ETV Bharat / entertainment

LEO Glimpse| ഇതാ ഹരോള്‍ഡ് ദാസ്...; 'ലിയോ'യിലെ വില്ലനെ പരിചയപ്പെടുത്തി ലോകേഷ്, കസറി അർജുൻ - അർജുൻ

ഒക്ടോബർ 19ന് ദീപാവലി റിലീസായി 'ലിയോ' തിയേറ്ററുകളിലേക്ക്...

Vijay LEO Glimpse of Arjun as Harold Das  Vijay LEO  LEO Glimpse of Arjun as Harold Das  Glimpse of Arjun as Harold Das  LEO Glimpse of Harold Das  Thalapathy Vijay  Lokesh Kanagaraj  Anirudh Ravichander  വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ്  വിജയ്‌  ലോകേഷ് കനകരാജ്  ഹരോള്‍ഡ് ദാസ്  ലിയോ  അർജുൻ  LEO Glimpse
LEO Glimpse
author img

By

Published : Aug 15, 2023, 7:31 PM IST

മിഴ് സിനിമാലോകം ഒരു സിനിമയ്‌ക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് (Lokesh Kanagaraj) അണിയിച്ചൊരുക്കുന്ന 'ലിയോ'യുടെ റിലീസിനായാണ് ആരാധകർ ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കി 'ലിയോ'യിലെ പ്രതിനായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്.

തമിഴകത്തിന്‍റെ ആക്ഷന്‍ കിങ് അര്‍‌ജുന്‍ ആണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. താരം അവതരിപ്പിക്കുന്ന ഹരോള്‍ഡ് ദാസ് എന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ ലോകേഷ് കനകരാജ് പങ്കുവച്ച 41 സെക്കൻഡ് വീഡിയോ ഇതിനോടകം സൈബറിടത്തില്‍ തരംഗമായി തീർന്നു.

  • " class="align-text-top noRightClick twitterSection" data="">

അര്‍ജുന്‍റെ ജന്മദിനത്തിനോട് അനുബന്ധിച്ച് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മാസായാണ് വീഡിയോയില്‍ അര്‍ജുന്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോയുടെ അവസാന ഭാഗത്ത് അര്‍ജുന്‍റെ പുറകിലായി മലയാളികളുടെ ഇഷ്‌ട നടൻ ബാബു ആന്‍റണിയെയും കാണാനാകും.

നേരത്തെ ഇത്തരത്തില്‍ പ്രതിനായക വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്തിന്‍റെ ഗ്ലിംപ്‍സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ആന്‍റണി ദാസ് എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് 'ലിയോ'യിൽ അവതരിപ്പിക്കുന്നത്. മാസ് ലുക്കിൽ തന്നെ ആയിരുന്നു സഞ്ജയ് ദത്തും. ഇപ്പോഴിതാ ഇതിനോട് കിടപിടിക്കുന്ന പ്രകടനം കാഴ്‌ചവച്ചാണ് അർജുനും എത്തുന്നത്.

തമിഴ് സിനിമ ലോകത്തെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ് എന്നതില്‍ തർക്കമില്ല. വിക്രം എന്ന സിനിമയ്‌ക്ക് ശേഷം പുതിയ ചിത്രവുമായി ലോകേഷ് എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. അടുത്തിടെയാണ് ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്.

ഇതിനിടെ വിജയ്‌യെ നായകനാക്കി ഇനിയും സിനിമ ഒരുക്കുമെന്ന് ലോകേഷ് കനകരാജ് പറഞ്ഞത് വൈറലായിരുന്നു. വിജയ്‌യുമൊത്ത് ഇനിയും സിനിമകൾ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ച മാധ്യമങ്ങൾക്ക് മറുപടിയായി ആയിരുന്നു ലോകേഷ് കനകരാജിന്‍റെ വെളിപ്പെടുത്തൽ. ഇനിയും അവസരം ലഭിച്ചാൽ വിജയ്‌യെ നായകനാക്കി സിനിമ ഒരുക്കുമെന്ന് ലോകേഷ് ഉറപ്പുനൽകിയത് ആഘോഷപൂർവമാണ് വിജയ് ആരാധകർ ഏറ്റെടുത്തത്. 'മാസ്റ്റര്‍' എന്ന ചിത്രത്തിലാണ് വിജയ്‌യും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ചത്.

READ MORE: വിജയ്‌യുമായി ഇനിയും ഒന്നിക്കുമെന്ന് ലോകേഷ് കനകരാജ്; ആഘോഷമാക്കി ആരാധകർ

അതേസമയം ഒക്ടോബർ 19നാണ് ദീപാവലി റിലീസായി 'ലിയോ' തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തുക. ദളപതി വിജയ്‌യുടെ 67-ാമത് ചിത്രം കൂടിയായ 'ലിയോ' ഒരു ഗ്യാങ്സ്‌റ്റർ ഡ്രാമയായാണ് ഒരുക്കുന്നത്. ലോകേഷ് കനകരാജിന്‍റെ ആക്ഷൻ ക്രൈം ത്രില്ലർ യൂണിവേഴ്‌സായ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാണ് 'ലിയോ' എന്നതും ചിത്രത്തിന്‍റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു.

ചിത്രത്തിൽ വിജയ്‌യുടെ നായികയായെത്തുന്നത് തൃഷ കൃഷ്‌ണന്‍ ആണ്. വർഷങ്ങൾക്ക് ശേഷമാണ് വിജയ്‌യുമായി തൃഷ കൈകോർക്കുന്നത്. പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, മാത്യൂ തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

READ MORE: Leo glimpse| ആന്‍റണി ദാസ് ആയി സഞ്ജയ്‌ ദത്ത്; വരവറിയിച്ച് താരം; ട്രെന്‍ഡായി ലിയോ ഗ്ലിംപ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.