ഉണ്ണി മുകുന്ദന്‍ (Unni Mukundan) നായകനാവുന്ന പുതിയ ചിത്രം 'നവംബര്‍ 9' (November 9) മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങി. പ്രദീപ് എം നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. (November 9 Motion Poster). തന്‍റെ പേജുകളില്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ണി മുകുന്ദന്‍ നടത്തിയിരിക്കുന്നത്.
കേരള സര്‍ക്കാര്‍ ഫയല്‍, സുപ്രീംകോടതി, ഇന്ത്യന്‍ ഭൂപടം, ഗര്‍ഭസ്ഥ ശിശു, ഒടുവില്‍ ബാബറി മസ്‌ജിദുമാണ് 49 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്‌റ്ററില്‍ കാണാനാവുക. മോഷന്‍ പോസ്‌റ്റര്‍ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം.
സമകാലീന ഇന്ത്യയിലെ വിവാദമായ ചില രാഷ്‌ട്രീയ സാഹചര്യങ്ങളിലൂടെ ചിത്രം കടന്നു പോകുമെന്നാണ് മോഷന്‍ പോസ്‌റ്റര്‍ നല്‍കുന്ന സൂചന. അതേസമയം സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ക്യൂബ്‌സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ അബ്‌ദുള്‍ ഖദ്ദാഫ്, ഷരീഫ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
- " class="align-text-top noRightClick twitterSection" data="">
അതേസമയം 'ജയ് ഗണേഷ്' ആണ് ഉണ്ണി മുകുന്ദന്‍റെ മറ്റൊരു പുതിയ ചിത്രം. 'ജയ് ഗണേഷി'ന്‍റെ പൂജ കഴിഞ്ഞ വിവരം ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സിനിമയുടെ ചിത്രീകരണം നാളെ (നവംബര്‍ 11) ആരംഭിക്കും. 'ജയ് ഗണേഷി'ല്‍ ടൈറ്റില്‍ റോളില്‍ ഗണപതിയായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. തന്‍റെ കരിയറിലെ വ്യത്യസ്‌തമായ വേഷമാകും 'ജയ് ഗണേഷിലേ'തെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനായി അനുയോജ്യനായ ഒരു നടനെ കണ്ടെത്താന്‍ നാളേറെയായി അലഞ്ഞ ശേഷമാണ് താന്‍ ഉണ്ണി മുകുന്ദനിലേക്ക് എത്തിയതെന്ന് സിനിമയുടെ പ്രഖ്യാപന വേളയില്‍ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞിരുന്നു. മഹിമ നമ്പ്യാര്‍ ആണ് ചിത്രത്തിലെ നായിക. സിനിമയില്‍ ജോമോളും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരിടവേളയ്‌ക്ക് ശേഷം 'ജയ് ഗണേഷി'ലൂടെ ജോമോള്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. ഒരു ക്രിമിനല്‍ ലോയറുടെ വേഷമാണ് ചിത്രത്തില്‍ ജോമോള്‍ക്ക്.
'കാഥികന്‍' ആണ് ഉണ്ണി മുകുന്ദന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട് (Kadhikan). ദേശീയ അവാര്‍ഡ് ജേതാവ് ജയരാജ് ഒരുക്കുന്ന ചിത്രം കഥാപ്രസംഗത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ഗെറ്റ് സെറ്റ് ബേബി (Get Set Baby movie) ആണ് നടന്‍റെ മറ്റൊരു പുതിയ ചിത്രം. ഒരു ഐവിഎഫ് സ്‌പെഷലിസ്‌റ്റ് നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ ഡോക്‌ടര്‍ കണ്ടെത്തുന്ന വഴികളും മറ്റും രസകരമായ രീതിയില്‍ 'ഗെറ്റ് സെറ്റ് ബേബി'യിലൂടെ അവതരിപ്പിക്കുകയാണ് ഉണ്ണി മുകുന്ദന്‍.