ETV Bharat / entertainment

മുന്നറിയിപ്പുമായി ലിയോ നിര്‍മാതാക്കള്‍; ലീക്കായ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതിന് വിലക്ക് - Leo

ലിയോ ചിത്രീകരണ വീഡിയോ ലീക്കായതിന് പിന്നാലെ മുന്നറിയിപ്പുമായി അണിയറപ്രവര്‍ത്തകര്‍. നിലവില്‍ കശ്‌മീരില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍.

Lokesh Kanagaraj Vijay Leo shooting progressing  Leo makers warn against sharing leaked pics  Leo makers warn against sharing leaked videos  A technology security company issued the warning  Leaked viral video of Vijay from Leo shooting  Leo Kashmir schedule  Trisha with Vijay in Leo  Vijay Lokesh Kanagaraj movie Leo theatre release  ലിയോ ചിത്രീകരണ വീഡിയോ  മുന്നറിയപ്പുമായി ലിയോ ടീം  മുന്നറിയിപ്പുമായി ലിയോ നിര്‍മാതാക്കള്‍  ലിയോ നിര്‍മാതാക്കള്‍  ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതിന് വിലക്ക്  ലിയോ  ദളപതി വിജയ്‌  ലോകേഷ് കനകരാജ്  ലിയോ റിലീസ്  തൃഷ  Vijay starrer Leo  Leo  Leo makers warn
മുന്നറിയിപ്പുമായി ലിയോ നിര്‍മാതാക്കള്‍
author img

By

Published : Feb 13, 2023, 3:06 PM IST

Lokesh Kanagaraj Vijay Leo shooting progressing: ദളപതി വിജയ്‌ - ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ലിയോ'. ആക്ഷന്‍ എന്‍റര്‍ടെയ്‌നറായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍. 'ലിയോ' ഷൂട്ടിനായി വിജയ്‌യും തൃഷയും കശ്‌മീരിലാണുളളത്.

Leo makers warn against sharing leaked pics: ചിത്രീകരണത്തിനായി ടീം മുഴുവനും ഇപ്പോള്‍ കശ്‌മീരില്‍ തമ്പടിച്ചിരിക്കുകയാണ്. 'ലിയോ'യുടെ കശ്‌മീര്‍ ചിത്രീകരണത്തിനിടെ അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി 'ലിയോ' നിര്‍മാതാക്കള്‍ രംഗത്തെത്തി.

Leo makers warn against sharing leaked videos: 'ലിയോ'യുടെ ലീക്കായ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കരുതെന്നാണ് നിര്‍മാതാക്കളുടെ മുന്നറിയിപ്പ്. പ്രൊഡക്ഷന്‍ ഹൗസിന് വേണ്ടി ഒരു ടെക്‌നോളജി സെക്യൂരിറ്റി കമ്പനിയാണ് മുന്നറിയിപ്പ് നല്‍കിയത്. മാസ്‌ ബങ്ക് ആന്‍റിപൈറസി എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

A technology security company issued the warning: 'വിജയ്‌യുടെ 'ലിയോ' (ദളപതി 67) ഷൂട്ടിംഗ് സ്‌പോട്ടില്‍ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ പങ്കുവയ്‌ക്കുന്നത് ഒഴിവാക്കുക. ലംഘനം നടത്തുന്ന ലിങ്കുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ഉടനടി നീക്കം ചെയ്യപ്പെടും', ഇപ്രകാരമായിരുന്നു മാസ്‌ ബങ്ക് ആന്‍റിപൈറസിയുടെ മുന്നറിയിപ്പ് ട്വീറ്റ്.

Leaked viral video of Vijay from Leo shooting:'ലിയോ'യുടെ ഷൂട്ടിംഗ്‌ സ്‌പോട്ടില്‍ നിന്നുള്ള വിജയ്‌യുടെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഗതാഗതക്കുരുക്കിന് നടുവില്‍ നില്‍ക്കുന്ന വിജയ്‌യെയാണ് ലീക്കായ വീഡിയോയില്‍ കാണാനാവുക. വീഡിയോയില്‍ വെള്ള ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ, ഷൂട്ടിംഗ് സ്‌പോട്ട് ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച് വിജയുടെ ചില ഫാന്‍സ്‌ ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ട്.

Leo Kashmir schedule: സിനിമയുടെ കൊടൈക്കനാൽ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് നിർമാതാക്കൾ പുതിയ ഷെഡ്യൂളിനായി കശ്‌മീരിലേക്ക് പോയത്. 15 ദിവസം നീണ്ടുനിൽക്കുന്നതാണ് കശ്‌മീര്‍ ഷൂട്ട് എന്നാണ് സൂചന. കശ്‌മീര്‍ ഷൂട്ടിംഗിനിടെയുള്ള ഒരു ചിത്രവും ലോകേഷ് കനകരാജ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

Trisha with Vijay in Leo: വിജയ്‌ നായകനായെത്തുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. സഞ്ജയ് ദത്ത്, അർജുൻ സർജ, പ്രിയ ആനന്ദ്, സാൻഡി, ഗൗതം വാസുദേവ ​​മേനോൻ, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, മാത്യു തോമസ്, തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കും.

Vijay Lokesh Kanagaraj movie Leo theatre release: ലളിത് കുമാറിന്‍റെ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസ് ആണ് വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം. അനിരുദ്ധ്‌ രവിചന്ദറാണ് സംഗീത സംവിധാനം. ജനുവരി രണ്ടിനാണ് ലിയോ തിയേറ്ററുകളിലെത്തുക. പ്രധാനമായും തമിഴില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി ഒക്‌ടോബര്‍ 19ന് റിലീസ് ചെയ്യും.

Also Read: ടൈറ്റില്‍ പ്രൊമോ റിലീസിന് പിന്നാലെ കോടികള്‍ വാരി 'ലിയോ'

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.