Naga Chaitanya birthday: പിറന്നാള്‍ നിറവില്‍ തെലുഗു സൂപ്പര്‍ താരം നാഗ ചൈതന്യ. താരത്തിന്‍റെ 36ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളും സമ്മാനങ്ങളും സര്‍പ്രൈസുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
Naga Chaitanya 22nd movie: ഈ ദിനത്തില്‍ താരത്തിന്‍റെ പുതിയ സിനിമയുടെ ടൈറ്റിലും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നാഗ ചൈതന്യയെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിലാണ് പുറത്തുവിട്ടിരിക്കുന്നത്. 'കസ്‌റ്റഡി' എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്. നാഗ ചൈതന്യയുടെ കരിയറിലെ 22ാമത്തെ ചിത്രം കൂടിയാണ് 'കസ്‌റ്റഡി'.
-
NAGA CHAITANYA - VENKAT PRABHU: NC22 TITLED ‘CUSTODY’... On #NagaChaitanya’s birthday today, here’s the #FirstLook and title announcement of his #Telugu - #Tamil film [#NC22]: #Custody… Directed by #VenkatPrabhu… Produced by #SrinivasaaChitturi. pic.twitter.com/WxRyRbYP0S
— taran adarsh (@taran_adarsh) November 23, 2022 " class="align-text-top noRightClick twitterSection" data="
">NAGA CHAITANYA - VENKAT PRABHU: NC22 TITLED ‘CUSTODY’... On #NagaChaitanya’s birthday today, here’s the #FirstLook and title announcement of his #Telugu - #Tamil film [#NC22]: #Custody… Directed by #VenkatPrabhu… Produced by #SrinivasaaChitturi. pic.twitter.com/WxRyRbYP0S
— taran adarsh (@taran_adarsh) November 23, 2022NAGA CHAITANYA - VENKAT PRABHU: NC22 TITLED ‘CUSTODY’... On #NagaChaitanya’s birthday today, here’s the #FirstLook and title announcement of his #Telugu - #Tamil film [#NC22]: #Custody… Directed by #VenkatPrabhu… Produced by #SrinivasaaChitturi. pic.twitter.com/WxRyRbYP0S
— taran adarsh (@taran_adarsh) November 23, 2022
Custody title announced: സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിനൊപ്പമാണ് ടൈറ്റില്‍ പങ്കുവച്ചിരിക്കുന്നത്. പുതിയ വേഷപകര്‍ച്ചയിലാണ് പോസ്‌റ്ററില്‍ നാഗ ചൈതന്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാഗ ചൈതന്യയ്‌ക്ക് ചുറ്റും തോക്കും ചൂണ്ടി നില്‍ക്കുന്ന ഒരു കൂട്ടം പൊലിസുകാരെയാണ് പോസ്‌റ്ററില്‍ കാണാനാവുക.
Custody First look: ട്രെയിഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശാണ് 'കസ്‌റ്റഡി'യുടെ ടൈറ്റിലും ഫസ്‌റ്റ് ലുക്കും ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫസ്‌റ്റ് ലുക്കിന് മുന്നോടിയായുള്ള പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
Custody actors: ഒരു ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന 'കസ്‌റ്റഡി' ഒരേസമയം തമിഴിലും തെലുഗുവിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നാഗ ചൈതന്യയെ കൂടാതെ അരവിന്ദ് സ്വാമി, കൃതി ഷെട്ടി, പ്രിയാമണി തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും.
Also Read: 'വേര്‍പിരിയല്‍ സൗഹാര്‍ദ്ദപരമല്ല, ജീവിതം കഠിനമായിരുന്നു'; പ്രതികരിച്ച് സാമന്തയും നാഗ ചൈതന്യയും