ETV Bharat / entertainment

ഫാമിലി എന്‍റര്‍ടെയിനറുമായി വീണ്ടും ഉണ്ണി മുകുന്ദന്‍; മാളികപ്പുറത്തിന്‍റെ ടൈറ്റില്‍ പുറത്തു വിട്ട് മെഗാസ്റ്റാര്‍ - Manoj K Jayan

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‌ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

Unni Mukundan  Unni Mukundan new movie  Malikappuram title poster released  ഉണ്ണി മുകുന്ദന്‍  മാളികപ്പുറത്തിന്‍റെ ടൈറ്റില്‍  മെഗാസ്റ്റാര്‍  വിഷ്‌ണു ശശിശങ്കര്‍  Vishnu Sasisankar  മാളികപ്പുറം  Malikappuram  മമ്മൂട്ടി  Mammootty  ഇന്ദ്രന്‍സ്  മനോജ് കെ ജയന്‍  സൈജു കുറുപ്പ്  രമേശ് പിഷാരടി  Indrans  Saiju Kurupp  Manoj K Jayan  Ramesh Pisharody
ഫാമിലി എന്‍റര്‍ടെയിനറുമായി വീണ്ടും ഉണ്ണി മുകുന്ദന്‍; മാളികപ്പുറത്തിന്‍റെ ടൈറ്റില്‍ പുറത്തു വിട്ട് മെഗാസ്റ്റാര്‍
author img

By

Published : Sep 12, 2022, 4:29 PM IST

മേപ്പടിയാന്‍ എന്ന സിനിമക്ക് ശേഷം മറ്റൊരു കുടുംബ ചിത്രവുമായി ഉണ്ണി മുകുന്ദന്‍ എത്തുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‌ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മാളികപ്പുറം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി ഉണ്ണി മുകുന്ദന്‍ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. 'എന്‍റെ പുതിയ സിനിമ ഇന്ന് തുടങ്ങി. മാളികപ്പുറം എന്നാണ് പേര്. എന്‍റെ മല്ലുസിങ്ങിന്‍റെ പ്രൊഡ്യൂസറും ജേഷ്‌ഠ സഹോദരനുമായ ആന്‍റോ ചേട്ടന്‍റെ ഒരു വലിയ സ്വപ്‌നമാണ് ഈ സിനിമ.

മാമാങ്കം സിനിമ പ്രൊഡ്യൂസ് ചെയ്‌ത വേണു ചേട്ടനും ഇതിന്‍റെ നിര്‍മാണ പങ്കാളിയാണ്. എനിക്ക് ഇതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്,' ഉണ്ണി ഫേസ്‌ബുക്കില്‍ കുറിച്ചു. എരുമേലി ശ്രീ ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്‍റോ തുടങ്ങിയവരാണ് ചിത്രം നിര്‍മിക്കുന്നത്. അഭിലാഷ്‌ പിള്ളയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. വിഷ്‌ണു നാരായണന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.

പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിത്ത് രാജ് ആണ്. ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.