ETV Bharat / entertainment

'ജിന്ന എനിക്ക് സ്‌പെഷ്യലാണ്'; റിലീസിനൊരുങ്ങി വിഷ്‌ണു മഞ്ചുവിന്‍റെ ആക്ഷന്‍ കോമഡി ചിത്രം - Payal Rajput

വിഷ്‌ണു മഞ്ചു നായകനായെത്തുന്ന ആക്ഷന്‍ കോമഡി ചിത്രമാണ് ജിന്ന. സണ്ണി ലിയോണ്‍, പായല്‍ രജ്‌പുത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം ഒക്‌ടോബര്‍ 21ന് തിയറ്ററുകളില്‍ എത്തും

Vishnu Mnachu new movie Ginna  Vishnu Mnachu new movie Ginna release  Ginna  Vishnu Mnachu  Ginna release  ജിന്ന  ആക്ഷന്‍ കോമഡി ചിത്രം  വിഷ്‌ണു മഞ്ചു  സണ്ണി ലിയോണ്‍  പായല്‍ രജ്‌പുത്  Sunny Leone  Payal Rajput  Ginna Telugu movie
'ജിന്ന എനിക്ക് സ്‌പെഷ്യലാണ്'; റിലീസിനൊരുങ്ങി വിഷ്‌ണു മഞ്ചുവിന്‍റെ ആക്ഷന്‍ കോമഡി ചിത്രം
author img

By

Published : Oct 10, 2022, 12:56 PM IST

തെലുഗു സൂപ്പര്‍ താരം വിഷ്‌ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ജിന്ന. വിഷ്‌ണുവിനൊപ്പം താരസുന്ദരി സണ്ണി ലിയോണും പായല്‍ രജ്‌പുതും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് താരങ്ങളും അണിയറ പ്രവര്‍ത്തകരും.

പ്രമോഷന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലും ജിന്ന ടീം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ജിന്ന നായകന്‍ വിഷ്‌ണു മഞ്ചു പറഞ്ഞ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

'പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ നടന്‍മാര്‍ സിനിമ ചെയ്യുന്നത്. സിനിമ കാണാന്‍ തിയറ്ററുകളില്‍ പ്രേക്ഷകരില്ലെങ്കില്‍ നമ്മള്‍ അഭിനേതാക്കളല്ല', വിഷ്‌ണു പറഞ്ഞു. 'ചെയ്യുന്ന എല്ലാ സിനിമകള്‍ക്ക് വേണ്ടിയും ഞാന്‍ വളരെ അധികം കഠിനാധ്വാനം ചെയ്യാറുണ്ട്.

എങ്കിലും ജിന്ന എനിക്ക് ഏറെ സ്‌പെഷ്യലാണ്. കാരണം എന്‍റെ പ്രിയപ്പെട്ട പെണ്‍മക്കള്‍ അരിയാനയും വിവിയാനയും ചിത്രത്തില്‍ ശബ്‌ദം നല്‍കി അഭിനയിച്ചിട്ടുണ്ട്. തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ജിന്ന', ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയായ വിഷ്‌ണു മഞ്ചു പറഞ്ഞു.

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങിയ ജിന്ന ഒക്‌ടോബര്‍ 21ന് തിയറ്ററുകളില്‍ എത്തും. എവിഎ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, ട്വന്‍റി ഫോര്‍ ഫ്രെയിംസ് ഫാക്‌ടറി എന്നിവയുടെ ബാനറില്‍ വിഷ്‌ണു മഞ്ചുവാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്ന സിനിമ തെലുഗു, തമിഴ് ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തും.

ചോട്ടാ കെ നായിഡു ആണ് ജിന്നയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അനൂപ് റൂപന്‍സിന്‍റേതാണ് സംഗീതം. എഡിറ്റര്‍- ചോട്ടാ കെ പ്രസാദ്, പിആര്‍ഒ- എ എസ് ദിനേശ്, ശബരി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.