ETV Bharat / entertainment

വീണ്ടും കൈകോര്‍ക്കാന്‍ മമ്മൂട്ടിയും വൈശാഖും ; ഉദ്വേഗത്തോടെ ആരാധകര്‍ - ഉദയകൃഷ്‌ണ

പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പോക്കിരി രാജയുടെ അടുത്ത ഭാഗം ഒരുങ്ങുന്നതായാണ് സൂചന. ക്രിസ്റ്റഫറിന്‍റെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്‌ണയും മെഗാസ്റ്റാറിനെ കണ്ടിരുന്നു

Mammootty Vaisakh upcoming movie  upcoming movie Pokkiri Raja second part  Mammootty  Mammootty new movies  Mammootty upcoming movies  director Vaisakh  Pokkiri Raja malayalam film  Pokkiri Raja movie  Pokkiri Raja second part  പോക്കിരി രാജ രണ്ടാം ഭാഗം  പോക്കിരി രാജ  വീണ്ടും കൈകോര്‍ത്ത് മമ്മൂട്ടിയും വൈശാഖും  മധുര രാജ  മമ്മൂട്ടി  ഉദയ്‌കൃഷ്‌ണ  വൈശാഖ്
വീണ്ടും കൈകോര്‍ത്ത് മമ്മൂട്ടിയും വൈശാഖും; പോക്കിരി രാജ രണ്ടാം ഭാഗം എന്ന് ആരാധകര്‍
author img

By

Published : Oct 1, 2022, 1:41 PM IST

Updated : Oct 1, 2022, 3:11 PM IST

മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ക്രിസ്റ്റഫറിന്‍റെ ചിത്രീകരണം നടക്കുന്നതിനിടെ സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്‌ണയും മെഗാസ്റ്റാറിനെ കാണാനെത്തിയതാണ് ചര്‍ച്ചയായിരിക്കുന്നത്. പോക്കിരി രാജയുടെ അടുത്ത പതിപ്പിനുള്ള തുടക്കമാണ് ഈ കൂടിക്കാഴ്‌ച എന്ന തരത്തില്‍ സിനിമ മേഖലയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മമ്മൂട്ടി, വൈശാഖ്, ഉദയകൃഷ്‌ണ കൂട്ടുകെട്ടില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പോക്കിരി രാജ. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ചിത്രം വന്‍ വിജയമായിരുന്നു. 7 കോടി ബജറ്റില്‍ നിര്‍മിച്ച പോക്കിരി രാജ 30 കോടിയോളം കലക്ഷന്‍ നേടി.

പോക്കിരി രാജയുടെ വിജയത്തിന് ശേഷം ഇതേ കൂട്ടുകെട്ടില്‍ പിറന്ന മധുര രാജ 2019ലാണ് പുറത്തിറങ്ങിയത്. മധുര രാജ, പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും യഥാര്‍ഥത്തില്‍ പോക്കിരി രാജയുടെ ഒരു സ്‌പിന്‍ ഓഫ് മാത്രമായിരുന്നു മധുര രാജ. വൈശാഖ്, മമ്മൂട്ടി കൂടിക്കാഴ്‌ച നടന്നതോടെ പോക്കിരി രാജയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

നിലവില്‍ ക്രിസ്റ്റഫറിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി തിരക്കുകളില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് മെഗാസ്റ്റാര്‍. 65 ദിവസത്തോളമായിരുന്നു മമ്മൂട്ടിയുടെ ഷെഡ്യൂള്‍. ചിത്രത്തില്‍ പൊലീസുകാരനായാണ് താരം എത്തുന്നത്.

Also Read: സസ്‌പെന്‍സ് നിറച്ച് മെഗാസ്റ്റാറിന്‍റെ മറ്റൊരു ത്രില്ലര്‍ കൂടി, റോഷാക്ക് റിലീസ് തിയതി പുറത്ത്

ബി ഉണ്ണികൃഷ്‌ണനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഉദയകൃഷ്‌ണ തിരക്കഥ എഴുതിയിരിക്കുന്നു. ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ക്രിസ്റ്റഫര്‍. ആര്‍ ഡി ഇലൂമിനേഷന്‍സ് ആണ് നിര്‍മാണം.

സംവിധായകന്‍ വൈശാഖും സിനിമ തിരക്കുകളിലാണ്. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ബ്രൂസ് ലീ എന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് നിലവില്‍ വൈശാഖ്. മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ റിലീസിനൊരുങ്ങുകയാണ്.

Last Updated : Oct 1, 2022, 3:11 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.