ETV Bharat / entertainment

'വിഎൻആർ ട്രയോ' റിട്ടേൺസ് ; രശ്‌മിക മന്ദാനയും നിതിൻ കുമാർ റെഡ്ഡിയും ചേർന്നുള്ള രണ്ടാമത്തെ ചിത്രം വരുന്നു - വെങ്കി കുടമുല

വെങ്കി കുടമുലയും നിതിൻ കുമാർ റെഡ്ഡിയും രശ്‌മിക മന്ദാനയും ഒന്നിച്ചെത്തുന്ന രണ്ടാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്

VNRTrio Rashmika Mandanna Nithin  VNRTrio  Rashmika Mandanna  സിനിമ വാർത്തകൾ  മലയാളം വാർത്തകൾ  Chiranjeevi gives first clap  Hanu Raghavapudi  Venky Kudumula  Venky Kudumula new film  rashmika new movie  mithiin new movie  Nithiin  Rashmika Mandannas film with Nithiin  വിഎൻആർട്രയോ  രശ്‌മിക മന്ദാന  നിതിൻ കുമാർ റെഡ്ഡി  ചിരഞ്‌ജീവി  വെങ്കി കുടമുല  വെങ്കി കുടമുല പുതിയ ചിത്രം
വിഎൻആർട്രയോ റിട്ടേൺസ്
author img

By

Published : Mar 24, 2023, 10:26 PM IST

ഹൈദരാബാദ് : തെന്നിന്ത്യൻ നായിക രശ്‌മിക മന്ദാനയും നിതിൻ കുമാർ റെഡ്ഡിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്‍റെ ലോഞ്ച് ഹൈദരാബാദിൽ നടന്നു. വിഎൻആർട്രയോ (VNRTrio) എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ലോഞ്ച് ഇന്ന് മെഗാസ്റ്റാർ ചിരഞ്‌ജീവി, ചലച്ചിത്ര നിർമാതാക്കളായ ഹനു രാഘവപുടി, ഗോപിചന്ദ് മലിനേനി, ബോബി, തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നടന്നത്. നിതിനും ചലച്ചിത്ര സംവിധായകനായ വെങ്കി കുടമുലയും രശ്മികയും ഒന്നിയ്‌ക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Rashmika Mandanna's instagram post: പിങ്ക് സൽവാർ സ്യൂട്ടിലാണ് രശ്‌മിക മന്ദാന തന്‍റെ പുതിയ ചിത്രത്തിന്‍റെ ലോഞ്ചിനെത്തിയത്. പൂജ ചടങ്ങുകളോടെയാണ് സിനിമയുടെ ലോഞ്ച് നടത്തിയതെന്ന് ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ട് രശ്‌മിക മന്ദാന അറിയിച്ചു. ചലച്ചിത്ര മേഖലയിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Rashmika Mandanna asked blessings: എന്നാൽ രശ്‌മികയുടേയും നിതിന്‍റെയും കരിയറിലെ ഇരുവരും ഒന്നിച്ചുള്ള രണ്ടാമത്തെ ചിത്രത്തിന് ആദ്യ ക്ലാപ്പ് നൽകിയത് മെഗാസ്‌റ്റാർ ചിരഞ്ജീവിയാണ്. വരാനിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു മുഴുനീള എന്‍റർടെയ്‌നർ പാക്കേജായിരിക്കും എന്ന് സൂചന നൽകിയ നായിക സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. സിനിമ ലോഞ്ചിന്‍റെ ചിത്രങ്ങൾ പങ്കുവച്ച താരം മുന്നോട്ടുള്ള യാത്രയ്‌ക്ക് എല്ലാ പ്രേക്ഷകരുടേയും അനുഗ്രവും സ്‌നേഹവും വേണമെന്നും സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു.

also read: 'കാര്യമായി ഒന്നും ചെയ്യാനില്ലാഞ്ഞിട്ടും രശ്‌മിക എന്തിന് വാരിസില്‍ അഭിനയിച്ചു ? '; കാരണം വെളിപ്പെടുത്തി നടി

Venky Kudumula about VNRTrio: 2020ൽ പുറത്തിറങ്ങിയ ഭീഷ്‌മയാണ് നിതിനും രശ്‌മികയും വെങ്കി കുടമുലയും ഒന്നിച്ചെത്തിയ ആദ്യ ചിത്രം. അതേസമയം വരാനിരിക്കുന്ന ചിത്രം ഭീഷ്‌മയേക്കാൾ ഏറെ വ്യത്യസ്‌തമായിരിക്കുമെന്ന് സംവിധായകൻ വെങ്കി നേരത്തെ തന്നെ അറിയിച്ചിരുന്നു.

Rashmika Mandanna about varisu: ജനുവരി 11ന് തമിഴ്‌ സൂപ്പർ സ്‌റ്റാർ വിജയ്‌ - രശ്‌മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് 'വാരിസ്'. ചിത്രത്തിൽ പ്രധാനമായും രണ്ട് ഗാനങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട രശ്‌മിക താൻ ആ സിനിമ അഭിനയിക്കാൻ തെരഞ്ഞടുത്തതിനുള്ള കാരണവും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സൂപ്പർ സ്‌റ്റാർ വിജയ്‌യോടുള്ള കടുത്ത ആരാധനയും അദ്ദേഹത്തോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവുമായിരുന്നു ചിത്രം തെരഞ്ഞെടുക്കാനുള്ള കാരണമെന്ന് താരം ഒരു അഭിമുഖത്തിനിടെയാണ് അറിയിച്ചത്.

also read: 'ഉര്‍ഫി ജാവേദിന് പഠിക്കുന്നോ' ; വസ്‌ത്രത്തിൻ്റെ ഇറക്കം കുറഞ്ഞെന്നുപറഞ്ഞ് രശ്‌മികയ്‌ക്കെതിരെ സൈബറാക്രമണം

വാരിസ് റിലീസായ ശേഷം രശ്‌മിക മന്ദാനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നിട്ടും എന്തിനാണ് അഭിനയിക്കാൻ തയ്യാറായതെന്നായിരുന്നു ആരാധകർ വിമർശന സ്വരത്തിൽ താരത്തോട് ചോദിച്ചത്. അതിനുള്ള മറുപടിയെന്നോണമായിരുന്നു താരത്തിന്‍റെ അഭിമുഖത്തിലെ വാക്കുകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.