മുംബൈ : കശ്‌മീരി പണ്ഡിറ്റുകളുടെ പലായനത്തെ കുറിച്ച് പറയുന്ന 'ദി കശ്‌മീർ ഫയൽസ്' എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം തന്‍റെ അടുത്ത ഫീച്ചർ സിനിമയായ 'ദി ഡൽഹി ഫയൽസിന്‍റെ' പ്രഖ്യാപനവുമായി സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. എന്നാൽ തന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് വിവേക് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല.
'ദി കശ്‌മീർ ഫയൽസ് ഏറ്റെടുത്ത എല്ലാവർക്കും നന്ദി. കഴിഞ്ഞ നാല് വർഷമായി, ഞങ്ങൾ അങ്ങേയറ്റം സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി കഠിനാധ്വാനം ചെയ്‌തു. യാതൊരു കാരണവുമില്ലാതെ ഞാൻ നിങ്ങളുടെ ടൈംലൈനിൽ ഇടിച്ചുകയറി വന്നിരിക്കാം. പക്ഷേ കശ്‌മീരി ഹിന്ദുക്കൾ നേരിട്ട വംശഹത്യയെയും അനീതിയെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കേണ്ടത് അനിവാര്യമാണ്. ഇപ്പോൾ എനിക്ക് ഒരു പുതിയ സിനിമയിൽ പ്രവർത്തിക്കാനുള്ള സമയമായി' - എന്നായിരുന്നു അഗ്നിഹോത്രിയുടെ ട്വീറ്റ്.
- — Vivek Ranjan Agnihotri (@vivekagnihotri) April 15, 2022 " class="align-text-top noRightClick twitterSection" data="
— Vivek Ranjan Agnihotri (@vivekagnihotri) April 15, 2022
">— Vivek Ranjan Agnihotri (@vivekagnihotri) April 15, 2022
ALSO READ: 'ഒറ്റ'യില്‍ ആസിഫ് അലിയും അര്‍ജുന്‍ അശോകനും ; റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്നു
ഇതിനുപിന്നാലെ ഒരു ഫോളോ-അപ്പ് പോസ്റ്റിൽ 'ദി ഡൽഹി ഫയൽസ്' എന്ന ഹാഷ്‌ടാഗോടുകൂടി അദ്ദേഹം പുതിയ സിനിമയുടെ പേരിനെക്കുറിച്ചുള്ള സൂചനയും നൽകി. ബോക്‌സ് ഓഫിസിൽ വൻ ഹിറ്റായ ദി കശ്‌മീർ ഫയൽസ്, വളരെയേറെ വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവയുൾപ്പടെ ബിജെപി ഭരണ സംസ്ഥാനങ്ങളിൽ ചിത്രം നികുതി ഇളവോടുകൂടിയാണ് പ്രദർശിപ്പിച്ചത്.