സര്‍ജു രമാകാന്തിന്റെ (Sarju Remakanth) സംവിധാനത്തിൽ വിനയ് ഫോര്‍ട്ട് (Vinay Fort), അനു സിത്താര (Anu Sithara), കൃഷ്ണ ശങ്കര്‍ (Krishna Shankar), മെറിൻ ഫിലിപ്പ് (Merin Philip) എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'വാതില്‍' (Vaathil). ഓണം റിലീസായി തിയേറ്ററുകളില്‍ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി (Vaathil Official Trailer out). വിജയ് സേതുപതി, മഞ്ജു വാര്യർ തുടങ്ങി പ്രശസ്ത താരങ്ങളുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
മലയാളികളുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകരാനായി ഓഗസ്റ്റ് 31ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. സ്പാര്‍ക്ക് പിക്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മിക്കുന്ന ഈ ചിത്രം സിനി ലൈൻ എന്റർടൈൻമെന്റ് ആണ് പ്രേക്ഷകർക്കരികിൽ എത്തിക്കുന്നത്.
കുടംബ പ്രേക്ഷകർക്കായി അണിയിച്ചൊരുക്കിയ 'വാതിലി'ലിന്റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കാണികളില്‍ കൗതുകവും ആകാംക്ഷയും ഉണർത്തുന്ന രംഗങ്ങളാൽ കോർത്തിണക്കിയ ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച ത്രില്ലർ അനുഭവവും ചിത്രം സമ്മാനിക്കുമെന്ന് ഉറപ്പ് തരുന്നതാണ് ട്രെയിലർ.
READ MORE: Vaathil Teaser 2| വിനയ് ഫോര്‍ട്ടും സംഘവും 'വാതില്‍' തുറന്നെത്തുന്നു; രണ്ടാമത്തെ ടീസറെത്തി