ETV Bharat / entertainment

വിനുത ലാലിന്‍റെ 'പിത്തല മാത്തി' ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം ഉടൻ പ്രദർശനത്തിന്

author img

By ETV Bharat Kerala Team

Published : Oct 31, 2023, 10:25 PM IST

Vinutha Lal starrer Pithala Maathi: സെന്‍റിമെന്‍റൽ കോമഡി സിനിമ 'പിത്തല മാത്തി'യിൽ ജില്ലാ റവന്യൂ ഉദ്യോഗസ്ഥയുടെ വേഷമാണ് വിനുത ലാൽ അവതരിപ്പിക്കുന്നത്

വിനുത ലാൽ  വിനുത ലാലിന്‍റെ പിത്തല മാത്തി  പിത്തല മാത്തി  പിത്തല മാത്തി ഫസ്റ്റ് ലുക്ക് പുറത്ത്  പിത്തല മാത്തി ഉടൻ പ്രദർശനത്തിന്  Vinutha Lal starrer Pithala Maathi first look  Vinutha Lal starrer Pithala Maathi  Pithala Maathi first look poster out  Pithala Maathi  Vinutha Lals Pithala Maathi
Vinutha Lal starrer Pithala Maathi

'ഭയ്യഭയ്യ, പ്രമുഖൻ, പറങ്കിമല' എന്നീ മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ദക്ഷിണേന്ത്യൻ അഭിനേത്രി വിനുത ലാൽ നായികയായി പുതിയ സിനിമ വരുന്നു. 'പിത്തല മാത്തി' എന്ന തമിഴ് ചലച്ചിത്രത്തിലാണ് വിനുദ ലാൽ പ്രധാന കഥാപാത്രമായെത്തുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ 'പിത്തല മാത്തി' ഉടൻ പ്രദർശനത്തിനെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്‌തത്. മാണിക്യവിദ്യ സുരേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ശരവണാ ഫിലിംസിന്‍റെ ബാനറിൽ ജി ശരവണൻ ആണ് നിർമാണം. ശ്രീ ശരവണാ ഫിലിംസ് നിർമിക്കുന്ന നാലാമത്തെ തമിഴ് ചിത്രം കൂടിയാണിത്.

അനീതിക്കെതിരെ പോരാട്ടം നടത്തുന്ന ജില്ലാ റവന്യൂ ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്രത്തിൽ വിനുത ലാൽ അവതരിപ്പിക്കുന്നത്. ജില്ലാ അധികാരിയുടെ വ്യക്തി ജീവിതത്തിലെ ബലഹീനതകൾ കർമ രംഗത്ത് ചെലുത്തുന്ന സ്വാധീനവും പ്രത്യാഘാതങ്ങളും ഈ ചിത്രം വരച്ചുകാട്ടുന്നു. ഒപ്പം കഥാനായകനും കൂട്ടുകാരനും ചെയ്യുന്ന പിത്തല മത്തി തരം (തരികിട പരിപാടികൾ) കൊണ്ട് ജില്ലാ റവന്യൂ ഓഫിസറുടെയും മറ്റുള്ളവരുടെയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും, പ്രശ്‌നങ്ങളും ചിത്രം വരച്ചുകാട്ടുന്നു.

സെന്‍റിമെന്‍റൽ കോമഡി സിനിമയായാണ് "പിത്തല മാത്തി" ഒരുക്കുന്നത്. ആക്ഷനും പ്രണയവും ഹാസ്യവും സമന്വയിപ്പിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്‍റെ അവതരണം. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

ദേശീയ അവാർഡ് ജേതാവ് തമ്പി രാമയ്യ, സംസ്‌കൃതി ഷേണായി, മഹിമ ഉമാപതി രാമയ്യ, ബാലശരവണൻ, ചേരൻരാജ്, ദേവദർശിനി, വിദുലേഘ മധുരൈ മുത്തു, കൊട്ടച്ചി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുഗു സിനിമയിലെ പ്രശസ്‌ത ഛായാഗ്രാഹകൻ വെങ്കിട് ആണ് 'പിത്തല മാത്തി'യ്‌ക്കായി ക്യാമറ ചലിപ്പിക്കുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് മോസസ്, അരുണാഗിരി എന്നിവരാണ്. ഗായകരായി രക്ഷിത സുരേഷ്, അന്തോണി ദാസൻ എന്നിവരും അണിയറയിലുണ്ട്.

കൊറിയോഗ്രാഫി - ദിനേശ് മാസ്റ്റർ, വാസന്തി, ദീനാമാസ്റ്റർ, സംഘട്ടനം - സുപ്രീം സുന്ദർ, അലങ്കാരം - മൂവേന്ദർ, മാനേജർ - എവി പളനി സ്വാമി, പിആർ ഒ എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

ക്യാമ്പസ് റൊമാന്‍റിക് ത്രില്ലറുമായി ആൻസൺ പോൾ : ആൻസൺ പോൾ നായകനാകുന്ന 'താൾ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കലാലയ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങള്‍ കൂട്ടിയിണക്കി വേറിട്ട പ്രമേയവുമായാണ് എത്തുന്നത്. മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. യഥാർഥ സംഭവങ്ങളെ ആധാരക്കിയാണ് ചിത്രത്തിന്‍റെ നിർമാണം എന്നും പോസ്റ്ററിൽ നിന്നും വ്യക്തമാണ്.

READ MORE: Anson Paul Starrer Thaal First Look : ക്യാമ്പസ് റൊമാന്‍റിക് ത്രില്ലറുമായി ആൻസൺ പോൾ; 'താൾ' ഫസ്റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.