Veteran Telugu filmmaker K Viswanath: 'ശങ്കരാഭരണം' എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയിലെത്തിയ സംവിധായകനാണ് കെ വിശ്വനാഥ്. 1980ല്‍ പുറത്തിറങ്ങിയ 'ശങ്കരാഭരണം', കർണാടക സംഗീതവും പാശ്ചാത്യ സംഗീതവും തമ്മിലുള്ള അന്തരത്തെ കുറിച്ച് രണ്ട് വ്യത്യസ്‌ത തലമുറകളിൽ നിന്നുള്ള ആളുകളുടെ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നാല് ദേശീയ പുരസ്‌കാരങ്ങളാണ് 'ശങ്കരാഭരണം' നേടിയത്.
-
Saddened by the passing away of legendary film-maker Shri K Vishwanath ji… The stalwart directed many timeless classics… Deepest condolences to his family… Om Shanti 🙏🙏🙏 pic.twitter.com/15EiXp7uF7
— taran adarsh (@taran_adarsh) February 3, 2023 " class="align-text-top noRightClick twitterSection" data="
">Saddened by the passing away of legendary film-maker Shri K Vishwanath ji… The stalwart directed many timeless classics… Deepest condolences to his family… Om Shanti 🙏🙏🙏 pic.twitter.com/15EiXp7uF7
— taran adarsh (@taran_adarsh) February 3, 2023Saddened by the passing away of legendary film-maker Shri K Vishwanath ji… The stalwart directed many timeless classics… Deepest condolences to his family… Om Shanti 🙏🙏🙏 pic.twitter.com/15EiXp7uF7
— taran adarsh (@taran_adarsh) February 3, 2023
വാണിജ്യ സിനിമകൾക്ക് പ്രാധാന്യം നല്‍കിയിരുന്ന തെലുഗു സിനിമ മേഖലയില്‍ 'ശങ്കരാഭാരണം' അക്കാലത്ത് സൃഷ്‌ടിച്ചത് വൻ വിപ്ലവമാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത എസ്‌പി ബാലസുബ്രഹ്മണ്യത്തെ കൊണ്ട് സിനിമയിലെ ഗാനങ്ങൾ ആലപിപ്പിച്ച കെ വിശ്വനാഥ് ശങ്കരാഭരണം ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ചു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ സിനിമ മൊഴിമാറ്റിയെത്തി. ജെവി സോമയാജലു എന്ന നടന്‍റെ അഭിനയ വൈദഗ്ധ്യവും ബാലു മഹേന്ദ്രയുെട കാമറയും കെവി മഹാദേവന്‍റെ സംഗീതവും ചേർന്നപ്പോൾ ശങ്കരാഭരണം ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി മാറി.
-
విశ్వనాథ్గారి మరణం తీవ్రవిచారానికి గురిచేసింది. తెలుగు సంస్కృతికి, భారతీయ కళలకు నిలువుటద్దం విశ్వనాథ్గారు. ఆయన దర్శకత్వంలో రూపుదిద్దుకున్న చిత్రాలు తెలుగు సినీరంగానికి అసమాన గౌరవాన్ని తెచ్చాయి. తెలుగువారి గుండెల్లో కళాతపస్విగా శాశ్వతంగా నిలిచిపోతారు.#KVishwanath pic.twitter.com/XKAq2E68yn
— YS Jagan Mohan Reddy (@ysjagan) February 2, 2023 " class="align-text-top noRightClick twitterSection" data="
">విశ్వనాథ్గారి మరణం తీవ్రవిచారానికి గురిచేసింది. తెలుగు సంస్కృతికి, భారతీయ కళలకు నిలువుటద్దం విశ్వనాథ్గారు. ఆయన దర్శకత్వంలో రూపుదిద్దుకున్న చిత్రాలు తెలుగు సినీరంగానికి అసమాన గౌరవాన్ని తెచ్చాయి. తెలుగువారి గుండెల్లో కళాతపస్విగా శాశ్వతంగా నిలిచిపోతారు.#KVishwanath pic.twitter.com/XKAq2E68yn
— YS Jagan Mohan Reddy (@ysjagan) February 2, 2023విశ్వనాథ్గారి మరణం తీవ్రవిచారానికి గురిచేసింది. తెలుగు సంస్కృతికి, భారతీయ కళలకు నిలువుటద్దం విశ్వనాథ్గారు. ఆయన దర్శకత్వంలో రూపుదిద్దుకున్న చిత్రాలు తెలుగు సినీరంగానికి అసమాన గౌరవాన్ని తెచ్చాయి. తెలుగువారి గుండెల్లో కళాతపస్విగా శాశ్వతంగా నిలిచిపోతారు.#KVishwanath pic.twitter.com/XKAq2E68yn
— YS Jagan Mohan Reddy (@ysjagan) February 2, 2023
K Viswanath film career: മദ്രാസിലെ വാഹിനി സ്‌റ്റുഡിയോസില്‍ ഓഡിയോഗ്രാഫര്‍ ആയി സിനിമ രംഗത്തേക്ക് എത്തിയ കെ വിശ്വനാഥ് ചുരുങ്ങിയ കാലം മാത്രമാണ് സൗണ്ട് എഞ്ചിനിയര്‍ ആയി പ്രവര്‍ത്തിച്ചത്. 1951ല്‍ തമിഴ് തെലുഗു ചിത്രം 'പാതാള ഭൈരവി' യില്‍ അദുര്‍ത്തി സുബ്ബ റാവുവിന്‍റെ കീഴില്‍ സഹ സംവിധായകനായ വിശ്വനാഥ്, 1956ല്‍ 'ആത്മ ഗൗരവം' എന്ന തെലുഗു സിനിമയുടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഈ സിനിമ നന്ദി അവാര്‍ഡിന് അര്‍ഹമായിരുന്നു. തെലുഗുവിന് പുറമെ ആറ് ഹിന്ദി സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിട്ടുണ്ട്.
-
K Raghavendra Rao garu pays last respects to legendary #KVishwanath garu. #RIPVishwanathGaru pic.twitter.com/CM4dfdHkre
— Suresh Kondi (@SureshKondi_) February 3, 2023 " class="align-text-top noRightClick twitterSection" data="
">K Raghavendra Rao garu pays last respects to legendary #KVishwanath garu. #RIPVishwanathGaru pic.twitter.com/CM4dfdHkre
— Suresh Kondi (@SureshKondi_) February 3, 2023K Raghavendra Rao garu pays last respects to legendary #KVishwanath garu. #RIPVishwanathGaru pic.twitter.com/CM4dfdHkre
— Suresh Kondi (@SureshKondi_) February 3, 2023
K Viswanath s famous movies: 'ശങ്കരാഭരണത്തിന്‍റെ' വിജയത്തിന് ശേഷം കലയും സംഗീതവും പശ്ചാത്തലമാക്കി അദ്ദേഹം നിരവധി സിനിമകൾ സംവിധാനം ചെയ്‌തു. 'സാഗര സംഗമം', 'സ്വാതി കിരണം', 'സ്വർണ കമലം', 'ശ്രുതിലയലു', 'സ്വരാഭിഷേകം' തുടങ്ങിയവ ഇക്കൂട്ടത്തില്‍ ഒരുക്കിയ ചിത്രങ്ങളിൽ ചിലതാണ്.
K Viswanath s Bollywood movies: 1979ൽ പുറത്തിറങ്ങിയ 'സർഗം' എന്ന ചിത്രത്തിലൂടെയായിരുന്നു വിശ്വനാഥിന്‍റെ ബോളിവുഡ് അരങ്ങേറ്റം. 'കാംചോർ', 'ശുഭ് കാംന', 'ജാഗ് ഉത ഇൻസാൻ', 'സൻജോഗ്', 'ഈശ്വർ', 'ധനവാൻ' എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റ് ജനപ്രിയ ബോളിവുഡ് ചിത്രങ്ങള്‍.
K Viswanath as an actor: തമിഴ്, തെലുഗു ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'യാരടി നി മോഹിനി', 'രാജാപാട്ടൈ', 'ഉത്തമ വില്ലന്‍', 'ലിംഗ' തുടങ്ങിയവയാണ് അദ്ദേഹം വേഷമിട്ട ചിത്രങ്ങള്‍. അല്ലാരി നരേഷ്, മഞ്ജരി ഫഡ്‌നിസ് എന്നിവര്‍ അഭിനയിച്ച തെലുഗു ചിത്രം 'ശുഭപ്രദം' (2010) ആയിരുന്നു അദ്ദേഹം ഏറ്റവും ഒടുവിലായി സംവിധാനം ചെയ്‌ത ചിത്രം.
Awards and achievements of K Viswanath: ഇന്ത്യന്‍ സിനിമ ലോകത്തെ സംഭാവനകള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അഞ്ച് തവണ ദേശീയ അവാർഡിന് അര്‍ഹനായിട്ടുണ്ട് കെ വിശ്വനാഥ്. 2017ല്‍ ചലച്ചിത്ര മേഖലയ്‌ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനും അര്‍ഹനായി.
Honors of K Vishwanath: സിനിമ ലോകത്തിന് നല്‍കിയ മാതൃകാപരമായ സംഭാവനകള്‍ക്ക് ഏഴ് നന്തി അവാര്‍ഡുകളും അദ്ദേഹം നേടി. നാല് പതിറ്റാണ്ടിലേറെയുള്ള നീണ്ട കരിയറിൽ എട്ട് തവണ അദ്ദേഹം ഫിലിംഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്. ഒരു ബോളിവുഡ് ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1992ല്‍ ആന്ധ്രാപ്രേദശ് രഘുപതി വെങ്കയ്യ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. തെലുങ്ക് സര്‍വകലാശാല ഓണററി ഡോക്‌ടറേറ്റും അദ്ദേഹത്തിന് നല്‍കി.
K Vishwanath personal life: ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പെഡപുലിവാറുവില്‍ കസിനഡുനി സുബ്രഹ്മണ്യന്‍റെയും സരസ്വതിയുടെയും മകനായി 1930ലാണ് ജനനം. ജയലക്ഷ്‌മിയാണ് ഭാര്യ, പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ് എന്നിവര്‍ മക്കളാണ്.