മാസ്‌റ്ററിന് ശേഷം ദളപതി വിജയ് - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍. ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഫെബ്രുവരി ആദ്യ വാരം ഉണ്ടാകുമെന്നാണ് സൂചന.
ഇതിനോടകം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും മറ്റ് വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ദളപതി 67 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. വിജയ്‌യുടെ കരിയറിലെ 67ാമത്തെ ചിത്രമാണിത്.
Also Read: 'എല്ലാ ഇടവും നമ്മ ഇടം താ', ആവേശം നിറച്ച് തകര്‍ത്താടി വിജയ്, വാരിസ് ട്രെയിലര്‍
ആക്ഷന്‍ ത്രില്ലര്‍ ഗ്യാങ്‌സ്‌റ്റര്‍ മൂവിയായാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും. കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസാകും ചിത്രം നിര്‍മ്മിക്കുന്നതെന്നും വിവരമുണ്ട്.