ETV Bharat / entertainment

ദിവസവും നാലര മണിക്കൂർ മേക്കപ്പ്, വിജയരാഘവൻ്റെ മേക്കോവർ വീഡിയോ പുറത്തുവിട്ട് പൂക്കാലം ടീം

'ഹ്യൂമൺസ് ഓഫ് പൂക്കാലം' സിനിമയിലെ 100 വയസുള്ള അപ്പൂപ്പനായുള്ള വിജയരാഘവൻ്റെ മേക്കോവർ വീഡിയോയാണ് സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

കൊച്ചി  ഹ്യൂമൺസ് ഓഫ് പൂക്കാലം  Vijayaraghavan transformation video  Vijayaraghavan  Vijayaraghavan transformation  four and a half hours of makeup daily  Vijayaraghavans makeover video  71 to 100 years  കൊച്ചി  വിജയരാഘവൻ്റെ മേക്കോവർ വീഡിയോ  വിജയരാഘവൻ  വിജയരഘവൻ മാജിക്
ദിവസവും നാലര മണിക്കൂർ മേക്കപ്പ് വിജയരാഘവൻ്റെ മേക്കോവർ വീഡിയോ പുറത്ത് വിട്ട് പൂക്കാലം ടീം
author img

By

Published : Apr 10, 2023, 10:38 PM IST

കൊച്ചി : കോളജ് പ്രണയത്തിൻ്റെയും സൗഹൃദങ്ങളുടെയും കഥ പറഞ്ഞ സൂപ്പർ ഹിറ്റ് ചിത്രം ‘ആനന്ദ’ത്തിനുശേഷം സംവിധായകൻ ഗണേഷ് രാജിൻ്റെ സംവിധാനത്തിൽ നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയാണ് ‘ഹ്യൂമൺസ് ഓഫ് പൂക്കാലം’. സംവിധാനത്തിന് പുറമെ പൂക്കാലത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത് ഗണേശ് രാജ് തന്നെയാണ്. റിലീസായി ദിവസങ്ങൾക്കകം തന്നെ വളരെ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക്‌ ലഭിക്കുന്നത്. പേരുപോലെ തന്നെ മനോഹരമാണ് 'പൂക്കാലം' സിനിമയും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഒരു മികച്ച കുടുംബ ചിത്രം കാണാൻ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.

വിജയരാഘവൻ്റെ കഥാപാത്രമായ ഇട്ടൂപ്പ് : ‘ഹ്യൂമൺസ് ഓഫ് പൂക്കാലം’ കണ്ട് തിയേറ്റർ വിട്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണ് സിനിമയിലെ വിജയരാഘവൻ്റെ വേഷമായ ഇട്ടൂപ്പ്. നായകനായും, വില്ലനായും, സഹ നടനായും, ഹാസ്യ നടനായുമെല്ലാം തൻ്റെ സിനിമാജീവിത്തതിലുടനീളം വളരെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് വിജയരാഘവൻ. 100 വയസുള്ള ഒരു വൃദ്ധനായാണ് സിനിമയിൽ 71 വയസുകാരനായ വിജയരാഘവൻ അഭിനയിക്കുന്നത്. ഇത്രയും പ്രായ വ്യത്യാസത്തിലുള്ള ഇട്ടൂപ്പായി മാറാൻ ദിവസവും നാലര മണിക്കൂറോളം വിജയരാഘവന് ചിലവഴിക്കേണ്ടി വന്നിരുന്നു. അദ്ദേഹത്തിൻ്റെ മേക്കോവർ വീഡിയോയാണ് ഇപ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

also read: 'മനസിലും പൂക്കാലം'; 'ഹ്യൂമൺസ് ഓഫ് പൂക്കാലം' സിനിമയിലെ ആദ്യഗാനം പുറത്ത്

വിജയരാഘവൻ മാജിക് തിയേറ്ററിൽ വന്ന് കാണൂ : പൂക്കാലം സിനിമയുടെ ട്രെയിലറിന് താഴെ വിജയരാഘവൻ്റെ മേക്കോവറിനെ പ്രശംസിച്ചുകൊണ്ട് വരുന്ന കമൻ്റുകൾ കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. വിജയരാഘവന് ശരിക്കും ഇത്ര പ്രായമായോ എന്നുവരെയുള്ള ചേദ്യങ്ങൾ അതിൽ കാണാൻ കഴിയും. പിന്നീട് നല്ല കറുത്ത മുടിയോടുകൂടി ടീഷർട്ട് ധരിച്ച് ഒരു കണ്ണട വച്ച് ഷൂട്ടിങ് സെറ്റിൽ നിൽക്കുന്ന ആരോഗ്യവാനായ വിജയരാഘവനെ കാണാൻ സാധിക്കും. പിന്നീട് തല മുണ്ഡനം ചെയ്‌ത് മുഖത്തുമുഴുവൻ ചുളിവുകൾ വരുത്തി നരച്ച വിഗ് വച്ച് നാല് മണിക്കൂറിൽ അധികം സമയമെടുത്ത് കഥാപാത്രമായി മാറുന്ന വിജയരാഘവനെയാണ് കാണാൻ സാധിക്കുക. ചിത്രത്തിൽ വിജയരാഘവൻ തകർത്തഭിനയിച്ച ചില രംഗങ്ങളും സിനിമ ചിത്രീകരണം നടന്ന വീടിൻ്റെ ചുറ്റുപാടുകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘വിജയരഘവൻ മാജിക് തിയേറ്ററിൽ വന്ന് കാണൂ’ എന്നുപറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

also read: ആനന്ദം കഴിഞ്ഞു, 'പൂക്കാലം' വരവായി.; പുതിയ സിനിമയുമായി സംവിധായകൻ ഗണേശ് രാജ്

ഏഴ് വർഷത്തിനുശേഷം സംവിധായകൻ്റെ തൊപ്പിയണിഞ്ഞ് ഗണേഷ് രാജ് : ആനന്ദത്തിൻ്റെ ഗംഭീര വിജയത്തിനുശേഷം ഏഴ് വർഷമെടുത്താണ് ഗണേഷ് രാജ് സംവിധായകൻ്റെ തൊപ്പിയണിയുന്നത്. ഇട്ടൂപ്പിൻ്റെ കുടുംബത്തില്‍ നടക്കുന്ന ഒരു മനസമ്മതവും, അതിനിടയില്‍ നടക്കുന്ന ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഉടലെടുക്കുന്ന പ്രശ്‌നങ്ങളും തിരിച്ചറിവുകളും കാണിച്ചുതരുന്നതാണ് സിനിമ. ‘ആനന്ദം’ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ച ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.