ETV Bharat / entertainment

നായികയും പാട്ടുകളുമില്ലാത്ത വിജയ് ചിത്രം ? ; മാസ്‌റ്ററിന് ശേഷമുളള പുതിയ ദളപതി ചിത്രവുമായി ലോകേഷ് കനകരാജ് - ദളപതി 67 അപ്‌ഡേറ്റ്

ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്ന ചിത്രമായിരുന്നു ഇവരുടെ മുന്‍ചിത്രമായ മാസ്‌റ്റര്‍. മാസ്റ്ററിന് ശേഷമുളള പുതിയ ചിത്രത്തിനായും ആവേശത്തോടെ കാത്തിരിക്കുകയാണ് വിജയ് ഫാന്‍സ്

vijay lokesh kanagaraj new movie  thalapathy 67 update  thalapathy vijay lokesh kanagaraj movie  വിജയ് ലോകേഷ് കനകരാജ് സിനിമ  ദളപതി 67 അപ്‌ഡേറ്റ്  ദളപതി വിജയ് ലോകേഷ് കനകരാജ് സിനിമ
നായികയും പാട്ടുകളുമില്ലാത്ത വിജയ് ചിത്രം? മാസ്‌റ്ററിന് ശേഷമുളള പുതിയ ദളപതി ചിത്രവുമായി ലോകേഷ് കനകരാജ്
author img

By

Published : May 22, 2022, 5:58 PM IST

ദളപതി വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മാസ്‌റ്റര്‍ തിയേറ്ററുകളില്‍ വന്‍വിജയം നേടിയിരുന്നു. വിജയ് ആരാധകര്‍ പ്രതീക്ഷിച്ച ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തി എടുത്ത സിനിമയ്‌ക്ക് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. 200 കോടിയിലധികം കളക്ഷന്‍ നേടിയ ദളപതി ചിത്രമായും മാസ്‌റ്റര്‍ മാറി.

മാനഗരം, കൈദി എന്നീ സിനിമകള്‍ക്ക് ശേഷമാണ് സംവിധായകന്‍ ലോകേഷ് കനകരാജ് സൂപ്പര്‍താരത്തിനൊപ്പം ഒന്നിച്ചത്. മാസ്‌റ്ററിന് ശേഷം വിജയും ലോകേഷും വീണ്ടും ഒന്നിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. വിജയ് ചിത്രത്തെ കുറിച്ചുളള പുതിയ വിവരങ്ങള്‍ സംവിധായകന്‍ തന്നെ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്.

മാസ് ആന്‍ഡ് ക്ലാസ് ചിത്രവുമായാണ് വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. ഒരു അവാര്‍ഡ് ചടങ്ങില്‍ വച്ചാണ് ദളപതി 67നെ കുറിച്ച് സംവിധായകന്‍ ആദ്യമായി മനസുതുറന്നത്. ദളപതിക്കൊപ്പമുളള സിനിമ സ്ഥിരീകരിച്ച ലോകേഷ് ചിത്രത്തില്‍ നായികയോ ഗാനങ്ങളോ ഉണ്ടായിരിക്കില്ലെന്ന് പറഞ്ഞതായും വിവരമുണ്ട്.

കമല്‍ഹാസനെ നായകനാക്കിയുളള വിക്രം ആണ് ലോകേഷ് കനകരാജിന്‍റെതായി റിലീസിനൊരുങ്ങുന്നത്. ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ ദാസ് ഉള്‍പ്പടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

വിക്രം ട്രെയിലറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. അതേസമയം ബീസ്‌റ്റിന് ശേഷം പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ദളപതി വിജയ് ഇപ്പോള്‍. വംശി സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

ഇപ്പോള്‍ ഹൈദരാബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന സിനിമയില്‍ രശ്‌മിക മന്ദാനയാണ് നായിക. എസ് തമന്‍ സംഗീതം നിര്‍വഹിക്കുന്ന വിജയ് ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്, തെലുങ്ക് ഭാഷകളിലായി സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നും അറിയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.