ETV Bharat / entertainment

സത്യരാജിന്‍റെ മുഖത്തടിച്ച് ഉര്‍വ്വശി; കെപിഎസി ലളിതയുടെ അവസാന ചിത്രം ട്രെന്‍ഡിംഗില്‍

author img

By

Published : May 26, 2022, 11:46 AM IST

Veetla Vishesham trailer: നര്‍മ സ്വഭാവത്തിലൊരുങ്ങുന്ന ഒരു കുടുംബ ചിത്രമാണ് 'വീട്ട്‌ലാ വിശേഷം' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ട്രെയ്‌ലര്‍ ട്രെന്‍ഡിംഗിലും ഇടംപിടിച്ചു. യൂട്യൂബ്‌ ട്രെന്‍ഡിംഗില്‍ 43ാം സ്ഥാനത്താണ് 'വീട്ട്‌ലാ വിശേഷം' ട്രെയ്‌ലര്‍.

Veetla Vishesham trailer  Veetla Vishesham trailer in trending  Veetla Vishesham release  സത്യരാജിന്‍റെ മുഖത്തടിച്ച് ഉര്‍വ്വശി  KPAC Lalitha last movie  കെപിഎസി ലളിതയുടെ അവസാന ചിത്രം
സത്യരാജിന്‍റെ മുഖത്തടിച്ച് ഉര്‍വ്വശി; കെപിഎസി ലളിതയുടെ അവസാന ചിത്രം ട്രെന്‍ഡിംഗില്‍

Veetla Vishesham trailer: ഉര്‍വ്വശി, സത്യരാജ്‌, കെപിഎസി ലളിത, ആര്‍ജെ ബാലാജി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ കോമഡി ചിത്രമാണ് 'വീട്ട്‌ലാ വിശേഷം'. ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 1.32 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വളരെ രസകരമായ ട്രെയ്‌ലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

KPAC Lalitha last movie: ഉര്‍വ്വശിയും സത്യരാജുമാണ് ട്രെയ്‌ലറില്‍ ഹൈലൈറ്റാകുന്നത്‌. അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയും ട്രെയ്‌ലറില്‍ മുഖം കാണിക്കുന്നുണ്ട്‌. കെപിഎസി ലളിതയുടെ അവസാന ചിത്രം കൂടിയാണിത്‌. വാര്‍ദ്ധക്യകാലത്ത് ഗര്‍ഭം ധരിക്കുന്നതും തുടര്‍ന്ന് കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ട്രെയ്‌ലറില്‍ ദൃശ്യമാവുക. ഉര്‍വ്വശിയുടെ കഥാപാത്രമാണ് വാര്‍ദ്ധക്യകാലത്ത് അമ്മയാകാനൊരുങ്ങുന്നത്‌. ഉര്‍വ്വശിയുടെ ഭര്‍ത്താവിന്‍റെ വേഷത്തില്‍ സത്യരാജും മകനായി ആര്‍.ജെ ബാലാജിയും പ്രത്യക്ഷപ്പെടുന്നു. ബാലാജിയുടെ നായികയായെത്തുന്നത്‌ അപര്‍ണ ബാലമുരളിയാണ്.

  • " class="align-text-top noRightClick twitterSection" data="">

Veetla Vishesham trailer in trending: ട്രെയ്‌ലറിനൊടുവില്‍ ലേബര്‍ മുറിയില്‍ വച്ച് ഭര്‍ത്താവായ സത്യരാജിന്‍റെ മുഖത്തടിക്കുന്നതും കാണാം. നര്‍മ സ്വഭാവത്തിലൊരുങ്ങുന്ന ഒരു കുടുംബ ചിത്രമാണ് 'വീട്ട്‌ലാ വിശേഷം' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ട്രെയ്‌ലര്‍ ട്രെന്‍ഡിംഗിലും ഇടംപിടിച്ചു. യൂട്യൂബ്‌ ട്രെന്‍ഡിംഗില്‍ 43ാം സ്ഥാനത്താണ് 'വീട്ട്‌ലാ വിശേഷം' ട്രെയ്‌ലര്‍.

Veetla Vishesham release: രാജ്‌കുമാര്‍ റാവു നായികനായെത്തിയ ബോളിവുഡ്‌ ചിത്രം 'ബദായി ഹോ'യുടെ റീമേക്ക്‌ ആണ് 'വീട്ട്‌ലാ വിശേഷം'. ആര്‍ജെ ബാലാജി, എന്‍.ജെ ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംവിധാനം. പവിത്ര ലോകേഷും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. ഗോപാലകൃഷ്‌ണന്‍ ആണ് സംഗീതം. സെല്‍വ എഡിറ്റിംഗും നിര്‍വഹിക്കും. ജൂണ്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Also Read: 'ഉര്‍വശി' പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.