ETV Bharat / entertainment

കഥാപ്രസംഗവുമായി ഉണ്ണി മുകുന്ദനും മുകേഷും; കാഥികന് ഇനി ദിവസങ്ങള്‍ മാത്രം - ജയരാജിന്‍റെ കാഥികന്‍

Kadhikan release: ജയരാജ് തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും

Kadhikan release  കാഥികൻ ഡിസംബർ 8 മുതൽ  Unni Mukundan starring Kadhikan  Kadhikan release date  കാഥികന്‍  കാഥികന്‍ റിലീസ്  ഉണ്ണി മുകുന്ദന്‍  ഉണ്ണി മുകുന്ദന്‍റെ കാഥികന്‍  Unni Mukundan latest movies  Unni Mukundan Mukesh movie  ജയരാജിന്‍റെ കാഥികന്‍  കഥാപ്രസംഗവുമായി ഉണ്ണി മുകുന്ദനും മുകേഷനും
Kadhikan release on this December
author img

By ETV Bharat Kerala Team

Published : Dec 4, 2023, 9:29 PM IST

ഉണ്ണി മുകുന്ദന്‍ (Unni Mukundan) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കാഥികന്‍'. ദേശീയ അവാര്‍ഡ് ജേതാവ് ജയരാജ് (National Award winning director Jayaraj) ഒരുക്കിയ ചിത്രം റിലീസിനോടടുക്കുകയാണ്. ഡിസംബര്‍ 8നാണ് ചിത്രം തിറ്റേറുകളില്‍ എത്തുക (Kadhikan release).

കഥാപ്രസംഗത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'കാഥികന്‍'. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നേരത്തെ പുറത്തിറങ്ങിയ 'കാഥികന്‍റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു (Kadhikan first look poster).

ഉണ്ണി മുകുന്ദനെ കൂടാതെ മുകേഷ്, ഗോപു കൃഷ്‌ണൻ, കൃഷ്‌ണാനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധാനത്തിന് പുറമെ, സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും ജയരാജ് തന്നെയാണ്.

വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്‌ടര്‍ മനോജ് ഗോവിന്ദും ജയരാജും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഷാജി കുമാര്‍ ഛായാഗ്രഹണവും വിപിൻ വിശ്വകർമ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സഞ്ജോയ് ചൗധരി ആണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

അതേസമയം ഉണ്ണി മുകുന്ദന്‍റേതായി (Unni Mukundan) അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജയ്‌ ഗണേഷ്' (Jai Ganesh). അടുത്തിടെ 'ജയ്‌ ഗണേഷി'ന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു (Jai Ganesh First Look Poster). വീല്‍ ചെയറില്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദനായിരുന്നു ഫസ്‌റ്റ് ലുക്കില്‍.

Also Read: കഥാപ്രസംഗവുമായി ഉണ്ണി മുകുന്ദനും മുകേഷും ; കാഥികന്‍ ടീസര്‍ പുറത്ത്

രഞ്ജിത് ശങ്കര്‍ (Ranjith Sankar) ആണ് സിനിമയുടെ സംവിധാനം. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. നവംബര്‍ 11ന് ആരംഭിച്ച ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്.

കൊച്ചിയിലെ തൃക്കാക്കര അമ്പലത്തില്‍ വച്ചാണ് 'ജയ്‌ ഗണേഷി'ന്‍റെ പൂജ നടന്നത് (Jai Ganesh Pooja). ഉണ്ണി മുകുന്ദന്‍റെ അച്ഛന്‍ എം മുകുന്ദനാണ് സിനിമയ്‌ക്ക് ഫസ്‌റ്റ് ക്ലാപ്പ് അടിച്ചത്. ഉണ്ണി മുകുന്ദനും സംവിധായകന്‍ രഞ്ജിത് ശങ്കറും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് ചിത്രം.

സിനിമയില്‍ ടൈറ്റില്‍ റോളില്‍ ഗണപതിയായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത് (Unni Mukundan as Ganesh). തന്‍റെ കരിയറിലെ വ്യത്യസ്‌തമായ വേഷമാകും ചിത്രത്തിലേതെന്നാണ് സിനിമയെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

'മാര്‍ക്കോ', 'ഗന്ധർവ ജൂനിയർ', 'ഗെറ്റ് സെറ്റ് ബേബി', എന്നിവയാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാര്‍ക്കോ' (Marco).

'ഗെറ്റ് സെറ്റ് ബേബി'യില്‍ ഗൈനക്കോളജി ഡോക്‌ടര്‍ ആയാണ് ഉണ്ണി മുകുന്ദന്‍ വേഷമിടുന്നത് (Get Set Baby). ഒരു ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ ഡോക്‌ടര്‍ കണ്ടെത്തുന്ന വഴികളും മറ്റും രസകരമായ രീതിയില്‍ ഈ സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കും.

അതേസമയം 'മാളികപ്പുറം' ആണ് ഉണ്ണിമുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. മികച്ച സ്വീകാര്യതയാണ് 'മാളികപ്പുറ'ത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

Also Read: ഉണ്ണി മുകുന്ദന്‍ വീല്‍ ചെയറില്‍; ജയ്‌ ഗണേഷ്‌ ഫസ്‌റ്റ് ലുക്ക് ശ്രദ്ധേയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.