ETV Bharat / entertainment

'മമ്മൂക്കയുടെ കയ്യിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല' : പുരസ്‌കാര നേട്ടത്തില്‍ ടൊവിനോ തോമസ് - മമ്മൂട്ടി

മമ്മൂട്ടിയുടെ കൈയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിയതിന്‍റെ സന്തോഷം ഫേസ്‌ബുക്കില്‍ പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. ഇതിന്‍റെ വീഡിയോയും ടൊവിനോ പോസ്റ്റ് ചെയ്‌തിരുന്നു

Tovino Thomas receives award from Mammootty  Tovino Thomas receives award  Mammootty  Tovino Thomas  best actor  ടൊവിനോ തോമസ്  ടൊവിനോ  മമ്മൂട്ടി  Best Actor Award
'മമ്മൂക്കയുടെ കയ്യിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല': ടൊവിനോ തോമസ്
author img

By

Published : Jul 10, 2023, 4:06 PM IST

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ Mammootty, കൈയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിയതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ് Tovino Thomas. 2021ലെ ആനന്ദ് ടിവി അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള പുരസ്‌കാരമാണ് Best Actor Award, ടൊവിനോ തോമസ് മമ്മൂട്ടിയില്‍ നിന്ന് ഏറ്റുവാങ്ങിയത്.

മമ്മൂക്കയുടെ കൈയ്യില്‍ നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയിരിക്കുന്നത്, ഇനിയെന്നെ പിടിച്ചാല്‍ കിട്ടില്ല എന്ന അടിക്കുറിപ്പോടുകൂടിയാണ് ടൊവിനോ തോമസ് ഫേസ്‌ബുക്കില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'മമ്മൂക്കയില്‍ നിന്ന് അവാര്‍ഡും അനുഗ്രഹവും നല്ല വാക്കുകളും സ്വീകരിക്കുന്നതിന്‍റെ അവിശ്വസനീയമായ നിമിഷം. ഒപ്പം നിന്ന് അദ്ദേഹം എന്നെ കുറിച്ച് സന്തോഷകരമായ കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കുന്നത് ശരിക്കും അതിശയിപ്പിക്കുന്നതായിരുന്നു. ജീവിതത്തില്‍ ഇനി അങ്ങോട്ട് ഇത് അഭിമാനത്തോടെ മുന്നോട്ട് കൊണ്ടുപോകും. മമ്മൂക്കയുടെ കയ്യിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല' - ടൊവിനോ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Also Read: Trisha Krishnan| തൃഷ വീണ്ടും മലയാളത്തിലേക്ക്; ഐഡന്‍റിറ്റിയില്‍ ടൊവിനോയുടെ നായികയാകാന്‍ ഒരുങ്ങി താരം

അവാര്‍ഡ് നല്‍കുന്നതിന് മുമ്പ് മമ്മൂട്ടി മനോഹരമായൊരു ഇന്‍ട്രോയും ടൊവിനോയ്‌ക്ക് നല്‍കി. 'ഈ അവാര്‍ഡ് ഭാര്യയും ഭര്‍ത്താവുമായി വന്നുചേര്‍ന്ന ഒരാള്‍ക്ക് ഉള്ളതാണ്. നമ്മള്‍ ഏറ്റവും അടുത്തുകണ്ട സിനിമയിലെ പ്രാണത്യാഗം നടത്തിയ ഹീറോയ്‌ക്ക് ഉള്ളതാണ് ഈ അവാര്‍ഡ്. ആ സിനിമയില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രം മരിക്കുമ്പോള്‍ നമ്മുടെ നെഞ്ചില്‍ ഒരു ലേശം നീറ്റല്‍ വന്നിരുന്നു. നമ്മുടെ മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ വേഷം ചെയ്‌ത ആളുമാണ്. ഇനി ഞാന്‍ എന്തിനാണ് പേര് പറയുന്നത്. ടൊവിനോ തോമസ്' - മമ്മൂട്ടി പറഞ്ഞു.

അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടിയുടെ പ്രശംസയ്‌ക്ക് ടൊവിനോ മറുപടിയും നല്‍കി. 'ഞാന്‍ മമ്മൂക്കയുടെ ഭയങ്കര ആരാധകന്‍ ആണ്. അതെല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ്. ഇന്ന് ഈ സ്‌റ്റേജില്‍ വന്ന് അദ്ദേഹത്തിന് വെറുതെ ആ പേര് മാത്രം വായിച്ച് ഒരു ഫോര്‍മാലിറ്റി പോലെ ചെയ്യാവുന്ന കാര്യം. മമ്മൂക്ക എന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ ആരെങ്കിലും ഒക്കെ സിഡിയില്‍ ആക്കി തന്നാല്‍ വീട്ടില്‍ കൊണ്ടുപോയി ഇടയ്‌ക്കിടയ്‌ക്ക് കാണാമായിരുന്നു. ഞാന്‍ അദ്ദേഹത്തേക്കാള്‍ വളരെ ജൂനിയര്‍ ആയിട്ടുള്ള ആളാണ്. ഇപ്പോള്‍ ആയാലും എപ്പോള്‍ ആയാലും ' - ടൊവിനോ തോമസ് പറഞ്ഞു.

Also Read: Nadikar Thilakam| ലൈറ്റ് ക്യാമറ നടികര്‍ തിലകം! ടൊവിനോ തോമസ് ചിത്രം ഉടന്‍ ആരംഭിക്കും; പുതിയ പോസ്‌റ്റര്‍ ശ്രദ്ധേയം

അതേസമയം 'നടികര്‍ തിലകം' ആണ് ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. 2023 ജൂലൈ 11ന് 'നടികര്‍ തിലക'ത്തിന്‍റെ ചിത്രീകരണം ആരംഭിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.