ETV Bharat / entertainment

'കഷ്‌ടപ്പെട്ട് ചെയ്‌ത സിനിമ, വേണ്ടത്ര തിയേറ്ററും ഷോയും ഇല്ല'; 'രേഖ' ചിത്രത്തെക്കുറിച്ചുള്ള നിരാശ പങ്കുവച്ച് വിൻസി അലോഷ്യസ്

ഫെബ്രുവരി 10ന് പുറത്തിറങ്ങിയ രേഖ ചിത്രത്തില്‍ വിൻസി അലോഷ്യസാണ് ടൈറ്റില്‍ ക്യാരക്‌ടര്‍

വിൻസി അലോഷ്യസ്  vincy aloshious on new film rekha  new film rekha
വിൻസി അലോഷ്യസ്
author img

By

Published : Feb 11, 2023, 11:01 PM IST

വിൻസി അലോഷ്യസും ഉണ്ണി ലാലുവും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ, പുതുതായി റിലീസ് ചെയ്‌ത സിനിമയാണ് 'രേഖ'. കാസർകോട് ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന് വേണ്ടത്ര ഷോകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ നിരാശ പങ്കുവച്ചിരിക്കുകയാണ് നടി വിൻസി അലോഷ്യസ്.

'ഞങ്ങളുടെ സിനിമ രേഖ, വലിയ തിയേറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്‌ടപ്പെട്ട് ചെയ്‌ത സിനിമയാണ്. ആളുകൾ ചോദിക്കുന്നു ഷോകൾ കുറവാണല്ലോ, ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസം മാത്രം. വലിയ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി' - വിൻസി കുറിപ്പിൽ പറയുന്നു.

ജിതിന്‍ ഐസക്ക് തോമസാണ് ചിത്രത്തിന്‍റെ സംവിധാനം. തമിഴിലെ പ്രശസ്‌ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ചേഴ്‌സാണ് ചിത്രം അവതരിപ്പിച്ചത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെഎസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.