ETV Bharat / entertainment

പൊലിസ് യൂണിഫോമില്‍ എന്‍ഫീല്‍ഡില്‍ വിജയ്‌ സേതുപതി; ഫസ്‌റ്റ് ലുക്ക് ഗംഭീരം - Vijay Sethupathi latest movies

DSP first look poster: വീണ്ടും പൊലിസ് കുപ്പായം അണിഞ്ഞ് വിജയ്‌ സേതുപതി. പൊൻറാം സംവിധാനം ചെയ്യുന്ന ഡിഎസ്‌പി എന്ന ചിത്രത്തിലാണ് താരം പൊലിസ് വേഷത്തിലെത്തുന്നത്. ഡിഎസ്‌പിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Vijay Sethupathi movie DSP first look poster  Vijay Sethupathi movie  DSP first look poster  Vijay Sethupathi  DSP  പൊലിസ് യൂണിഫോമില്‍ എന്‍ഫീല്‍ഡില്‍ വിജയ്‌ സേതുപതി  എന്‍ഫീല്‍ഡില്‍ വിജയ്‌ സേതുപതി  വിജയ്‌ സേതുപതി  വീണ്ടും പൊലിസ് കുപ്പായം അണിഞ്ഞ് വിജയ്‌ സേതുപതി  ഡിഎസ്‌പിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍  Vijay Sethupathi DSP look  DSP cast and crew  Vijay Sethupathi latest movies  Vijay Sethupathi Bollywood movie
പൊലിസ് യൂണിഫോമില്‍ എന്‍ഫീല്‍ഡില്‍ വിജയ്‌ സേതുപതി; ഫസ്‌റ്റ് ലുക്ക് ഗംഭീരം
author img

By

Published : Nov 11, 2022, 2:10 PM IST

DSP first look poster: തമിഴ്‌ സൂപ്പര്‍ താരം വിജയ്‌ സേതുപതി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡിഎസ്‌പി'. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. വിജയ്‌ സേതുപതിയാണ് 'ഡിഎസ്‌പി'യുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Vijay Sethupathi DSP look: ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്നാണ് പുറത്തിറങ്ങിയ പോസ്‌റ്റര്‍ നല്‍കുന്ന സൂചന. പൊലിസ് യൂണിഫോമില്‍ എന്‍ഫീല്‍ഡില്‍ ഇരിക്കുന്ന വിജയ്‌ സേതുപതിയെയാണ് പോസ്‌റ്ററില്‍ കാണാനാവുക. ഇതാദ്യമായല്ല വിജയ്‌ സേതുപതി പൊലിസ്‌ കുപ്പായം അണിയുന്നത്. നേരത്തെ 'ചെക്കചെവന്ത വാനം', 'സേതുപതി' എന്നീ സിനിമകളിലും താരം പൊലിസ് വേഷത്തിലെത്തിയിരുന്നു.

DSP cast and crew: അനുകീര്‍ത്തി വാസ് ആണ് ചിത്രത്തില്‍ വിജയ്‌ സേതുപതിയുടെ നായികയായെത്തുക. സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസിന്‍റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് നിര്‍മാണം. പൊൻറാം ആണ് സിനിമയുടെ സംവിധാനം.

ദിനേഷ്‌ കൃഷ്‌ണനും വെങ്കടേഷും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിക്കുക. വിവേക് ഹര്‍ഷന്‍ ചിത്രസംയോജനവും നിര്‍വഹിക്കും. ഡി ഇമ്മനാണ് സംഗീതം. അതേസമയം ചിത്രത്തിന്‍റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Vijay Sethupathi latest movies: 'മെറി ക്രിസ്‌മസ്' ആണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. കത്രീന കെയ്‌ഫ്‌ നായികയായെത്തുന്ന ചിത്രം അടുത്ത വര്‍ഷമാണ് റിലീസിനെത്തുക. 'ഗാന്ധി ടാക്കീസ്', 'വിടുതലൈ', 'മുംബൈക്കാര്‍' തുടങ്ങിയവയാണ് താരത്തിന്‍റെ മറ്റ് പുതിയ പ്രോജക്‌ടുകള്‍.

Vijay Sethupathi Bollywood movie: ബോളിവുഡിലും താരത്തിന്‍റേതായി പുതിയൊരു ചിത്രം ഒരുങ്ങുന്നുണ്ട്. ഷാരൂഖ് ഖാന്‍ നായകനാകുന്ന അറ്റ്‌ലീ ചിത്രം 'ജവാന്‍' ആണ് താരത്തിന്‍റെ റിലീസിനൊരുങ്ങുന്ന ബോളിവുഡ് ചിത്രം. വിജയ്‌ സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.

Also Read: നിശബ്‌ദ ചിത്രവുമായി വിജയ്‌ സേതുപതി; 'ഗാന്ധി ടോക്‌സ്' ടീസർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.