ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദന്‍റെ 'മാളികപ്പുറം' നടന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാകാനുള്ള കുതിപ്പിലാണ്. ഈ സാഹചര്യത്തില്‍ തന്‍റെ അഭിനയ ജീവിതത്തിലെ നാള്‍വഴികള്‍ ഓര്‍ത്തെടുക്കുകയാണ് ഉണ്ണി മുകുന്ദന്‍. തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ വളരെ വൈകാരികമായ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.
'എന്‍റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങളാണിവ. അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിനില്‍ കയറുന്ന ദിവസങ്ങള്‍, ഒരു ദിവസം ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ ചിത്രങ്ങള്‍ എന്ന് കണ്ടാലും എന്‍റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും. എന്‍റെ ലക്ഷ്യ സ്ഥാനത്തേക്കുള്ള യാത്രയുടെ ആ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങള്‍.
- " class="align-text-top noRightClick twitterSection" data="
">
എന്‍റെ ജീവിതത്തില്‍ സഹായിച്ച ആളുകള്‍ക്കെല്ലാവര്‍ക്കും നന്ദി. ഈ യാത്രയില്‍ ഞാന്‍ കണ്ട വലിയ സ്വപ്‌നത്തിലേക്ക് എന്നെ അടുപ്പിച്ചതിന് നന്ദി. സ്വപ്‌നങ്ങള്‍ കാണാനും വിശ്വസിക്കാനും പിന്തുടരാനും കീഴടക്കാനും ഉള്ളതാണ്. മാളികപ്പുറത്തെ എന്‍റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്‌റ്റര്‍ ആക്കിയതിന് നന്ദി.
Also Read: അതെന്‍റെ കണ്ണ് നനയിച്ചു, ഉണ്ണിയുടെ സ്ക്രീൻ പ്രസൻസാണ് ആ സിനിമയുടെ ആത്മാവ് : മേജര്‍ രവി
ഹൃദയത്തില്‍ സ്‌പര്‍ശിക്കാനും കണ്ണുകള്‍ നനയ്‌ക്കാനും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്‍റെ ചെറിയ നിമിഷം കൊണ്ടുവരാനും കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. അതാണ് സിനിമ. നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളില്‍ സിനിമ ആസ്വദിക്കൂ' - ഉണ്ണി മുകുന്ദന്‍ കുറിച്ചു.