ചിയാൻ വിക്രം നായകനാകുന്ന 'ധ്രുവനച്ചത്തിരം' എന്ന സിനിമയ്‌ക്കായി ആരാധകരും സിനിമാസ്വാദകരും കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഇപ്പോഴിതാ കാണികളെ ആവേശക്കൊടുമുടി കയറ്റുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ് (Vikram Dhruva Natchathiram Trailer). ഗൗതം വാസുദേവ് മേനോന്‍ (Gautham Vasudev Menon) ആണ് ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.
നവംബർ 24ന് ദീപാവലി റിലീസായി 'ധ്രുവനച്ചത്തിരം' തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലെത്തും. പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രമാണ് റിലീസിനായി ഒടുവിൽ തയ്യാറായിരിക്കുന്നത്. അഞ്ച് വർഷത്തിലേറെ സമയം എടുത്താണ് ഗൗതം വാസുദേവ് മേനോൻ തന്‍റെ ഈ സിനിമ പൂർത്തിയാക്കിയത് (Vikram starrer Dhruva Natchathiram helmed by Gautham Menon).
എന്നാൽ ഇപ്പോൾ പുറത്തുവന്ന, ഏറെ പ്രതീക്ഷ നൽകുന്ന ട്രെയിലർ ആരാധകരുടെ നാളുകളായുള്ള കാത്തിരിപ്പിനെ മായ്‌ച്ചുകളയാൻ പോന്നതാണെന്ന് നിസംശയം പറയാം. ഗൗതം വാസുദേവ് മേനോൻ - വിക്രം കൂട്ടുകെട്ടിൽ തന്നെയാണ് ആരാധകർ പ്രതീക്ഷയർപ്പിക്കുന്നത്. ഒരു സ്‌പൈ ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് 'ധ്രുവനച്ചത്തിരം'. ഇപ്പോൾ പുറത്തുവന്ന ട്രെയിലറും ഇക്കാര്യം ശരിവയ്‌ക്കുന്നതാണ്.
- " class="align-text-top noRightClick twitterSection" data="">
2011ലെ മുംബൈ ബോംബ് സ്‌ഫോടനത്തിന് ശേഷം ദേശീയ സുരക്ഷയ്‌ക്കായി സർക്കാർ രൂപീകരിച്ച ചാരന്മാരുടെ/സൈനികരുടെ ഒരു രഹസ്യ സംഘത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന് ട്രെയിലർ വെളിപ്പെടുത്തുന്നു. ഏറ്റവും ബെസ്റ്റായ 11 പേർ അടങ്ങുന്ന 'അണ്ടര്‍ കവര്‍ ഏജന്‍റ് സംഘം'. അതിലെ സ്‌പെഷലിസ്റ്റായി വിക്രം അവതരിപ്പിക്കുന്ന 'ജോൺ' എന്ന കഥാപാത്രത്തിന്‍റെ കടന്നുവരവ്- ഈ സംഘത്തിന്‍റെയും ഇവരുടെ അതിസാഹസികമായ മിഷനുകളുടെയും കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
മലയാളത്തിന്‍റെ അഭിമാന താരം വിനായകനും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലുണ്ട്. ട്രെയിലറിലും വിനായകൻ തിളങ്ങുന്നു. 'ജയിലറി'ന് ശേഷമുള്ള വിനായകന്‍റെ ശക്തമായ വേഷമാകും ഇതെന്നാണ് കരുതുന്നത്. സംവിധായകനായ ഗൗതം മേനോനും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, രാധിക ശരത്‍കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി കൃഷ്‌ണ, സലിം ബെയ്‌ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയും ധ്രുവനച്ചത്തിരത്തില്‍ അണിനിരക്കുന്നു. കൂടാതെ നേരത്തെ താരനിരയില്‍ ഇല്ലാത്തവരും ചിത്രത്തിന്‍റെ ഭാഗമാകുന്നു എന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നു.
അടുത്തിടെയാണ് സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായ വാർത്ത പുറത്തുവന്നത് (Dhruva Natchathiram censored). 'ധ്രുവനച്ചത്തിര'ത്തിന് 11 കട്ടുകളോടെ യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത് (Dhruva Natchathiram censored with UA certificate). 2 മണിക്കൂറും 25 മിനിട്ടുമാണ് (145 മിനിട്ട്) സിനിമയുടെ ദൈര്‍ഘ്യം.
താമരൈയുടെ വരികൾക്ക് ഹാരിസ് ജയരാജ് (Harris Jayaraj) ഈണം പകരുന്നു. മലയാളിയായ ജോമോന്‍ ടി ജോണാണ് ധ്രുവനച്ചത്തിരത്തിന്‍റെ ഛായാഗ്രാഹകൻ. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവിസാണ് ഈ ചിത്രം വിതരണം ചെയ്യുന്നത്.
READ ALSO: 'ഹിസ് നെയിം ഈസ് ജോണ്‍' നാളെ എത്തും ; 'ധ്രുവനച്ചത്തിരം' പാട്ടിന്‍റെ പ്രമോ പുറത്ത്