ETV Bharat / entertainment

ഗോവിന്ദ് വസന്തയുടെ മനോഹര സംഗീതത്തില്‍ പെയ്‌തിറങ്ങി 'ബദറിലെ മുനീറായ്‌

author img

By

Published : Aug 3, 2022, 9:24 PM IST

19 1 A lyrical video song: 19 1 എയിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്. 'ബദറിലെ മുനീറായ്‌' എന്ന ഗാനമാണ് പുറത്തിറങ്ങിയത്. അന്‍വര്‍ അലിയുടെ മനോഹര വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കിയിരിക്കുന്നത്

19 1 A lyrical video song  Vijay Seuthupathi Nithya Menen movie  19 1 A Badharile Lyric video song  19 1 A  19 1 എയിലെ ലിറിക്കല്‍ വീഡിയോ ഗാനം  ബദറിലെ മുനീറായ്‌  ഗോവിന്ദ് വസന്തയുടെ മനോഹര സംഗീതത്തില്‍  Badharile Lyric video  19 1 A OTT release  Vijay Sethupathi Malayalam movies
ഗോവിന്ദ് വസന്തയുടെ മനോഹര സംഗീതത്തില്‍ പെയ്‌തിറങ്ങി 'ബദറിലെ മുനീറായ്‌'....

Badharile Lyric video: വിജയ്‌ സേതുപതി, നിത്യ മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് '19 (1) എ'. സിനിമയിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'ബദറിലെ മുനീറായ്‌' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്‍വര്‍ അലിയുടെ മനോഹര വരികള്‍ക്ക് ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ വീത്‌രാഗ്‌ ആണ് ഗാനാലാപനം. ഗസല്‍ വിഭാഗത്തില്‍ നിക്കാഹ്‌ ഗാനമായാണ് 'ബദറിലെ മുനീറായ്' ഒരുങ്ങിയിരിക്കുന്നത്.

19 1 A OTT release: ഡയറക്‌ട് ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുങ്ങിയത്. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭരണകൂടവും രാഷ്‌ട്രീയ ശക്തികളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയെന്നാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വതന്ത്ര്യങ്ങള്‍ പൗരന്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 19.

  • " class="align-text-top noRightClick twitterSection" data="">

Also Read: 'ആളുകള്‍ക്ക് മനസിലാവില്ല; ഇനിയും ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്ന് പറയും'; വീണ്ടും പ്രതികരിച്ച് നിത്യ മേനന്‍

ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു. ശ്രീകാന്ത് മുരളി, അതുല്യ ആഷാഠം, ഭഗത് മാനുവല്‍, ദീപക്‌ പറമ്പോല്‍ തുടങ്ങിയവരും സിനിമയില്‍ അണിനിരന്നു. നവാഗതയായ ഇന്ദു വി എസ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ആന്‍റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫും നീത പിന്‍റോയും ചേര്‍ന്നായിരുന്നു നിര്‍മാണം. മനേഷ് മാധവ് ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിര്‍വഹിച്ചു. ഗോവിന്ദ് വസന്ദ ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതമൊരുക്കിയത്.

Vijay Sethupathi Malayalam movies: വിജയ്‌ സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയോടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. അതേസമയം വിജയ്‌ സേതുപതി ഇതാദ്യമായല്ല മലയാളത്തില്‍ വേഷമിടുന്നത്. ജയറാമിനെ നായകനാക്കി സനില്‍ കളത്തില്‍ സംവിധാനം ചെയ്‌ത മാര്‍ക്കോണി മത്തായി ആയിരുന്നു വിജയ്‌ സേതുപതിയുടെ ആദ്യ ചിത്രം. ഇതില്‍ അതിഥി വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.