ETV Bharat / entertainment

വേലയുടെ ലോകത്തിലേയ്ക്ക് സ്വാഗതം; പൊലീസ് വേഷത്തില്‍ ഷെയിൻ നിഗമും സണ്ണി വെയിനും, പ്രീ റിലീസ് ടീസർ പുറത്ത് - Vela Release

Vela pre release teaser: റിലീസിന് രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ വേലയുടെ പ്രീ റിലീസ് ടീസര്‍ പുറത്തുവിട്ടു. 59 സെക്കൻഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്.

Vela pre release teaser released  Vela  Vela pre release teaser  Shane Nigam  വേലയുടെ ലോകത്തിലേയ്ക്ക് സ്വാഗതം  വേല  പൊലീസ് കൺട്രോൾ റൂമില്‍ അലര്‍ട്ടായി ഷെയിൻ നിഗം  വേല പ്രീ റിലീസ് ടീസർ  ഷെയിൻ നിഗം  Shane Nigam and Sunny Wayne  Vela Release  വേല റിലീസ്
Vela pre release teaser
author img

By ETV Bharat Kerala Team

Published : Nov 8, 2023, 1:06 PM IST

ഷെയിന്‍ നിഗവും സണ്ണി വെയിനും (Shane Nigam and Sunny Wayne) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വേല' (Vela). നവംബർ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് (Vela Release). റിലീസിനോടടുക്കുമ്പോൾ ചിത്രം വാര്‍ത്തകളിലും ഇടം പിടിക്കുകയാണ്. ഇപ്പോഴിതാ 'വേല'യുടെ പ്രീ റിലീസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ (Vela pre release teaser).

പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിലാണ് 59 സെക്കൻഡ് ദൈര്‍ഘ്യമുള്ള 'വേല'യുടെ പ്രീ ടീസര്‍ ആരംഭിക്കുന്നത്. കൺട്രോൾ റൂമില്‍ വരുന്ന ഒരു കൊലപാതക സന്ദേശത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രീ ടീസറില്‍ ദൃശ്യമാകുക. ഷെയിന്‍ നിഗം, സണ്ണി വെയിൻ, സിദ്ധാര്‍ഥ് ഭരതൻ എന്നിവരുടെ മുഖങ്ങൾ പ്രീ ടീസറില്‍ മിന്നിമറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

ഷെയിന്‍ നിഗവും സണ്ണി വെയിനും പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗംഭീര പ്രകടനത്തിലൂടെ തിയേറ്ററിൽ പ്രേക്ഷകരുടെ കയ്യടികള്‍ ഏറ്റുവാങ്ങാനുള്ള തയാറെടുപ്പിലാണ് ഇരുതാരങ്ങളും. അതിഥി ബാലനും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

പൊലീസ് കൺട്രോൾ റൂമിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം നവാഗതനായ ശ്യാം ശശിയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. ക്രൈം ഡ്രാമ വിഭാഗത്തിലൊരുക്കിയ ചിത്രം പ്രേക്ഷകർക്ക് തീര്‍ത്തുമൊരു തിയേറ്റർ എക്‌പീപീരിയൻസാകും സമ്മാനിക്കുക. പാലക്കാടും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. ടി സീരീസാണ് 'വേല'യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

Also Read: Shane Nigam and Sunny Wayne ത്രില്ലടിപ്പിക്കാന്‍ ഷെയിനും സണ്ണിയും; വേലയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം

എം സജാസ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. സാം സി എസ് ആണ് 'വേല'യിലെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പിന്നിൽ. സിൻ സിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ് ജോർജാണ് സിനിമയുടെ നിർമാണം. ബാദുഷ പ്രൊഡക്ഷൻസ് സഹ നിർമാണവും നിർവഹിച്ചിരിക്കുന്നു. ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് 'വേല'യുടെ ഓവർസീസ് വിതരണവും നിർവഹിക്കുന്നു.

കൊറിയോഗ്രഫി - കുമാർ ശാന്തി, ഛായാഗ്രഹണം - സുരേഷ് രാജൻ, എഡിറ്റിങ് - മഹേഷ്‌ ഭുവനേന്ദ്, സംഘട്ടനം - പി സി സ്‌റ്റണ്ട്‍സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്‍ണൻ, മേക്കപ്പ് - അമൽ ചന്ദ്രൻ, കലാസംവിധാനം - ബിനോയ്‌ തലക്കുളത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രശാന്ത് ഈഴവൻ, അസിസ്‌റ്റന്‍റ് ഡയറക്ടേഴ്‌സ് - അദിത്ത് എച്ച് പ്രസാദ്, ഷിനോസ്, അഭിലാഷ് പി ബി, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - ഷൈൻ കൃഷ്‍ണ, തൻവിൻ നസീർ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഔസേപ്പച്ചൻ, ലിജു നടേരി, എബി ബെന്നി, പ്രൊഡക്ഷൻ മാനേജർ - മൻസൂർ, പ്രോജക്‌ട് ഡിസൈനർ - ലിബർ ഡേഡ് ഫിലിംസ്, സൗണ്ട് ഡിസൈൻ - എം ആർ രാജാകൃഷ്‌ണൻ, ഡിസൈൻസ് - ടൂണി ജോൺ, ഫിനാൻസ് കൺട്രോളർ - അഗ്നിവേശ്, പബ്ലിസിറ്റി - ഓൾഡ് മോങ്ക്‌സ്, ഡിജിറ്റൽ മാർക്കറ്റിങ് - വിഷ്‌ണു സുഗതൻ, സ്‌റ്റിൽസ് - ഷുഹൈബ് എസ് ബി കെ, പിആർഒ - പ്രതീഷ് ശേഖര്‍ എന്നിവരും നിര്‍വഹിക്കുന്നു.

Also Read: Shane Nigam Vela New Poster പൊലീസ് കുപ്പായത്തില്‍ ഷെയിനും സണ്ണിയും; വേലയിലെ പുതിയ പോസ്‌റ്റര്‍ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.