ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അദൃശ്യ ജാലകങ്ങൾ' (Adrishya Jalakangal - Invisible Windows). പ്രഖ്യാപനം മുതൽ വാർത്തകളിൽ നിറഞ്ഞ ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത് വന്നിരിക്കുകയാണ്. ടാലിൻ ബ്ലാക്ക് നൈറ്റ്സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ (Tallinn Black Nights Film Festival) സിനിമയുടെ വേൾഡ് പ്രീമിയർ നടക്കുന്നതിന്‍റെ ഭാഗമായി മേളയുടെ ഔദ്യോഗിക യൂട്യൂബ് പേജിലൂടെയാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത് (Dr. Biju's Adrishya Jalakangal Trailer out).
മേളയുടെ മത്സര വിഭാഗത്തിലേക്കും 'അദൃശ്യ ജാലകങ്ങൾ' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. നവംബർ 3 മുതൽ 17 വരെയാണ് മേള നടക്കുക.
അതേസമയം വേറിട്ട പ്രമേയവുമായി എത്തുന്ന ചിത്രമാകും 'അദൃശ്യ ജാലകങ്ങൾ' എന്ന് അടിവരയിടുന്നതാണ് ട്രെയിലർ. യുദ്ധത്തെ മനുഷ്യനിർമിത ദുരന്തമായി ചിത്രീകരിക്കുകയാണ് ഈ ചിത്രം. ഒപ്പം സ്‌നേഹം, സമാധാനം, നീതി, ബന്ധങ്ങൾ എന്നിവയ്‌ക്ക് വേണ്ടിയുള്ള സമൂഹത്തിന്‍റെ പോരാട്ടത്തെ കഥാപാത്രങ്ങളിലൂടെ പര്യവേക്ഷണം ചെയ്യുക കൂടിയാണ് സംവിധായകൻ ഡോ. ബിജു ചെയ്യുന്നത്.
ടൊവിനോ തോമസിന്‍റെ ഞെട്ടിപ്പിക്കുന്ന മേക്കോവർ തന്നെയാണ് ട്രെയിലറിൽ മുന്നിട്ട് നിൽക്കുന്നത്. വമ്പൻ മേക്കോവറിലാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. ഈ സിനിമയ്‌ക്കായി ടൊവിനോ 15 കിലോ ശരീര ഭാരം കുറച്ചത് വാർത്തയായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
എള്ളനാർ ഫിലിംസും ടൊവിനോ തോമസ് പ്രൊഡക്ഷൻസും മൈത്രി മൂവി മേക്കേഴ്‌സും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ നിമിഷ സജയനാണ് നായികയായി എത്തുന്നത് (Nimisha Sajayan in Adrishya Jalakangal). ഇന്ദ്രൻസും ശ്രദ്ധേയ വേഷത്തിലുണ്ട്. യദു രാധാകൃഷ്‌ണനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.
ഡേവിസ് മാനുവൽ എഡിറ്ററായും ചീഫ് അസോസിയേറ്റ് ഡയറക്‌ടറായും അണിയറയിലുണ്ട്. അസോസിയേറ്റ് പ്രൊഡ്യൂസർ - ജയശ്രീ ലക്ഷ്‌മി നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ - ദിലീപ് ദാസ്, സൗണ്ട് മിക്‌സിങ് - പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ - പ്രമോദ് തോമസ്, അജയൻ ആടാട്ട്, സുബ്രഹ്മണ്യം കെ. വൈദ്യലിംഗം, ലൊക്കേഷൻ സിങ്ക് സൗണ്ട് - അജയൻ ആടാട്ട്, വസ്‌ത്രാലങ്കാരം - അരവിന്ദ് കെആർ, മേക്കപ്പ് - പട്ടണം ഷാ, ലൈൻ പ്രൊഡ്യൂസർ - എൽദോ സെൽവരാജ്, അസോസിയേറ്റ് ഡയറക്ടർ - ഫ്ലെവിൻ എസ്. ശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ക്രിസ് ജെറോം, അസി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രവന്തി കണ്ടനല എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ (Adrishya Jalakangal crew).