ETV Bharat / entertainment

സ്‌ത്രീവിരുദ്ധ പരാമർശം : മൻസൂർ അലി ഖാനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകി ദേശീയ വനിത കമ്മീഷൻ

Trisha-Mansoor Ali Khan controversy : മൻസൂർ അലി ഖാൻ - തൃഷ വിവാദത്തിൽ സ്വമേധയാ ഇടപെട്ട് ദേശീയ വനിത കമ്മീഷൻ. ഐപിസി സെക്ഷൻ 509 ബി പ്രകാരം പൊലീസ് മേധാവിയോട് നിയമനടപടി ആവശ്യപ്പെട്ടു.

mansoor ali khan  mansoor ali khan trisha controversy  ncw on mansoor ali khan comments on trisha  ncw directs legal action against mansoor ali khan  mansoor ali khan trisha controversy latest updates  ncw on trisha mansoor ali khan case  national commission for women on mansoor ali khan  Trisha Mansoor Ali Khan controversy  Mansoor Ali Khan controversy  മൻസൂർ അലി ഖാൻ തൃഷ വിവാദം  മൻസൂർ അലി ഖാൻ വിവാദം  മൻസൂർ അലി ഖാനെതിരെ നടപടിയെടുക്കാൻ നിർദേശം  മൻസൂർ അലി ഖാന്‍റെ സ്‌ത്രീവിരുദ്ധ പരാമർശം  മൻസൂർ അലി ഖാൻ
Trisha-Mansoor Ali Khan controversy
author img

By ETV Bharat Kerala Team

Published : Nov 20, 2023, 5:07 PM IST

ഹൈദരാബാദ് : തൃഷ കൃഷ്‌ണൻ ഉൾപ്പടെയുള്ള നടിമാരെ അപകീർത്തിപ്പെടുത്തുന്നതും സ്‌ത്രീ വിരുദ്ധവുമായ പരാമർശങ്ങൾ നടത്തിയ നടൻ മൻസൂർ അലി ഖാനെതിരെ ഐപിസി സെക്ഷൻ 509 ബി പ്രകാരം കേസെടുക്കാൻ ചെന്നൈ ഡിജിപിയോട് അഭ്യർഥിച്ച് ദേശീയ വനിത കമ്മീഷൻ (എൻ‌സി‌ഡബ്ല്യു National Commission For Women - NCW). സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ഊന്നൽ നൽകുന്ന ഇത്തരം പരാമർശങ്ങളെ അപലപിക്കേണ്ടതിന്‍റെ ആവശ്യകതയും കമ്മീഷൻ ചൂണ്ടിക്കാട്ടി (Trisha-Mansoor Ali Khan controversy).

  • The National Commission for Women is deeply concerned about the derogatory remarks made by actor Mansoor Ali Khan towards actress Trisha Krishna. We're taking suo motu in this matter directing the DGP to invoke IPC Section 509 B and other relevant laws.Such remarks normalize…

    — NCW (@NCWIndia) November 20, 2023 " class="align-text-top noRightClick twitterSection" data=" ">

അടുത്തിടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു തൃഷയ്‌ക്കെതിരെ നടൻ മോശം പരാമർശം നടത്തിയത് (Mansoor Ali Khan Controversial remark against Trisha). ചിത്രത്തിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു മൻസൂർ അലി ഖാന്‍റെ പരാമർശം. മുൻപ് സിനിമകളിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. താൻ ചെയ്‌ത സിനിമകളിലെ റേപ് സീനുകളൊന്നും 'ലിയോ'യിൽ ഇല്ലെന്നും ഉറപ്പായും 'ബെഡ് റൂം സീൻ' കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നും മൻസൂർ പറയുന്നു.

  • A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…

    — Trish (@trishtrashers) November 18, 2023 " class="align-text-top noRightClick twitterSection" data=" ">

വിജയ്‌ക്കൊപ്പം തൃഷയും പ്രധാന വേഷത്തിൽ എത്തിയ 'ലിയോ'യിൽ മൻസൂർ അലി ഖാൻ വേഷമിട്ടിരുന്നു. അതേസമയം മന്‍സൂര്‍ അലി ഖാന്‍റെ വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംവിധായകൻ ലോകേഷ് കനകരാജ്, ഗായിക ചിന്മയി, നിർമാതാവ് അർച്ചന, നടി മാളവിക മോഹനൻ തുടങ്ങി നിരവധിപേരാണ് നടനെതിരെ രംഗത്ത് വരുന്നത്. മൻസൂർ അലിഖാനെ ജയിലിൽ അടയ്ക്ക‌ണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.

  • Disheartened and enraged to hear the misogynistic comments made by Mr.Mansoor Ali Khan, given that we all worked in the same team. Respect for women, fellow artists and professionals should be a non-negotiable in any industry and I absolutely condemn this behaviour. https://t.co/PBlMzsoDZ3

    — Lokesh Kanagaraj (@Dir_Lokesh) November 18, 2023 " class="align-text-top noRightClick twitterSection" data=" ">

മൻസൂർ അലി ഖാന്‍റെ അരോചകമായ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് നടി തൃഷയും രംഗത്തെത്തിയിരുന്നു. മനുഷ്യരാശിക്ക് തന്നെ നടൻ ചീത്തപ്പേരുണ്ടാക്കിയെന്നും ഇനി ഒപ്പം അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷനും (എസ്‌ഐ‌എ‌എ) നടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മൻസൂർ അലി ഖാൻ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട നടികർ സംഘം എന്നറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ മൻസൂർ അലി ഖാന്‍റെ അംഗത്വം താത്‌കാലികമായി സസ്‌പെൻഡ് ചെയ്യുന്ന കാര്യം പരിഗണിക്കുകയാണെന്നും പ്രസ്‌താവനയിൽ അറിയിച്ചു.

  • As a member of NCW, I have already taken up the issue of Mansoor Ali khan with my senior and will be taking an action on it. Nobody can get away with such a filthy mind. I stand with @trishtrashers and my other colleagues where this man speaks in such a sexist disgusting mindset…

    — KhushbuSundar (@khushsundar) November 19, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം സംഭവത്തിൽ ക്ഷമാപണം നടത്തുന്നതിനുപകരം, വിശദീകരണം നൽകിയ മൻസൂർ അലി ഖാന്‍റെ നടപടിക്കെതിരെയും വിമർശനം ഉയരുകയാണ്. തന്‍റേത് തമാശ രൂപേണയുള്ള പരാമർശമായിരുന്നു എന്നും ആരോ എഡിറ്റ് ചെയ്‌ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമാണ് മൻസൂർ അലി ഖാൻ പറയുന്നത്. അനാദരവും ലിംഗവിവേചനപരവുമായ പരാമർശങ്ങൾക്ക് വ്യാപകമായ വിമർശനം നേരിടേണ്ടി വന്നിട്ടും തന്‍റെ വാക്കുകളെ 'നിക്ഷിപ്‌ത താത്പര്യക്കാർ' വളച്ചൊടിച്ചെന്ന് പറഞ്ഞ് നടൻ സ്വയം പ്രതിരോധിക്കുകയാണ്.

READ ALSO: തന്‍റേത് ഡാർക്ക് കോമഡി, തൃഷ തെറ്റിദ്ധരിച്ചു; വിവാദ പരാമർശത്തിൽ വിശദീകരണവുമായി മൻസൂർ അലി ഖാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.