ETV Bharat / entertainment

'മാതൃദിനാശംസകൾ'; അനുഷ്‌കയുടെയും വാമികയുടെയും ചിത്രം പങ്കുവച്ച് വിരാട് കോലി - Virat Kohli Mothers Day instagram Post

ചിത്രത്തിന് താഴെ 'നന്ദി' എന്ന് കമന്‍റ് ചെയ്‌ത് അനുഷ്‌ക ശർമയും

virushka  വിരാട് കോലി  അനുഷ്‌ക ശർമ  അനുഷ്‌ക  വിരാട്  വാമിക  Kohli Insta Post  Mothers Day post  കോലി ഇൻസ്റ്റഗ്രാം പോസ്റ്റ്  വിരുഷ്‌ക  Virat Kohli Mothers Day instagram Post  Virat Kohli Anushka Sharma
കോലി അനുഷ്‌ക
author img

By

Published : May 14, 2023, 4:08 PM IST

മുംബൈ: മാതൃദിനത്തിൽ അനുഷ്‌ക ശർമ്മയുടെയും മകൾ വാമികയുടെയും ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. ബാൽക്കണിയിൽ നിന്ന് സുന്ദരമായ കാഴ്‌ച ആസ്വദിക്കുന്ന ഇരുവരുടെയും ചിത്രമാണ് കോലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. മാതൃദിനാശംസകൾ @അനുഷ്‌ക ശർമ എന്ന അടിക്കുറിപ്പോടെ മൂന്ന് ചിത്രങ്ങളാണ് കോലി തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്.

അനുഷ്‌കയും മകൾ വാമികയും വീടിന്‍റെ ബാൽക്കണിയിൽ നിന്ന് കാഴ്‌ചകൾ ആസ്വദിക്കുന്നതാണ് ആദ്യത്തെ ചിത്രം. രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളിൽ കോലിയുടെയും അനുഷ്‌കയുടെയും അമ്മമാരുടെ ചിത്രങ്ങളും താരങ്ങളുടെ വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

പോസ്റ്റ് ചെയ്‌തതിന് പിന്നാലെ ചിത്രങ്ങൾ വളരെ വേഗം തന്നെ വൈറലായി മാറി. ആശംസകളും ഇമോജികളുമായി ആരാധകരും ചിത്രത്തിന്‍റെ കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തി. ചിത്രത്തിൽ താഴെ കമന്‍റായി 'നന്ദി' എന്നാണ് അനുഷ്‌ക ശർമ കുറിച്ചത്. ഒട്ടേറെ പ്രമുഖരും ചിത്രത്തിന് കമന്‍റുകളുമായെത്തി.

ആരാധകരുടെ 'വിരുഷ്‌ക': നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2017 ഡിസംബർ 11 ന് ഇറ്റലിയിൽ വച്ചാണ് വിരാടും അനുഷ്‌കയും വിവാഹിതരായത്. 2021 ജനുവരിയിലാണ് വാമിക കോലിയുടെയും അനുഷ്‌കയുടെയും ജീവിതത്തിന്‍റെ ഭാഗമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും വാമികയുടെ മുഖം ഇതേവരെ താരദമ്പതികള്‍ ആരാധകര്‍ക്ക് മുമ്പില്‍ കാണിച്ചിട്ടില്ല.

നിലവിൽ ഐപിഎല്ലിന്‍റെ തിരക്കുകളിലാണ് കോലി. ഇത്തവണ ആറ് അർധ സെഞ്ച്വറികളുമായി മികച്ച ഫോമിലാണ് താരം ബാറ്റ് വീശുന്നത്. 11 മത്സരങ്ങളിൽ നിന്ന് 42.00 ശരാശരിയിൽ 420 റണ്‍സാണ് ഈ സീസണിൽ കോലി ഇതുവരെ അടിച്ച് കൂട്ടിയത്. ഈ സീസണിലെ റണ്‍ വേട്ടക്കാരിൽ നിലവിൽ ആറാം സ്ഥാനത്താണ് കോലി.

കോലിയുടെ മികച്ച ഫോമിനിടയിലും പുറത്താകലിന്‍റെ വക്കിലാണ് നിലവിൽ ബാംഗ്ലൂർ. സീസണിൽ ഇതുവരെ അഞ്ച് ജയവും ആറ് തോൽവിയും ഉൾപ്പെടെ 10 പോയിന്‍റുള്ള ബാംഗ്ലൂർ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളിലെല്ലാം തകർപ്പൻ ജയം നേടിയാൽ മാത്രമേ ബാഗ്ലൂരിന് പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളൂ.

തിരിച്ചുവരവിനൊരുങ്ങി അനുഷ്‌ക: അതേസമയം വർഷങ്ങൾക്ക് ശേഷം ബിഗ്‌ സ്‌ക്രീനിലേക്ക് മുഴുനീള റോളിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അനുഷ്‌ക ശർമ. ചക്‌ദേ എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിന്‍റെ പ്രിയതാരം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള അനുഷ്‌കയുടെ മടങ്ങി വരവ് കൂടിയാണ് ചക്‌ദേ എക്‌സ്പ്രസ്.

ഷാരൂഖ് ഖാൻ, കത്രീന കൈഫ് എന്നിവർക്കൊപ്പം അഭിനയിച്ച് 2018ൽ പുറത്തിറങ്ങിയ 'സീറോ' ആയിരുന്നു അനുഷ്‌കയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അനുഷ്‌കയുടെ സഹോദരൻ കർണേഷ് ശർമ നിർമിക്കുന്ന ചക്‌ദേ എക്‌സ്പ്രസിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ വേഷത്തിലാണ് താരം എത്തുന്നത്.

പ്രോസിത് റോയ് സംവിധാനം ചെയ്‌ത ബയോപിക് ചിത്രം നെറ്റ്‌ഫ്ലിക്‌സിലൂടെ ഡയറക്‌ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുക. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നെറ്റ്‌ഫ്ലിക്‌സ്‌ ചിത്രമായ 'ഖാല'യിൽ അതിഥി വേഷത്തിൽ അനുഷ എത്തിയിരുന്നു. സഹോദരൻ കർണേഷ് ശർമ തന്നെയായിരുന്നു 'ഖാല'യുടെയും നിർമാണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.