ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. 'പർവ' എന്ന ചിത്രവുമായാണ് വിവേക് അഗ്നിഹോത്രി എത്തുന്നത് (Vivek Agnihotri Announced New Film Parva). മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രം വമ്പൻ ബജറ്റിലാണ് നിർമിക്കുന്നത്. എസ് എൽ ഭെെരപ്പയുടെ ഇതേ പേരിലുള്ള കന്നഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
മൂന്ന് ഭാഗങ്ങളിലായാകും ഈ ചിത്രത്തിന്‍റെ നിർമാണം. നിർമാതാവും നടിയുമായ പല്ലവി ജോഷി, സംവിധായകൻ പ്രകാശ് ബെൽവാടി, എഴുത്തുകാരൻ എസ് എൽ ഭെെരപ്പ എന്നിവരുടെ സാന്നിധ്യത്തിലാണ് വിവേക് അഗ്നിഹോത്രി തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. 'വമ്പൻ പ്രഖ്യാപനം' എന്നാണ് സംവിധായകൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
-
BIG ANNOUNCEMENT:
— Vivek Ranjan Agnihotri (@vivekagnihotri) October 21, 2023 " class="align-text-top noRightClick twitterSection" data="
Is Mahabharat HISTORY or MYTHOLOGY?
We, at @i_ambuddha are grateful to the almighty to be presenting Padma Bhushan Dr. SL Bhyrappa’s ‘modern classic’:
PARVA - AN EPIC TALE OF DHARMA.
There is a reason why PARVA is called ‘Masterpiece of masterpieces’.
1/2 pic.twitter.com/BiRyClhT5c
">BIG ANNOUNCEMENT:
— Vivek Ranjan Agnihotri (@vivekagnihotri) October 21, 2023
Is Mahabharat HISTORY or MYTHOLOGY?
We, at @i_ambuddha are grateful to the almighty to be presenting Padma Bhushan Dr. SL Bhyrappa’s ‘modern classic’:
PARVA - AN EPIC TALE OF DHARMA.
There is a reason why PARVA is called ‘Masterpiece of masterpieces’.
1/2 pic.twitter.com/BiRyClhT5cBIG ANNOUNCEMENT:
— Vivek Ranjan Agnihotri (@vivekagnihotri) October 21, 2023
Is Mahabharat HISTORY or MYTHOLOGY?
We, at @i_ambuddha are grateful to the almighty to be presenting Padma Bhushan Dr. SL Bhyrappa’s ‘modern classic’:
PARVA - AN EPIC TALE OF DHARMA.
There is a reason why PARVA is called ‘Masterpiece of masterpieces’.
1/2 pic.twitter.com/BiRyClhT5c
മഹാഭാരതം ചരിത്രമാണോ അതോ മിത്തോളജിയോ എന്ന് ചോദിച്ച വിവേക് അഗ്നിഹോത്രി പർവയെ 'മാസ്റ്റർപീസ് ഓഫ് മാസ്റ്റർപീസ്' എന്ന് വിളിക്കാൻ ഒരു കാരണമുണ്ടെന്നും പറയുന്നു. 'പർവ - ധർമ്മത്തിന്‍റെ ഒരു ഇതിഹാസ കഥ' എന്നും അദ്ദേഹം കുറിച്ചു. അതേസമയം ചിത്രത്തിലെ താരനിര ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
'ദി വാക്‌സിൻ വാർ' (The Vaccine War) ആണ് വിവേക് അഗ്നിഹോത്രി ഏറ്റവും ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം. ഇന്ത്യയുടെ കൊവിഡ് പോരാട്ടം ആസ്‌പദമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. എന്നാർ ഈ ചിത്രത്തിന് ബോക്‌സോഫിസിൽ കാര്യമായി തിളങ്ങാനായില്ല. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്‌പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നിങ്ങനെ 11 ഭാഷകളിൽ റിലീസ് ചെയ്‌ത ചിത്രം കൂടിയായിരുന്നു 'ദി വാക്‌സിൻ വാർ'.
അഗർവാൾ ആർട്ടിന്‍റെ ബാനറിൽ അഭിഷേക് അഗർവാളും അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷിയുടെ ഐ ആം ബുദ്ധ പ്രൊഡക്ഷൻസും ചേർന്നായിരുന്നു ചിത്രത്തിന്‍റെ നിർമാണം. പല്ലവി ജോഷി, അനുപം ഖേര്‍, നാന പടേകര്‍, റെയ്‌മ സെൻ, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്‍തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറെ ചർച്ചയായ, സാമ്പത്തികമായി നേട്ടം കൊയ്‌ത 'ദി കശ്‌മീര്‍ ഫയല്‍സി'ന് (The Kashmir Files) ശേഷം അഗ്നിഹോത്രി സംവിധാനം ചെയ്‌ത ചിത്രമാണ് ‘ദി വാക്‌സിൻ വാർ’. കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥയാണ് 'ദി കശ്‌മീര്‍ ഫയല്‍സ്' പറഞ്ഞത്. അനുപം ഖേർ ആയിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
പ്രൊപ്പഗാണ്ട സിനിമ എന്നതുൾപ്പടെയുള്ള വിമർശനങ്ങൾക്കും പാത്രമായ ഈ ചിത്രം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. 'ദി കശ്‌മീർ ഫയൽസ് അൺറിപോർട്ടഡ്' (The Kashmir Files: Unreported) എന്ന ഒരു ഡോക്യു - സീരീസും സംവിധായകൻ പിന്നാലെ പുറത്തിറക്കിയിരുന്നു.