ETV Bharat / entertainment

'ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ' ; പ്രതികരണ പോസ്‌റ്റുമായി വിഘ്‌നേഷ്‌ - Vignesh Shivan says be patient

Vignesh Shivan new post: വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവച്ച് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ ശേഷം വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിഘ്നേഷിന്‍റെ പോസ്‌റ്റ്

Vignesh Shivan new post  Nayanthara Vignesh twin babies  Vignesh Shivan instagram stories  Nayanthara Vignesh welcoming twins via surrogacy  Inquiry on Nayanthara surrogacy  Nayanthara latest movies  പോസ്‌റ്റുമായി വിഘ്‌നേഷ്‌  Vignesh Shivan says be patient  നയന്‍താരയും വിഘ്‌നേഷ്‌ ശിവനും
'ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ'; പോസ്‌റ്റുമായി വിഘ്‌നേഷ്‌
author img

By

Published : Oct 12, 2022, 9:45 PM IST

Nayanthara Vignesh twin babies : ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം രണ്ട് ദിവസം മുമ്പാണ് നയന്‍താരയും വിഘ്‌നേഷ്‌ ശിവനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇരട്ട ആണ്‍കുട്ടികളാണ് താര ദമ്പതികള്‍ക്ക്. മുഖം കാണിക്കാതെയുള്ള കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ് താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇരട്ട കുഞ്ഞുങ്ങളുടെ കുഞ്ഞിക്കാലുകളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. നിമിഷ നേരം കൊണ്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

Vignesh Shivan new post: ഇതിന് പിന്നാലെ താര ദമ്പതികള്‍ക്കെതിരെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയില്‍ വാടക ഗര്‍ഭധാരണത്തിന് മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കെ നയന്‍താര വിഘ്‌നേഷ് ദമ്പതികള്‍ക്കെതിരെ ഒരുസംഘം രംഗത്തെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ പങ്കുവച്ച ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി ശ്രദ്ധേയമാവുകയാണ്. 'ശരിയായ സമയത്ത് എല്ലാം നിങ്ങളിലെത്തും. ഇപ്പോള്‍ ക്ഷമയോടെ ഇരിക്കൂ.'-ഇപ്രകാരമാണ് വിഘ്‌നേഷ്‌ കുറിച്ചിരിക്കുന്നത്.

Vignesh Shivan instagram stories: മണിക്കൂറുകള്‍ ഇടവിട്ടാണ് വിഘ്‌നേഷ് ഇന്‍സ്‌റ്റഗ്രാമില്‍ സ്‌റ്റോറികള്‍ പങ്കിട്ടത്. 'ശ്രദ്ധിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ നല്ലത് ആഗ്രഹിക്കുന്നത് ആരാണ്. അവര്‍ നിങ്ങളുടെ ആളുകളാണ്.'-ഇപ്രകാരമാണ് മറ്റൊരു സ്‌റ്റോറി. മദര്‍ തെരേസയുടെ ഒരു പ്രശസ്‌ത വാചകവും സംവിധായകന്‍ പങ്കുവച്ചു. 'നിങ്ങൾക്ക് ലോകത്തെ മാറ്റണമെങ്കിൽ, വീട്ടിലേയ്‌ക്ക് പോയി നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുക'.

Nayanthara Vignesh welcoming twins via surrogacy: താരങ്ങള്‍ വാടക ഗര്‍ഭധാരണത്തിന്‍റെ ചട്ടങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷവും പ്രഖ്യാപിച്ചു. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ മറികടന്നോയെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന് ചട്ടമുണ്ട്.

Inquiry on Nayanthara surrogacy: എന്നാല്‍ നയന്‍താര വിഘ്‌നേഷ് വിവാഹം കഴിഞ്ഞിട്ട് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു. ഇതിന്‍റെ നിയമവശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ സര്‍വീസസ് ഡയറക്‌ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് വാടക ഗര്‍ഭധാരണത്തിനുള്ള അവകാശം നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിയമവിരുദ്ധമായ എന്തെങ്കിലും നടന്നോ എന്നാണ് പരിശോധിക്കുന്നത്.

ആരോഗ്യവകുപ്പ് വിശദീകരണം ചോദിച്ച വിഷയത്തില്‍ ഇതുവരെ താര ദമ്പതികള്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. അതേസമയം ആരോഗ്യവകുപ്പിന് വിശദീകരണം നല്‍കിയ ശേഷം താരദമ്പതികള്‍ പ്രതികരിക്കുമെന്നാണ് സൂചന. നീണ്ട ഏഴ്‌ വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂണ്‍ 9നായിരുന്നു നയന്‍താര വിഘ്‌നേഷ്‌ ശിവന്‍ വിവാഹം.

Also Read: വാടക ഗര്‍ഭധാരണം; നയന്‍താര- വിഘ്‌നേഷ് ദമ്പതികളോട് വിശദീകരണം തേടും: ആരോഗ്യമന്ത്രി

Nayanthara latest movies: പൃഥ്വിരാജ് നായകനായെത്തുന്ന മലയാള ചിത്രം ഗോള്‍ഡ്‌ ആണ് മലയാളത്തില്‍ നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന സിനിമ. അല്‍ഫോണ്‍സ് പുത്രനാണ് ഗോള്‍ഡിന്‍റെ സംവിധാനം. അല്‍ഫോണ്‍സ് പുത്രന്‍റെ മറ്റൊരു പുതിയ സിനിമയായ പാട്ടിലും നയന്‍താരയാണ് നായികയായെത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നയന്‍താരയുടെ നായകന്‍.

മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്ബ്ലസ്‌റ്റര്‍ ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്കായ ഗോഡ്‌ ഫാദര്‍ ആയിരുന്നു നയന്‍താരയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ലൂസിഫറില്‍ മഞ്ജു വാര്യരുടെ കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.