HBD Vijay Devarakonda: തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് ദേവരക്കൊണ്ടയുടെ ജന്മദിനമാണ് ഇന്ന്. താരത്തിന് ഇന്ന് 33ാം ജന്മദിനമാണ്. പിറന്നാള്‍ ദിന ആഘോഷത്തിന്‍റെ തിരക്കിലാണിപ്പോള്‍ താരവും ആരാധകരും. ഈ സാഹചര്യത്തില്‍ 'ലൈഗര്‍' അണിയറപ്രവര്‍ത്തകരും താരത്തിന് പിറന്നാള്‍ സര്‍പ്രൈസുമായി രംഗത്തെത്തിയിരിക്കുകയാണ്.
The Liger Hunt theme out: 'ലൈഗറി'ലെ ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദേവരക്കൊണ്ട തന്നെയാണ് ഹൈലൈറ്റാകുന്നത്. ഫര്‍ഹാദ് ബിവന്‍ഡിവാല, ശേഖര്‍ അസ്‌തിത്വ, വിക്രം മോണ്‍ത്രോസ് എന്നിവരുടെ വരികള്‍ക്ക് വിക്രം മോണ്‍ത്രോസിന്‍റെ സംഗീതത്തില്‍ ഫര്‍ഹാദ് ബിവന്‍ഡിവാല ആണ് ഗാനാലാപനം.
- " class="align-text-top noRightClick twitterSection" data="">
The Liger Hunt theatre release: ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു ബോക്‌സറുടെ വേഷമാണ് താരത്തിനെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ഓഗസ്‌റ്റ് 25ന് ചിത്രം തിയേറ്ററുകളിലെത്തും. പുരി ജഗന്നാഥ് ആണ് സംവിധാനം. ചാര്‍മ്മേ കൗര്‍, കരണ്‍ ജോഹര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
Vijay Devarakonda birthday wishes: പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. രാവിലെ തന്നെ സാമന്തയും അനന്യ പാണ്ഡേയും താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. സിനിമ മേഖലയില്‍ നിന്നുള്‍പ്പെടെ താരത്തിന്‍റെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും പിറന്നാള്‍ ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു.
Producer Charmme Kaur shared Liger theme music: 'ഇന്ന് ഞങ്ങളുടെ ലൈഗര്‍ ജനിച്ചു. കാട്ടിലെ രാജാവാകാന്‍ - ഒരു വേട്ടക്കാരന്‍ ആകാന്‍ - വേണ്ടിയാണ് അവന്‍ ജനിച്ചത്. ഇന്ന് ഞങ്ങളുടെ പാന്‍ ഇന്ത്യന്‍ വേട്ട ആരംഭിക്കുന്നു.'-ലൈഗറിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ചാര്‍മെ കൗര്‍ ട്വിറ്ററില്‍ കുറിച്ചു. ലൈഗര്‍, ലൈഗര്‍ഹണ്ട്, ഹാപ്പി ബര്‍ത്ത് ഡേ ദേവരക്കൊണ്ട എന്നീ ഹാഷ്‌ടാഗുകളോടെയായിരുന്നു ചാര്‍മെ കൗറിന്‍റെ ട്വീറ്റ്. ഒപ്പം 'ലൈഗര്‍' ഹണ്ട് തീം പോസ്‌റ്ററും പങ്കുവച്ചു.
-
Today our #LIGER was born.
— Charmme Kaur (@Charmmeofficial) May 9, 2022 " class="align-text-top noRightClick twitterSection" data="
And he was born be to be a hunter-to be the king of the jungle!
And today we start our Pan Indian hunt with the #LIGERHUNThttps://t.co/PinL7WeDaE#HBDVijayDeverakonda@TheDeverakonda @MikeTyson @ananyapandayy @karanjohar #PuriJagannadh pic.twitter.com/Ex7Z0IJKeE
">Today our #LIGER was born.
— Charmme Kaur (@Charmmeofficial) May 9, 2022
And he was born be to be a hunter-to be the king of the jungle!
And today we start our Pan Indian hunt with the #LIGERHUNThttps://t.co/PinL7WeDaE#HBDVijayDeverakonda@TheDeverakonda @MikeTyson @ananyapandayy @karanjohar #PuriJagannadh pic.twitter.com/Ex7Z0IJKeEToday our #LIGER was born.
— Charmme Kaur (@Charmmeofficial) May 9, 2022
And he was born be to be a hunter-to be the king of the jungle!
And today we start our Pan Indian hunt with the #LIGERHUNThttps://t.co/PinL7WeDaE#HBDVijayDeverakonda@TheDeverakonda @MikeTyson @ananyapandayy @karanjohar #PuriJagannadh pic.twitter.com/Ex7Z0IJKeE
Vijay Devarakonda as kick boxer: ഒരു സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തിലായാണ് 'ലൈഗര്‍' ഒരുങ്ങുന്നത്. ഒരു കിക്ക് ബോക്‌സറുടെ വേഷമാണ് ചിത്രത്തില്‍ വിജയ് ദേവരക്കൊണ്ടയ്‌ക്ക്. ഒരേസമയം ഹിന്ദിയിലും തെലുങ്കിലുമായാണ് 'ലൈഗറി'ന്‍റെ ചിത്രീകരണം. അനന്യ പാണ്ഡേ, റോണിത് റോയ്, രമ്യ കൃഷ്‌ണന്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും.
The Liger cast and crew: വിഷ്‌ണു ശര്‍മ്മ ആണ് ഛായാഗ്രഹണം. ജുനൈദ് സിദ്ദിഖി എഡിറ്റിങും നിര്‍വഹിക്കും. മണി ശര്‍ണ, തനിഷ്‌ക് ബാഗ്‌ചി എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. ഛായാഗ്രാഹകൻ വിഷ്‌ണു ശർമ, എഡിറ്റർ ജുനൈദ് സിദ്ദിഖി, സംഗീതസംവിധായകരായ മണി ശർമ്മ, തനിഷ്‌ക് ബാഗ്ചി എന്നിവർ സാങ്കേതിക സംഘത്തിന്റെ ഭാഗമാണ്.
Also Read: ദേവരക്കൊണ്ടയുടെ പിറന്നാള്‍ ദിനത്തില്‍ അനുരാഗികളായി സാമന്തയും അനന്യയും