ETV Bharat / entertainment

വരുൺ ധവാനും, ജാൻവി കപൂറും: ‘ബവാൽ’ റിലീസ് ഒക്ടോബറിലേക്ക് - മിസ്റ്റർ ആൻഡ് മിസിസ് മാഹി

വരുൺ ധവാനും, ജാൻവി കപൂറും ഒരുമിച്ചഭിനയിക്കുന്ന ‘ബവാൽ’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സോഷ്യൽ ഡ്രാമാ വിഭാഗത്തിൽ തിയേറ്ററുകളിൽ എത്താനിരിക്കുന്ന സിനിമ നിതേഷ് തിവാരിയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്.

Bawaals release date pushed to October  Varun Dhawan Janhvi Kapoor  Bawaal  ബവാൽ  വരുൺ ധവാനും  ജാൻവി കപൂറും  വരുൺ ധവാനും ജാൻവി കപൂറും  റിലീസ്  സോഷ്യൽ ഡ്രാമാ  നിതേഷ് തിവാരി  ഒക്ടോബർ 6 ന് തിയേറ്ററുകളിൽ എത്തും  മുംബൈ  സിറ്റഡൽ  മിസ്റ്റർ ആൻഡ് മിസിസ് മാഹി  രാജ്കുമാർ റാവു
‘ബവാൽ’ൻ്റെ റിലീസ് തീയതി ഒക്ടോബറിലേക്ക് മാറ്റി
author img

By

Published : Mar 22, 2023, 4:46 PM IST

മുംബൈ: ബോളിവുഡ് യുവതാരങ്ങളുടെ നിരയിൽ അഭിനയ മികവുകൊണ്ട് മുന്നിട്ടു നിൽക്കുന്ന രണ്ട് പേരാണ് വരുൺ ധവാനും ജാൻവി കപൂറും. ചുരുങ്ങിയ സിനിമകൾകൊണ്ടു തന്നെ തങ്ങളുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ ആരാധകരെ വാരിക്കൂട്ടിയ താരങ്ങളാണ് ഇരുവരും. ഇവർ ഒന്നിക്കുന്ന ആദ്യചിത്രമായ ‘ബവാൽ’ സിനിമയുടെ പ്രഖ്യാപനം മുതൽ വലിയ ആകാംക്ഷയിലാണ് സിനിമ ലോകം.

സിനിമയുടെ റിലീസിനു വേണ്ടി കാത്തിരുന്ന ആരാധകർക്ക് ആവേശം നല്‍കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സോഷ്യൽ ഡ്രാമ വിഭാഗത്തിൽ വരാനിരിക്കുന്ന ‘ബവാൽ’ സിനിമയുടെ പുതിയ റിലീസ് തിയതി ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു.

‘ദേശീയ അവാർഡ് ജേതാക്കളായ സാജിദ് നദിയാദ്‌വാല, നിതേഷ്‌ തിവാരി എന്നിവർ ബവാലുമായി തിരിച്ചെത്തിയിരിക്കുന്നു. അവരുടെ എക്കാലത്തെയും മികച്ച ചിത്രം 2023 ഒക്ടോബർ 6-ന് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്തുന്നു. വരുൺ ധവാനും ജാൻവി കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്നു.’ പ്രൊഡക്ഷൻ ഹൗസായ നദിയാദ്‌വാല ഗ്രാൻഡ്‌സൺ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചു.

‘ബവാൽ’ 2023 ഒക്‌ടോബർ 6-ന് തിയേറ്ററുകളിൽ: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ‘ബവാൽ’ 2023 ഒക്‌ടോബർ 6-ന് തിയേറ്ററുകളിൽ എത്തുന്നത്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ വരുൺ ധവാനും ജാൻവി കപൂറും പ്രധാന വേഷങ്ങളിൽ എത്തും. 2023 ഏപ്രിൽ 7 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും, വരാനിരിക്കുന്ന വിഎഫ്എക്സും സാങ്കേതിക ആവശ്യകതകളും കണക്കിലെടുത്താണ് ചിത്രത്തിൻ്റെ റിലീസ് നീട്ടിവെക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ലഖ്‌നൗവിൽ വെച്ച് സിനിമയുടെ പോസ്‌റ്റ് പ്രൊഡക്‌ഷൻ ജോലികൾ അവസാനിപ്പിച്ച് ടീം നെതർലാൻഡിലെ ആംസ്റ്റർഡാമിലേക്ക് പോയിരുന്നു.

വരുണും ജാൻവിയും ഒന്നിക്കുന്ന ആദ്യ ഓൺ-സ്‌ക്രീൻ കൂട്ടുകെട്ട് എന്നതാണ് ‘ബവാൽ’ൻ്റ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടു തന്നെ സിനിമ ബോളിവുഡിലെ കലക്ഷൻ റെക്കോഡുകൾ ഭേദിക്കാൻ സാധ്യതയുണ്ടെന്നാണ് വിവിധ തലങ്ങളില്‍ നിന്നുള്ള അഭിപ്രായം. അതേസമയം, ഹോളിവുഡ് പരമ്പരയായ സിറ്റഡലിൻ്റ ഔദ്യോഗിക ഹിന്ദി പതിപ്പിൽ പ്രധാന വേഷത്തിലെത്തുന്നതും വരുൺ ധവാനാണ്.

also read: പ്രിയങ്ക ചോപ്രയുടെ 'സിറ്റഡൽ' ട്രെയിലർ ഗ്രീസിലെ ട്രെയിൻ അപകടത്തെ തുടർന്ന് നിർമാതാക്കൾ മാറ്റിവച്ചു

‘സിറ്റഡൽ’ൻ്റെ ഹിന്ദി പതിപ്പ്: രാജ് നിഡിമോരുവും കൃഷ്ണ ഡികെയും ചേർന്നാണ് പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായി വരുന്ന ഗ്ലോബൽ സ്‌പൈ സീരീസ് ‘സിറ്റഡൽ’ൻ്റെ ഹിന്ദി പതിപ്പ് നിർമ്മിക്കുന്നത്. പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനുമാണ് പരമ്പരയുടെ അന്താരാഷ്ട്ര ഇംഗ്ലീഷ് പതിപ്പിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രിയങ്ക ചോപ്ര അഭിനയിച്ച സിറ്റാഡൽ ഏപ്രിൽ 28 ന് പ്രൈം വീഡിയോയിൽ സ്‌ട്രീമിങ്ങ് ആരംഭിക്കും. മറുവശത്ത്, കരൺ ജോഹറിൻ്റെ അടുത്ത സ്‌പോർട്‌സ് ഡ്രാമ ചിത്രമായ 'മിസ്റ്റർ ആൻഡ് മിസിസ് മാഹി' യിൽ രാജ്‌കുമാർ റാവുവിനൊപ്പം ജാൻവിയും ഒന്നിക്കുമെന്നാണ് റിപ്പോർട്ടുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.