'മാസ്‌റ്റര്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദളപതി വിജയ്‌യും സംവിധായകന്‍ ലോകേഷ് കനകരാജും ഒരുമിക്കുന്ന സിനിമ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. നടന്‍ വിജയ്‌യുടെ അഭിനയജീവിതത്തിലെ 67-ാമത് ചിത്രമായതിനാല്‍ തന്നെ താത്‌കാലികമായി സിനിമയ്‌ക്ക് 'ദളപതി 67' എന്ന് പേരായിരുന്നു നല്‍കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ് നാളെ ഉണ്ടാകുമെന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
നാളെ വൈകുന്നരം(ഫെബ്രുവരി 3) അഞ്ച് മണിയോടുകൂടിയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തുക. പ്രധാന കഥാപാത്രങ്ങള്‍ ആരെന്ന വിവരം പുറത്തുവിട്ട നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസ് ചിത്രത്തിന്‍റെ സാറ്റ്‌ലൈറ്റ് അവകാശവും സംഗീത അവകാശവും സണ്‍ ടിവിയ്‌ക്കാണെന്ന വിവരം കൂടി ഇന്ന് പുറത്തുവിട്ടു. കൂടാതെ, സിനിമയുടെ ഡിജിറ്റല്‍ അവകാശം നെറ്റ്‌ഫ്ലിക്‌സ് സ്വന്തമാക്കിയ വിവരവും നിര്‍മാതാക്കള്‍ ട്വിറ്റര്‍ വഴി പങ്കുവച്ചു.
-
Tudum, Our gang has a new member 😎
— Seven Screen Studio (@7screenstudio) February 2, 2023 " class="align-text-top noRightClick twitterSection" data="
And that is @NetflixIndia, our official digital partner of #Thalapathy67 🔥#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss pic.twitter.com/L33U4nZYNo
">Tudum, Our gang has a new member 😎
— Seven Screen Studio (@7screenstudio) February 2, 2023
And that is @NetflixIndia, our official digital partner of #Thalapathy67 🔥#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss pic.twitter.com/L33U4nZYNoTudum, Our gang has a new member 😎
— Seven Screen Studio (@7screenstudio) February 2, 2023
And that is @NetflixIndia, our official digital partner of #Thalapathy67 🔥#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss pic.twitter.com/L33U4nZYNo
മാത്രമല്ല, പുതിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം ആകാംക്ഷ നിറച്ച ചിത്രത്തിന്‍റെ പുതിയ പോസ്‌റ്ററും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തൃഷയാണ് ദളപതി 67ല്‍ നായികയായി എത്തുന്നത്. 'കുരുവി' എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. കൂടാതെ, 'ഗില്ലി', 'തിരുപ്പാച്ചി', 'ആദി' തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
-
Naanga summave kaatu kaatunu kaatuvom.. 😉#Thalapathy67 TITLE is loading ■■■■■■■□□□ 67%
— Seven Screen Studio (@7screenstudio) February 2, 2023 " class="align-text-top noRightClick twitterSection" data="
Revealing at 5 PM Tomorrow 🔥#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss#Thalapathy67TitleReveal pic.twitter.com/FU61rBU55g
">Naanga summave kaatu kaatunu kaatuvom.. 😉#Thalapathy67 TITLE is loading ■■■■■■■□□□ 67%
— Seven Screen Studio (@7screenstudio) February 2, 2023
Revealing at 5 PM Tomorrow 🔥#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss#Thalapathy67TitleReveal pic.twitter.com/FU61rBU55gNaanga summave kaatu kaatunu kaatuvom.. 😉#Thalapathy67 TITLE is loading ■■■■■■■□□□ 67%
— Seven Screen Studio (@7screenstudio) February 2, 2023
Revealing at 5 PM Tomorrow 🔥#Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @Jagadishbliss#Thalapathy67TitleReveal pic.twitter.com/FU61rBU55g
ഗൗതം വാസുദേവ മേനോന്‍, സഞ്‌ജയ് ദത്ത്, മാത്യൂ തോമസ്, പ്രിയ ആനന്ദ്, സാന്‍ഡി, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, അര്‍ജുന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും പൂജയും ഇന്നലെ ചെന്നൈയില്‍ വച്ച് നടന്നു.
also read:14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്-തൃഷ ജോഡി വീണ്ടും, ദളപതി 67 ല്‍ നടി