലി. യുക്രൈനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുറത്ത് 'നാട്ടു നാട്ടു' ഗാനം ചിത്രീകരിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് രാജമൗലി.

Why Naatu Naatu shoot Presidential Palace of Kyiv: ഒരു മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം വെളിപ്പെടുത്തുന്നത്. 'നാട്ടു നാട്ടു' ആദ്യം ചിത്രീകരിക്കാനിരുന്നത് ഇന്ത്യയിലായിരുന്നുവെന്നും എന്നാല്‍ മഴക്കാലം ആയതിനാലാണ് കീവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുറത്ത് പുതിയ ലൊക്കേഷന്‍ കണ്ടത്തേണ്ടി വന്നതെന്നും രാജമൗലി പറയുന്നു.

SS Rajamouli about Naatu Naatu shoot: 'നാട്ടു നാട്ടുവിനെ കുറിച്ച് പറയുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വരുന്നത് ലൊക്കേഷനാണ്. ഇത് ചിത്രീകരിച്ചിരിക്കുന്നത് കീവിലാണ്. യഥാര്‍ഥത്തില്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍. ഇത് യഥാര്‍ഥത്തില്‍ സംഭവിക്കേണ്ടി ഇരുന്നത് ഇന്ത്യയിലായിരുന്നു. പക്ഷേ മഴക്കാലം ആയതിനാല്‍ ഞങ്ങള്‍ ലൊക്കേഷനുകള്‍ക്കായി തിരയുകയായിരുന്നു. അങ്ങനെ ലൊക്കേഷനുകള്‍ക്കായി ഞങ്ങള്‍ ഈ സ്ഥലം കണ്ടെത്തുകയായിരുന്നു.

പ്രസിഡന്‍ഷ്യല്‍ പാലസ് ആയതിനാല്‍ മറ്റേതെങ്കിലും സ്ഥലം നോക്കേണ്ടി വരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അവര്‍ പറഞ്ഞു, ഇത് യുക്രൈന്‍ ആണ്. നിങ്ങള്‍ക്കിവിടെ ജോലി ചെയ്യാം. യുക്രെനിയന്‍ ടീമിനോട് ഞാന്‍ വളരെ നന്ദിയുള്ളവനാണ്. കൊട്ടാരത്തിന്‍റെ നിറങ്ങള്‍, കൊട്ടാരത്തിന്‍റെ വലിപ്പം, നര്‍ത്തകര്‍ക്ക് ആവശ്യമായ ഗ്രൗണ്ടിന്‍റെ വലിപ്പം എന്നിവയെല്ലാം കൃത്യമായ അളവിലായിരുന്നു'-രാജമൗലി പറഞ്ഞു.

RRR follows a pre Independence fictional story: 1920കളിലെ രണ്ട് യഥാര്‍ഥ ഇന്ത്യന്‍ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരെ ചുറ്റിപ്പറ്റിയുള്ള സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് 'ആര്‍ആര്‍ആര്‍'. രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ചിത്രത്തില്‍ ആലിയ ഭട്ട്, അജയ്‌ ദേവ്ഗണ്‍, ശ്രിയ ശരണ്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

'നാട്ടു നാട്ടു'വിന്‍റെ മേക്കിങിനെ കുറിച്ചും രാജമൗലി പറഞ്ഞു. ഒലിവിയ മോറിസ് ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾ ഒഴികെ, മറ്റ് എല്ലാ പെര്‍ഫോര്‍മേഴ്‌സും പ്രൊഫഷണൽ നർത്തകരായിരുന്നുവെന്ന് രാജമൗലി പറഞ്ഞു. പ്രൊഫഷണലിസത്തിന്‍റെ നിലവാരത്തിൽ ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു. അവരോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ഇഷ്‌ടപ്പെട്ടു.

Rajamouli gives credit to choreographer Prem Rakshith: കൊറിയോഗ്രാഫർ പ്രേം രക്ഷിതിന്‍റെ കൂടെ ഞാന്‍ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. പാട്ട് മനോഹരമായിരിക്കണം, ചുവടുകള്‍ വളരെ ബുദ്ധിമുട്ടുള്ളതായിരിക്കരുത്. അതിനാല്‍ ആളുകള്‍ക്ക് അത് അനുകരിക്കാന്‍ കഴിയും. അത് അഭിനേതാക്കളുടെ ശൈലിക്ക് അനുയോജ്യമാകണം എന്നിങ്ങനെ ഞാന്‍ പറഞ്ഞതിനാല്‍ കൊറിയോഗ്രാഫര്‍ക്ക് വളരെ ബുദ്ധിമുട്ടേറിയ ജോലി ഉണ്ടായിരുന്നു. 100ലധികം വേരിയേഷനുകളുമായാണ് പ്രേം, 'നാട്ടു നാട്ടു'വിന്‍റെ ഹൂക്ക് ലൈനിനായി എത്തിയത്. അതിനാല്‍ മുഴുവന്‍ ക്രെഡിറ്റും അവനാണ് -രാജമൗലി പറഞ്ഞു.

RRR nominated for the Academy Awards: നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ 'നാട്ടു നാട്ടു' ഗാനം ഓസ്‌കര്‍ നോമിനേഷന്‍ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. എംഎം കീരവാണി ഒരുക്കിയ പാട്ട് ഓസ്‌കറില്‍ മികച്ച ഒറിജില്‍ സോങ് വിഭാഗത്തിലാണ് ഇടംപിടിച്ചിരിക്കുന്നത്. മാര്‍ച്ച് 12ന് ലോസ്‌ ഏഞ്ചല്‍സില്‍ നടക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് വേദിയില്‍ ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ചും കാല ഭൈരവയും ചേര്‍ന്ന് 'നാട്ടു നാട്ടു' ഗാനം അവതരിപ്പിക്കും.

രണ്ട് പതിറ്റാണ്ടിനിടെ ഓസ്‌കര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'ആര്‍ആര്‍ആര്‍'. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്‌സ്‌ ചോയിസ്‌ അവാര്‍ഡ് തുടങ്ങി അവാര്‍ഡുകളും 'നാട്ടു നാട്ടു' നേടി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഗാനത്തിന് ഗ്ലോബല്‍ പുരസ്‌കാരം ലഭിക്കുന്നതും.

Also Read: ഹോളിവുഡ് ക്രിട്ടിക്‌സ്‌ അസോസിയേഷന്‍ പുരസ്‌കാര നേട്ടം: ഇന്ത്യൻ സിനിമ സംവിധായകര്‍ക്ക് അവാര്‍ഡ് സമര്‍പ്പിച്ച് രാജമൗലി

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.