ETV Bharat / entertainment

Trisha Krishnan| തൃഷ വീണ്ടും മലയാളത്തിലേക്ക്; ഐഡന്‍റിറ്റിയില്‍ ടൊവിനോയുടെ നായികയാകാന്‍ ഒരുങ്ങി താരം - Tovino Thomas

ഫോറന്‍സിക്ക് സംവിധായകരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ഐഡന്‍റിറ്റിയില്‍, തെന്നിന്ത്യന്‍ താരം തൃഷ നായികയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

തൃഷ വീണ്ടും മലയാളത്തിലേയ്‌ക്ക്  തൃഷ  ഐഡന്‍റിറ്റിയില്‍ ടൊവിനോയുടെ നായികയാകാന്‍ ഒരുങ്ങി  ഐഡന്‍റിറ്റിയില്‍ ടൊവിനോയുടെ നായിക  ടൊവിനോയുടെ നായിക  ഐഡന്‍റിറ്റി  Trisha Krishnan  Tovino Thomas movie Identity  Tovino Thomas movie  Identity  Tovino Thomas  Trisha Krishnan to play an important role
തൃഷ വീണ്ടും മലയാളത്തിലേയ്‌ക്ക്; ഐഡന്‍റിറ്റിയില്‍ ടൊവിനോയുടെ നായികയാകാന്‍ ഒരുങ്ങി താരം
author img

By

Published : Jul 7, 2023, 2:28 PM IST

ടൊവിനോ തോമസ് Tovino Thomas നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഐഡന്‍റിറ്റി' Identity. 'ഫോറന്‍സിക്' സംവിധായകരായ അഖില്‍ പോള്‍ - അനസ് ഖാന്‍ എന്നിവരാണ് 'ഐഡന്‍റിറ്റി'യുടെ സംവിധാനം. 'ഫോറന്‍സികി'ലും Forensic ടൊവിനോ തോമസ് തന്നെയായിരുന്നു നായകന്‍.

അടുത്തിടെയായിരുന്നു 'ഐഡന്‍റിറ്റി'യുടെ പ്രഖ്യാപനം. ടൊവിനോ തോമസ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. സിനിമയുടെ പുതിയ പോസ്‌റ്റര്‍ Identity poster പങ്കുവച്ച് കൊണ്ടായിരുന്നു പ്രഖ്യാപനം.

ഇപ്പോഴിതാ 'ഐഡന്‍റിറ്റി'യുമായി ബന്ധപ്പെട്ടുള്ള പുതിയൊരു വിവരമാണ് പുറത്തു വരുന്നത്. സിനിമയില്‍ ടൊവിനോയ്‌ക്കൊപ്പം തെന്നിന്ത്യന്‍ താരം തൃഷ കൃഷ്‌ണനും Trisha Krishnan എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് നായികമാരില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയാണ് തൃഷ Trisha. ഇതുവരെ രണ്ട് മലയാള ചിത്രങ്ങളില്‍ തൃഷ അഭിനയിച്ചിട്ടുണ്ട്. നിവിന്‍ പോളിയുടെ Nivin Pauly നായികയായി 'ഹേഡ് ജൂഡ്' Hey Jude എന്ന സിനിമയിലും മോഹന്‍ലാല്‍ - ജീത്തു ജോസഫ് Mohanlal - Jeethu Joseph കൂട്ടുകെട്ടിലൊരുങ്ങിയ ഇനിയും റിലീസ് ചെയ്യാത്ത 'റാം' Ram എന്ന സിനിമയിലും. ഇതിന് പുറമെയാണ് ഇപ്പോള്‍ ടൊവിനോ തോമസിന്‍റെ നായികയായി തൃഷ 'ഐഡന്‍റിറ്റി'യില്‍ പ്രത്യക്ഷപ്പെടുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന 'ഐഡന്‍റിറ്റി'യില്‍ മറ്റൊരു നായിക കൂടിയുണ്ട്. മഡോണ സെബാസ്‌റ്റ്യനും Madonna Sebastian ചിത്രത്തില്‍ പ്രധാന റോളില്‍ എത്തും. സെപ്‌റ്റംബര്‍ 23ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കൊച്ചി, ബെംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്ത്, സെഞ്ച്വറി കൊച്ചുമോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.

അതേസമയം നിരവധി ചിത്രങ്ങളാണ് ടൊവിനോയുടേതായി അണിയറയിലും റിലീസിനും ഒരുങ്ങുന്നത്. 'നടികര്‍ തിലകം' Nadikar Thilakam, 'അജയന്‍റെ രണ്ടാം മോഷണം' Ajayante Randam Moshanam, 'വഴക്ക്' Vazhakku, 'അന്വേഷിപ്പിന്‍ കണ്ടെത്തും' Anveshippin Kandethum എന്നിവയാണ് ടൊവിനോയുടേതായി റിലീസിനൊരുങ്ങുന്ന മറ്റ് പുതിയ ചിത്രങ്ങള്‍.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'നടികര്‍ തിലകം' എന്ന ചിത്രത്തില്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പല കാരണങ്ങളാൽ പ്രതിബന്ധങ്ങൾ നേരിടുന്ന ഡേവിഡിന്‍റെ പ്രൊഫഷണൽ ജീവിതവും, ഈ വെല്ലുവിളികളിൽ നിന്നും സ്വയം മോചിതന്‍ ആകാനുള്ള ഡേവിഡിന്‍റെ ശ്രമങ്ങളും കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'അജയന്‍റെ രണ്ടാം മോഷണം' ഒരുങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പിരിയോഡിക്കല്‍ എന്‍റര്‍ടെയ്‌നര്‍ ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണ് 'അജയന്‍റെ രണ്ടാം മോഷണം'.

'വഴക്ക്' ആണ് മറ്റൊരു പുതിയ ചിത്രം. ഓഗസ്‌റ്റ് 25നാണ് 'വഴക്ക്' തിയേറ്ററുകളില്‍ എത്തുക. സനല്‍ കുമാര്‍ ശശിധരന്‍ ആണ് സിനിമയുടെ സംവിധാനം. ഒരു ക്രൈം ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഭിഭാഷകനായ ഒരു വ്യക്തി തന്‍റെ ഭാര്യയെ ചതിച്ച് യാത്ര പോകുന്നതാണ് സിനിമയുടെ പശ്ചാത്തലം.

Also Read: രണ്ട് ഷെഡ്യൂള്‍, 75 ദിനങ്ങള്‍ ; ടൊവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയ്‌ക്ക് പാക്കപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.