ETV Bharat / entertainment

'സിനിമ തന്നെയാണ് അച്ഛന് വേണ്ട ഏറ്റവും നല്ല മെഡിസിന്‍', വിനീത് ചിത്രത്തിലൂടെ ശ്രീനിവാസന്‍റെ തിരിച്ചുവരവ് - Sreenivasan back to movies

Sreenivasan back to movies: ശ്രീനിവാസന്‍റെ ഈ മടങ്ങി വരവ് മകന്‍ വിനീതിനൊപ്പം. കുറുക്കന്‍ എന്ന സിനിമയിലൂടെ ശ്രീനിവാസന്‍ സിനിമയില്‍ തിരിച്ചെത്തുകയാണ്.

Kurukkan starts rolling  Kurukkan  Vineeth and Sreenivasan  Vineeth  Sreenivasan  Sreenivasan movie Kurukkan  Sreenivasan movie  സിനിമയാണ് അച്ഛന്‍റെ മെഡിസിന്‍  ശ്രീനിവാസന്‍ വീണ്ടും അഭിനയരംഗത്തേയ്‌ക്ക്  ശ്രീനിവാസന്‍  ലോക്‌നാഥ് ബഹ്‌റ  കുറുക്കന്‍  Kurukkan shooting  Vineeth with Sreenivasan  Vineeth about Sreenivasan  Sreenivasan back to movies  വിനീത് ശ്രീനിവാസന്‍
'സിനിമയാണ് അച്ഛന്‍റെ മെഡിസിന്‍.. എല്ലാവരും കാത്തിരുന്നു'; ഈ തിരിച്ചുവരവ് മകനൊപ്പം
author img

By

Published : Nov 6, 2022, 7:10 PM IST

Kurukkan starts rolling: നീണ്ട ഇടവേളയ്‌ക്ക് ശേഷം ശ്രീനിവാസന്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' എന്ന ചിത്രത്തിലൂടെയാണ് നടന്‍റെ ഈ മടങ്ങിവരവ്. 'കുറുക്കന്‍റെ' ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

Kurukkan shooting: ഷൂട്ടിങ്‌ ആരംഭിച്ച 'കുറുക്കന്‍റെ' സെറ്റില്‍ ശ്രീനിവാസന്‍ എത്തിയിരുന്നു. കൊച്ചി സെന്‍റ്‌ ആല്‍ബര്‍ട്‌സ്‌ സ്‌കൂളിലെ ഷൂട്ടിങ്‌ സെറ്റില്‍ മകന്‍ വിനീതിനൊപ്പമാണ് ശ്രീനിവാസന്‍ എത്തിയത്. ചടങ്ങില്‍ ലോക്‌നാഥ് ബഹ്‌റ ഐപിഎസ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചു. സംവിധായകന്‍ എം മോഹന്‍ ഫസ്‌റ്റ് ക്ലാപ്പടിച്ച് 'കുറുക്കന്‍റെ' ചിത്രീകരണത്തിന് തുടക്കം കുറിച്ചു.

Vineeth with Sreenivasan: വിനീതും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അച്ഛനും മകനും ഒന്നിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയോടെയാണ് 'കുറുക്കന്‍' ഒരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ, അന്‍സിബ ഹസന്‍, സുധീര്‍ കരമന, മാളവിക മേനോന്‍, ശ്രീകാന്ത് മുരളി, ശ്രുതി ജയന്‍, ഗൗരി നന്ദ, അശ്വത് ലാല്‍, ബാലാജി ശര്‍മ, അസീസ് നെടുമങ്ങാട് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. അതേസമയം സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Vineeth about Sreenivasan: 'കുറുക്കന്‍റെ' ചര്‍ച്ച തുടങ്ങിയപ്പോള്‍ മുതല്‍ അച്ഛന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് വിനീത് ശ്രീനിവാസനും പറഞ്ഞു. 'ഈ സിനിമയുടെ ചര്‍ച്ച തുടങ്ങിയത് മുതല്‍ അച്ഛന്‍റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അതുകൊണ്ടാണ് ഷൂട്ട് തുടങ്ങാന്‍ വൈകിയതും.

Sreenivasan back to movies: അഭിനേതാക്കള്‍ എല്ലാവരും അതിനോട് സഹകരിച്ചു. അച്ഛന്‍റെ ആരോഗ്യാവസ്ഥയില്‍ നല്ല മാറ്റമുണ്ട്. സിനിമ തന്നെയാണ് അച്ഛന് വേണ്ട ഏറ്റവും നല്ല മെഡിസിന്‍. ഇവരൊക്കെ ജോലി ചെയ്‌ത് ശീലിച്ചവരാണ്. വെറുതെ ഇരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്ക് മാറിയാല്‍ അദ്ദേഹം ഫുള്‍ ഓണ്‍ ആയി പഴയതു പോലെ തിരിച്ചെത്തും', വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് 'കുറുക്കന്‍റെ' നിര്‍മാണം. മനോജ് റാം സിങ് ആണ് തിരക്കഥയും സംഭാഷണവും. ജിബു ജേക്കബ് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങും നിര്‍വഹിക്കും. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ ആണ് സംഗീതം.

Also Read: 'ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം'; വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്‍റെ പോസ്‌റ്ററിന് രൂക്ഷ വിമര്‍ശനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.