Viral post about Gopi Sundar and Amrutha: കഴിഞ്ഞ രണ്ട് ദിവസമായി സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വാര്‍ത്താതലക്കെട്ടുകളില്‍ നിറയുകയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഗോപി സുന്ദര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചതോടെ രണ്ടാള്‍ക്കുമെതിരെ വിമര്‍ശനങ്ങളും സദാചാരവും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതോടെ അഭയ ഹിരണ്‍മയിയുമായുള്ള ഗോപി സുന്ദറുടെ ബന്ധം അവസാനിച്ചതായാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച.
Viral post about Abhaya Hiranmayi: ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വന്നൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയിലടക്കം മാധ്യമ ശ്രദ്ധ നേടുന്നത്. നിധി കുര്യന്‍ എന്ന വ്യക്തിയുടെ പോസ്‌റ്റാണ് തരംഗമാകുന്നത്. 'ഗോപി സുന്ദറുടെ ആദ്യ ഭാര്യയെക്കാള്‍ ഇപ്പോള്‍ ഏറ്റവും തകര്‍ന്ന് നില്‍ക്കുന്നത് ഹിരണ്‍മയി ആവാമെന്നാണ്' നിധി കുര്യന്‍ പറയുന്നത്. ഓരോ വിട്ടുകൊടുക്കലും മരണ തുല്യമാണെന്നും അവര്‍ കുറിച്ചു.
'എനിക്ക് അമൃത സുരേഷിന്‍റെ പാട്ടുകള്‍ ഇഷ്‌ടമാണ്. അവരെ കാണാന്‍ ഇഷ്‌ടമാണ്. മകള്‍ക്കൊപ്പം അവര്‍ ചെയ്യുന്ന വ്‌ളോഗുകള്‍ ഇഷ്‌ടമാണ്. അവരുടെ ചില ആറ്റിറ്റ്യൂഡ്‌സ് ഇഷ്‌ടമാണ്. ആരും പൂര്‍ണത നേടിയവരില്ലല്ലോ. ചെറിയ പ്രായത്തില്‍ അവര്‍ ഒരാളെ സ്‌നേഹിച്ചു. വിവാഹം കഴിച്ചു. ജീവിച്ചു. അവര്‍ക്ക് മാത്രമറിയാവുന്ന വ്യക്തിപരമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞു. അതൊക്കെയും എത്രയോ വ്യക്തിപരമായ കാര്യങ്ങളാണ്.
അവര്‍ അറിയപ്പെടുന്ന ഗായികയും പബ്ലിക് ഫിഗറും ആയത് കൊണ്ട് അവരുടെ ജീവിതവും സന്തോഷവും വേദനകളും പ്രണയവും ഒക്കെ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്ത് ആഘോഷിച്ചു. (സ്വാഭാവികം - ഓരോ ദിവസവും പുതുമ നിറഞ്ഞ കഥകള്‍ വേണമല്ലോ).. അമൃതയുടെയും ഗോപിയുടെയും പോസ്‌റ്റിന്‍റെ താഴെ വരുന്ന കമന്‍റുകള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ആരെയും വിധിക്കാന്‍ നില്‍ക്കുന്നില്ല. ഗോപിയുടെ ആദ്യ ഭാര്യയേക്കാള്‍ ഇപ്പോ ഏറ്റവും തകര്‍ന്നു നില്‍ക്കുന്നത് ഹിരണ്‍മയി ആവാം. എത്രത്തോളം അവര്‍ ആ ബന്ധത്തിന്‍റെ പേരില്‍ പൊതു വേദികളിലും സോഷ്യല്‍ മീഡിയയിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. ചീത്ത വിളികള്‍ കേട്ടിട്ടുണ്ട്. എല്ലാം സഹിച്ചും അവരാ ബന്ധത്തില്‍ ചേര്‍ന്ന് നിന്നു. ഇപ്പോള്‍ അവരനുഭവിക്കുന്ന വേദനയെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു.
ഓരോ വിട്ടു കൊടുക്കലും മരണ തുല്യമാണ്.. ജീവന് തുല്യം സ്‌നേഹിച്ച മനുഷ്യരെ മറ്റൊരാള്‍ക്ക് വിട്ടു കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന വേദനയെ കുറിച്ചോര്‍ക്കുന്നു. അങ്ങനെ ഒക്കെ പറയുമ്പോഴും സ്‌നേഹം ഈസ് ബ്ലൈന്‍ഡ് എന്നാണല്ലോ. നമ്മുടെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാവാം. നമ്മള്‍ തെറ്റെന്ന് കരുതുന്ന പലതും മറുഭാഗത്തിന് ശരിയുമാകാം. പിന്നെ സദാചാരം. എനിക്കാ വാക്കില്‍ വലിയ വിശ്വാസം ഇല്ല. പക്ഷേ സ്‌നേഹിക്കുന്ന ഒരാളെ പറ്റിക്കുന്നതും ചതിക്കുന്നതും വഞ്ചിക്കുന്നതും വിശ്വാസ യോഗ്യമല്ലാതെ ഇരിക്കുന്നതും സങ്കടകരമാണ്. എങ്കിലും. മനുഷ്യനല്ലേ.. ആരും ആരെയും വിധിക്കാതെ ഇരിക്കട്ടെ.. അവരായി അവരുടെ പാടായി. അടുത്ത പാട്ടായി. നമുക്കെത്ര കാര്യങ്ങളുണ്ട് ചെയ്യാന്‍.'-നിധി കുര്യന്‍ കുറിച്ചു.
Also Read: 'എന്‍റേത്' ഗോപി സുന്ദറിന് ഹാര്‍ട്ട് ഇമോജികളുമായി അമൃത ; ഇനിയും അടങ്ങാതെ സദാചാരവാദികള്‍