ETV Bharat / entertainment

ബീസ്റ്റിലെ മാള്‍ സെറ്റിട്ടത്! മേക്കിങ് വിഡിയോയുടെ പ്രമൊ പുറത്ത്

Beast promo making video: 'ബീസ്‌റ്റ്‌' പ്രമൊ മേക്കിങ് വീഡിയോ പുറത്ത്‌. മേക്കിങ് വീഡിയോ ഏപ്രില്‍ 24ന്‌ റിലീസ്‌ ചെയ്യും.

author img

By

Published : Apr 21, 2022, 12:28 PM IST

Beast promo making video  Vijay Beast  Beast Chennai Mall set  Beast Mall set  Beast making video  'ബീസ്‌റ്റ്‌' പ്രമോ മേക്കിംഗ്‌ വീഡിയോ  ബീസ്‌റ്റിലെ ആ മാള്‍ സെറ്റിട്ടത്‌
ബീസ്‌റ്റിലെ ആ മാള്‍ സെറ്റിട്ടത്‌; പ്രമോ വീഡിയോ പുറത്ത്‌

Beast promo making video: പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ദളപതി ചിത്രമാണ് 'ബീസ്‌റ്റ്‌'. പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച 'ബീസ്‌റ്റ്‌' റിലീസ്‌ കഴിഞ്ഞും മാധ്യമശ്രദ്ധ നേടുകയാണ്. സിനിമയുടെ പ്രധാന രംഗം ചിത്രീകരിച്ച മാളിനെ കുറിച്ചുള്ള വാര്‍ത്തകളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്‌.

Beast making video: 'ബീസ്‌റ്റി'ല്‍ ചെന്നൈ ഈസ്‌കോസ്‌റ്റ്‌ മാള്‍ ആയി കാണിക്കുന്നത്‌ പൂര്‍ണമായും സെറ്റ്‌ ഇട്ടാണ് ചെയ്‌തിരിക്കുന്നത്‌. സിനിമയുടെ ഒരു പ്രമൊ വീഡിയോയിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്‌. ഇതിന്‍റെ മേക്കിംഗ്‌ വീഡിയോ ഏപ്രില്‍ 24ന്‌ പുറത്തിറങ്ങും.

  • " class="align-text-top noRightClick twitterSection" data="">

റോ ഉദ്യോഗസ്ഥന്‍റെ വേഷമാണ് ചിത്രത്തില്‍ വിജയ്‌ക്ക്‌. നഗരത്തിലെ ഒരു ഷോപ്പിങ് മാല്‍ പിടിച്ചെടുത്ത്‌ സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളെ വകവരുത്തി സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ രക്ഷകനായെത്തുന്ന നായക കഥാപാത്രം. 'ബീസ്‌റ്റി'ലെ ഈ പ്രധാന പ്ലോട്ട്‌ ചിത്രീകരിച്ച മാള്‍ സെറ്റിട്ടതാണെന്നാണ് പ്രമോ വീഡിയോയില്‍ പറയുന്നത്‌.

അഭിനേതാവ്‌ കൂടിയായ ഡി.ആര്‍.കെ കിരണ്‍ ആണ് സിനിമയുടെ കലാസംവിധാനം. നെല്‍സണ്‍ സംവിധാനം ചെയ്‌ത ശിവകാര്‍ത്തികേയന്‍ ചിത്രം ഡോക്‌ടറിനും കലാസംവിധാനം ചെയ്‌തത്‌ കിരണ്‍ ആയിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മാണം. ആര്‍ നിര്‍മ്മല്‍ ആണ് എഡിറ്റിങ്. അനിരുദ്ധ്‌ സംഗീതവും നിര്‍വഹിക്കും.

Also Read: ലക്ഷങ്ങള്‍ ചെലവിട്ട്‌ ബീസ്‌റ്റ്‌ ലുക്കില്‍ വിജയ്‌ പ്രതിമ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.