ETV Bharat / entertainment

വിനോദ യാത്രയില്‍ വരുണ്‍ ധവാനും കൂട്ടരും; ഭേഡിയ വീഡിയോ ഗാനം പുറത്ത് - Varun Dhawan latest movies

Bhediya song: ഭേഡിയയിലെ പുതിയ ഗാനം പുറത്ത്. ബാക്കി സബ്‌ ടീക്ക് എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

Varun Dhawan Bhediya  Bhediya song Baaki Sab Theek released  Bhediya song  Baaki Sab Theek released  Bhediya song Baaki Sab Theek  Varun Dhawan  Bhediya  വിനോദ യാത്രയില്‍ വരുണ്‍ ധവാനും കൂട്ടരും  ഭേഡിയ വീഡിയോ ഗാനം  ഭേഡിയ  ഭേഡിയയിലെ പുതിയ ഗാനം  ഭേഡിയ ഗാനം  Bhediya video song  Bhediya romantic track  Varun Dhawan in Bhediya  Kriti Sanon in Varun Dhawan Bhediya  Bhedia releases  Varun Dhawan latest movies  Kriti Sanon latest movies
വിനോദ യാത്രയില്‍ വരുണ്‍ ധവാനും കൂട്ടരും; ഭേഡിയ വീഡിയോ ഗാനം പുറത്ത്
author img

By

Published : Nov 23, 2022, 3:30 PM IST

Bhediya video song: വരുണ്‍ ധവാന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'ഭേഡിയ'യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ഹൊറര്‍ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിലെ 'ബാക്കി സബ്‌ ടീക്ക്' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വരുണ്‍ ധവാനും സുഹൃത്തുക്കളും വിനോദയാത്ര പോകുന്നതാണ് ഗാന രംഗത്തില്‍ ദൃശ്യമാവുക. വരുണും അഭിഷേക് ബാനര്‍ജിയും പാലിന്‍ കബക്കുമാണ്‌ ഗാന രംഗത്തില്‍.

Bhediya song Baaki Sab Theek: വരുണ്‍ ധവാന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ ഗാനം പങ്കുവച്ചിട്ടുണ്ട്. സച്ചിന്‍ സംഘ്‌വി, ജിഗര്‍ സരൈയ്യ, അമിത്‌ ഭട്ടാചാര്യ എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. അമിത് ഭട്ടാചാര്യയുടെ വരികള്‍ക്ക് സച്ചിന്‍-ജിഗര്‍ ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അമര്‍ കൗശിക് സംവിധാനം ചെയ്‌ത ചിത്രം നവംബര്‍ 25ന് തിയേറ്ററുകളിലെത്തും.

Bhediya romantic track: നേരത്തെ സിനിമയിലെ റൊമാന്‍റിക് ട്രാക്കും പുറത്തിറങ്ങിയിരുന്നു. അര്‍ജിത് സിങ് ആലപിച്ച 'അപ്‌നാ ബനാ ലേ' എന്ന മനോഹര ഗാനമായിരുന്നു അത്. വരുണ്‍ ധവാനും കൃതി സനോണും ഒന്നിച്ചുള്ള നിമിഷങ്ങളായിരുന്നു ഗാനരംഗത്തില്‍.

  • " class="align-text-top noRightClick twitterSection" data="">

Varun Dhawan in Bhediya: ഭാസ്‌കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വരുണ്‍ ധവാന്‍ പ്രത്യക്ഷപ്പെടുക. ചെന്നായയുടെ കടിയേറ്റ്‌ ചെന്നായ ആയി പരിണമിക്കുന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുക. രാത്രി കാലങ്ങളിലാണ് മനുഷ്യ രൂപത്തില്‍ നിന്നും ചെന്നായയിലേക്കുള്ള ഭാസ്‌കറുടെ പരിണാമം.

Kriti Sanon in Varun Dhawan Bhediya: കൃതി സനോണ്‍ ആണ് സിനിമയില്‍ വരുണ്‍ ധവാന്‍റെ നായികയായെത്തുക. ഡോ.അനിക ആയാണ് കൃതി സനോണ്‍ വേഷമിട്ടത്. വരുണ്‍ ധവാന്‍, കൃതി സനോണ്‍ എന്നിവരെ കൂടാതെ ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തും.

Bhedia releases: ജിഷ്‌ണു ഭട്ടചാര്‍ജിയാണ് ഛായാഗ്രഹണം. ജിയോ സ്‌റ്റുഡിയോസുമായി ചേര്‍ന്ന് ദിനേശ് വിജയന്‍ ആണ് സിനിമയുടെ നിര്‍മാണം. ജിയോ സ്‌റ്റുഡിയോസാണ് സിനിമയുടെ വിതരണം. പ്രധാനമായും ഹിന്ദിയിലൊരുങ്ങുന്ന ചിത്രം തമിഴ്‌, തെലുഗു ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

Varun Dhawan latest movies: 'ബവാല്‍' ആണ് വരുണ്‍ ധവാന്‍റെ മറ്റൊരു പുതിയ ചിത്രം. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍ ആണ് നായിക. വരുണും ജാന്‍വിയും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത്. കിയാര അദ്വാനി, നീതു കപൂര്‍, അനില്‍ കപൂര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ജുഗ് ജുഗ്‌ ജീയോ' ആണ് വരുണ്‍ ധവാന്‍റേതായി ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രം.

Kriti Sanon latest movies: അതേസമയം ടൈഗര്‍ ഷ്‌റോഫിനൊപ്പമുള്ള 'ഗണപത്' ആണ് കൃതി സനോണിന്‍റെ പുതിയ ചിത്രം. ക്രിസ്‌മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്യുന്ന കാര്‍ത്തിക്‌ ആര്യന്‍ ചിത്രം 'ഷെഹ്‌സാദ' ആണ് കൃതിയുടെ മറ്റൊരു പുതിയ പ്രോജക്‌ട്‌.

Also Read: വരുണ്‍ ധവാന്‍ ചിത്രത്തിന്‍റെ റൊമാന്‍റിക് ട്രാക്ക് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.