Unni Mukundan new production movie: 'മേപ്പടിയാന്' ശേഷം വീണ്ടും നിര്‍മാതാവിന്‍റെ കുപ്പായം അണിയാനൊരുങ്ങി ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്‍റെ നിര്‍മാണത്തിലൊരുങ്ങിയ 'മേപ്പടിയാന്‍' കഴിഞ്ഞ ദിവസം 100 ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ഈ വേളയിലാണ് പുതിയ ചിത്ര പ്രഖ്യാപനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
Shefeekkinte Santhosham title poster:'ഷെഫീക്കിന്‍റെ സന്തോഷം' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍ അടുത്തതായി നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. ഈ ചില്ല് കൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ പലഹാരങ്ങളാണോ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്‌റ്റര്‍ പുറത്തിറക്കിയത്.
- " class="align-text-top noRightClick twitterSection" data="">
Shefeekkinte Santhosham cast and crew: ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുക. നവാഗതനായ അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മനോജ് കെ.ജയന്‍, ബാല, ആത്മീയ രാജന്‍, ദിവ്യാ പിള്ള, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, ജോര്‍ഡി പൂഞ്ഞാര്‍, സ്‌മിനു സിജോ എന്നിവരും സിനിമയില്‍ അണിനിരക്കും. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്‌ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കും. ഷാന്‍ റഹ്മാനാണ് സംഗീതം.
Meppadiyan release: ജനുവരി 14നാണ് 'മേപ്പടിയാന്‍' തിയേറ്ററുകളിലെത്തിയത്. നവാഗതനായ വിഷ്‌ണു മോഹന്‍ ആണ് മേപ്പടിയാന്‍റെ സംവിധാനം. ആക്ഷന്‍ ഹീറോ പരിവേഷങ്ങളില്‍ നിന്നും ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച ചിത്രം കൂടിയാണിത്.
Also Read: ഉണ്ണി മുകുന്ദന് മുഖ്യമന്ത്രിയുടെ ഉറപ്പ് ; സന്തോഷം പങ്കുവച്ച് താരം