ETV Bharat / entertainment

'കാമറകള്‍ താഴ്‌ത്തൂ, വാമികയെ പോകാന്‍ അനുവദിക്കൂ'; വിമാനത്താവളത്തില്‍ വിരാട് കോലിയുടെ പ്രതികരണം വൈറല്‍ - Virat Kohli news

Virat Kohli angry on media: മുംബൈ വിമാനത്താവളത്തിലെത്തിയ താര ദമ്പതികളെ വളഞ്ഞ്‌ പാപ്പരാസികള്‍. മകളുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍മാരോട് കാമറകള്‍ താഴ്‌ത്താന്‍ ആഴശ്യപ്പെട്ട് വിരാട് കോലി.

Virat Kohli gets angry on Anushka Sharma  Virat Kohli Anushka Sharma viral airport video  Virushka airport video  Virat Kohli Anushka Sharma back from vacation  Virat Kohli angry on media  കാമറകള്‍ താഴ്‌ത്താന്‍ ആവശ്യപ്പെട്ട് വിരാട് കോലി  കാമറകള്‍ താഴ്‌ത്താന്‍ കോലി മാധ്യമങ്ങളോട്  വിരാട്‌ കോലിയും അനുഷ്‌ക ശര്‍മയും  Latest entertainment news  Latest celebrity news  Virat Kohli news  Anushka Sharma news
മാധ്യമങ്ങളോട് കാമറകള്‍ താഴ്‌ത്താന്‍ ആവശ്യപ്പെട്ട് വിരാട് കോലി; വീഡിയോ വൈറല്‍
author img

By

Published : Aug 3, 2022, 5:10 PM IST

തെലുങ്കാന: ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സാണ് വിരാട്‌ കോലിയും അനുഷ്‌ക ശര്‍മയും. മുംബൈ വിമാനത്താവളത്തിലെത്തിയ വിരാടിന്‍റെയും അനുഷ്‌കയുടെയും ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പാരിസിലും ലണ്ടനിലും അവധിക്കാലം ചിലവഴിച്ച ശേഷം മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് താര ദമ്പതികളെ പാപ്പരാസികള്‍ വളഞ്ഞത്.

മാധ്യമങ്ങളോട് കാമറകള്‍ താഴ്‌ത്താന്‍ ആവശ്യപ്പെട്ട് വിരാട് കോലി; വീഡിയോ വൈറല്‍

Virat Kohli angry on media: ഇതോടെ കോലിക്ക് മാധ്യമങ്ങളോട് അല്‍പ്പമൊന്ന് ശബ്‌ദമുയര്‍ത്തേണ്ടി വന്നു. ഫോട്ടോഗ്രാഫര്‍മാര്‍ മകള്‍ വാമികയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചതാണ് കോലിയുടെ ദേഷ്യത്തിന് കാരണം. കാമറകള്‍ താഴ്‌ത്താന്‍ കോലി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

'വാമികയെ പോകാന്‍ അനുവദിക്കൂ.. ദയവ് ചെയ്‌ത് നിങ്ങളുടെ കാമറകള്‍ താഴ്‌ത്തൂ. അവള്‍ക്ക് നന്നായി ഉറക്കം വരുന്നുണ്ട്. ആദ്യം ഞങ്ങള്‍ അവളെ കാറിലെത്തിക്കട്ടെ. എന്നിട്ട് വീണ്ടും നിങ്ങളുടെ മുന്നിലെത്താം. കാമറയ്‌ക്ക് പോസ്‌ ചെയ്യാം.' -കോലി പറഞ്ഞു.

ഇതോടെ ഫോട്ടോഗ്രാഫര്‍മാരെല്ലാം കാമറ താഴ്‌ത്തി. മകളെ കാറിലെത്തിച്ച ശേഷം കോലി പറഞ്ഞ പോലെ ഇരുവരും വിമാനത്താവളത്തിലെ അറൈവല്‍ ഏരിയയിലേയ്‌ക്കെത്തി. കാമറയ്‌ക്ക് പോസ്‌ ചെയ്യുകയും ചെയ്‌തു.

കാമറക്കണ്ണുകളില്‍ നിന്നും മകള്‍ വാമികയെ എല്ലായ്‌പ്പോഴും ഇരുവരും സംരക്ഷിക്കാറുണ്ട്. മകളുടെ മുഖം ഇപ്പോള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ താരദമ്പതികള്‍ തയ്യാറല്ല. മകളുടെ സ്വകാര്യ ജീവിതം നഷ്‌ടപ്പെടുത്താന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും അവള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ അവള്‍ കാമറയ്‌ക്ക് മുന്നില്‍ വന്നോട്ടെയെന്നുമാണ് കോലിയുടെയും അനുഷ്‌കയുടെയും നിലപാട്.

നേരത്തെ വാമികയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇന്ത്യയുടെ മത്സരം കാണുന്നതിനിടയിലാണ് ഗ്യാലറിയിലിരുന്ന വാമികയെ കാമറക്കണ്ണുകള്‍ പകര്‍ത്തിയത്. ഈ ചിത്രം വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആ ചിത്രങ്ങള്‍ കളയണമെന്നഭ്യര്‍ത്ഥിച്ച് അനുഷ്‌കയും കോലിയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് വാമികയുടെ ഒന്നാം പിറന്നാള്‍ താരദമ്പതികള്‍ ആഘോഷിച്ചത്. എന്നാല്‍ ഇതിന്‍റെ ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല. 2021 ജനുവരി 11നാണ് കോലിക്കും അനുഷ്‌കയ്‌ക്കും പെണ്‍കുഞ്ഞ് പിറന്നത്.

Also Read: വാമികയുടെ ആദ്യ ചിത്രം വൈറല്‍; പ്രതികരണവുമായി കോലിയും അനുഷ്‌കയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.