ETV Bharat / entertainment

'ഖുഷ്‌ബുവിന്‍റെ സിനിമ കാണാന്‍ പോയത് കാമുകിക്കൊപ്പം'; ആരാധകരാണ് ലഹരി, വാരിസ് ഓഡിയോ ലോഞ്ചില്‍ വിജയ് - Vijay viral selfie video

Vijay on Varisu audio launch: രഞ്ജിതമേ പാടിയും കുട്ടിക്കഥ പറഞ്ഞും ആരാധകരെ കൈയിലെടുത്ത് വിജയ്. സംവിധായകന്‍ വംശി പെഡിപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ക്ക് താരം നന്ദിയും രേഖപ്പെടുത്തി..

Vijay viral speech on Varisu audio launch  Vijay viral speech  Varisu audio launch  Varisu  Vijay Varisu  ആരാധകരെ കയ്യിലെടുത്ത് വിജയ്  വിജയ്  ആരാധകരാണ് ലഹരിയെന്ന് വിജയ്  വാരിസ് ഓഡിയോ ലോഞ്ച്‌  വാരിസ്  വാരിസ് റിലീസ്  ദളപതി  ദളപതി വിജയ്
ആരാധകരാണ് ലഹരിയെന്ന് വിജയ്
author img

By

Published : Jan 2, 2023, 1:55 PM IST

Updated : Jan 2, 2023, 2:46 PM IST

Varisu audio launch: 'വാരിസ്' ഓഡിയോ ലോഞ്ചില്‍ ആരാധകരുടെ കരഘോഷം ഏറ്റുവാങ്ങി ദളപതി വിജയ്‌. പ്രസംഗിച്ചും 'വാരിസി'ലെ 'രഞ്ജിതമേ' പാട്ടു പാടിയുമാണ് താരം ആരാധകരെ കൈയിലെടുത്തത്. തന്‍റെ ലഹരി ആരാധകര്‍ ആണെന്നാണ് വിജയ്‌ പറയുന്നത്.

Vijay said fans are my addiction: തന്‍റെ ലഹരി എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. കാണികള്‍ക്ക് നേരെ കൈ നീട്ടിക്കൊണ്ടായിരുന്നു വിജയുടെ മറുപടി. തന്‍റെ എല്ലാ സിനിമകളുടെയും ഓഡിയോ ലോഞ്ച്‌ വേദിയില്‍ ഒരു ചെറു കഥ പറയുക എന്ന പതിവ് രീതി താരം ഇത്തവണയും തെറ്റിച്ചില്ല.

Vijay thanks to Varisu director: 'വാരിസ്' സംവിധായകന്‍ വംശി പൈഡിപ്പള്ളിക്ക് താരം നന്ദിയും രേഖപ്പെടുത്തി. 'വാരിസ്' ഒരു കംപ്ലീറ്റ് ഫാമിലി എന്‍റര്‍ടെയ്‌നര്‍ ആണെന്നും ജീവിതത്തില്‍ മറക്കാനാകാത്ത സിനിമ സമ്മാനിച്ചതിന് വംശിക്ക് നന്ദി രേഖപ്പെടുത്തുന്നു എന്നുമാണ് വിജയ് പറഞ്ഞത്. 'ഞാന്‍ കൊവിഡ് സമയത്താണ് വംശിയെ കാണുന്നത്. ഫാമിലി എന്‍റര്‍ടെയ്‌നര്‍ സിനിമ ചെയ്യാമെന്ന് പറഞ്ഞു. മറക്കാനാകാത്ത സിനിമ നമ്മള്‍ പ്രേക്ഷകര്‍ക്ക് നല്‍കണം എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എനിക്ക് മറക്കാനാകാത്ത ഒരു സിനിമ തന്നതിന് വംശിക്ക് നന്ദി' -വിജയ് പറഞ്ഞു.

Vijay about Prakash Raj: മുത്തുപ്പാണ്ടി എന്ന 'ഗില്ലി'യിലെ വില്ലന്‍ കഥാപാത്രത്തിന്‍റെ പേര് വിളിച്ചുകൊണ്ട് പ്രകാശ് രാജിനെ കുറിച്ചും വിജയ് വേദിയില്‍ സംസാരിച്ചു. 14 വര്‍ഷത്തിന് ശേഷം 'വാരിസി'ലൂടെ പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുകയാണ്. 'വാരിസി'ലും വില്ലന്‍ വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്. പൊങ്കല്‍ റിലീസായി ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Vijay about Yogi Babu: യോഗി ബാബുവിനെ കുറിച്ചും താരം വേദിയില്‍ സംസാരിച്ചു. യോഗി ബാബുവും ഇപ്പോള്‍ ഹീറോയാണെന്നാണ് താരം പറഞ്ഞത്. 'ഒരു കാലത്തില്‍ ഏതെങ്കിലും ഒരു സിനിമയില്‍ തന്‍റെ തലയെങ്കിലും പ്രത്യക്ഷപ്പെടണമെന്ന് ആഗ്രഹിച്ച് നടന്ന ആളായിരുന്നു യോഗി. ഇന്ന് നോക്കൂ, യോഗി ബാബുവിനെ ഒരു സീനിലെങ്കിലും അഭിനയിപ്പിക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്നത് ഇപ്പോള്‍ സംവിധായകരാണ്. യോഗിയുടെ വളര്‍ച്ചയില്‍ സന്തോഷം'-വിജയ് പറഞ്ഞു.

Vijay about his girl friend: ഖുശ്‌ബുവിന്‍റെ 'ചിന്ന തമ്പി' എന്ന സിനിമ താന്‍ കാമുകിയെ കൂട്ടി കാണാന്‍ പോയ കഥയും പറഞ്ഞ് വിജയ്‌ ആരാധകരുടെ കൈയടി വാങ്ങി. കാമുകിയെ കുറിച്ച് പറഞ്ഞപ്പോള്‍ ആ കാമുകി ആരാണെന്ന അവതാരകയുടെ ചോദ്യത്തിനെ തമാശരൂപേണ ഒഴിവാക്കാനും താരം മറന്നില്ല. തന്‍റെ ഫാന്‍സ് അസോസിയേഷന്‍റെ പേരില്‍ നടക്കുന്ന രക്തദാനത്തെ കുറിച്ചും വിജയ് സംസാരിച്ചു. രക്‌തദാനത്തിന് വേണ്ടിയുള്ള ആപ് തുടങ്ങാന്‍ ഒരു പ്രത്യേക കാരണമുണ്ടെന്നും താരം പറഞ്ഞു.

Vijay about blood donation app: 'രക്തത്തിന് മാത്രമാണ് പാവപ്പെട്ടവന്‍, പണക്കാരന്‍, ആണ്‍, പെണ്‍, ഉയര്‍ന്ന ജാതി, താഴ്‌ന്ന ജാതി, മതം എന്ന വേര്‍പാടുകള്‍ ഇല്ലാത്തത്. നിങ്ങളുടെ രക്ത ഗ്രൂപ്പ് മാച്ച് ആയാല്‍ മതി. അല്ലാതെ രക്തം ദാനം ചെയ്യാന്‍ വരുന്നവന്‍റെ ജാതിയോ മതമോ ജാതകമോ ആരും ചോദിക്കാറില്ല. നമ്മള്‍ മാത്രമാണ് പല വിഭാഗങ്ങളായി പിരിഞ്ഞ് ജീവിക്കുന്നത്. രക്തത്തിന് ഇതൊന്നുമില്ല. ഈ വിശേഷതയാണ് രക്തത്തില്‍ നിന്നും പഠിക്കേണ്ടത്. അതുകൊണ്ടാണ് ഞാനിതൊക്കെ തുടങ്ങിയത്. 6000 ഡോണര്‍മാര്‍ ഇപ്പോള്‍ ആപ്പില്‍ ജോയിന്‍ ചെയ്‌തു കഴിഞ്ഞു. 2000 പേര്‍ രക്തം ദാനം ചെയ്‌തു കഴിഞ്ഞു' -വിജയ് പറഞ്ഞു.

Vijay selfie with fans: അവതാരകരുടെ അഭ്യര്‍ഥന പ്രകാരം താരം ആരാധകര്‍ക്കൊപ്പം സെല്‍ഫിയും എടുത്തു. സെല്‍ഫി താരം തന്നെ ട്വിറ്ററില്‍ പങ്കുവയ്‌ക്കണമെന്നായിരുന്നു അവതാരകന്‍റെ അഭ്യര്‍ഥന. എന്നാല്‍ തനിക്ക് ട്വീറ്റ് ചെയ്യാന്‍ അറിയില്ലെന്നും താന്‍ അഡ്‌മിനെ വിളിച്ചോട്ടെ എന്ന് അവതാരകരോട് ചോദിച്ചുകൊണ്ട് അഡ്‌മിനെ വേദിയില്‍ വിളിച്ചു വരുത്തി ഉടന്‍ തന്നെ സെല്‍ഫി ട്വീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു താരം.

Vijay viral selfie video: 'എന്‍ നെഞ്ചില്‍ കുടിയിരിക്കും' എന്ന ഹാഷ്‌ടാഗോടു കൂടി ട്വീറ്റ് ചെയ്യാന്‍ താരം അഡ്‌മിന് നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇതുവരെ 18 ദശലക്ഷത്തിലധികം പേരാണ് താരത്തിന്‍റെ ഈ വീഡിയോ കണ്ടിരിക്കുന്നത്.

Also Read: '90കളില്‍ എനിക്കൊരു എതിരാളി വന്നു, അദ്ദേഹത്തിന്‍റെ വിജയം എന്നെ ഭയപ്പെടുത്തി': വിജയ്

Last Updated : Jan 2, 2023, 2:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.