Top Gun Maverick races past USD 1 billion: ടോം ക്രൂസിന്‍റെതായി റിലീസ് ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് 'ടോപ് ഗണ്‍: മാവറിക്'. മെയ് 27ന് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ചിത്രം ആഗോളതലത്തില്‍ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നിരിക്കുകയാണ്. ആഭ്യന്തര ബോക്‌സോഫിസില്‍ നിന്നും 521 മില്യണ്‍ ഡോളറും, അന്താരാഷ്‌ട്ര ബോക്‌സോഫിസില്‍ നിന്നും 484.7 മില്യണ്‍ ഡോളറുമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
Top Gun Maverick box office collection: ലോകമെമ്പാടുമായി 1.006 ബില്യണ്‍ ഡോളറാണ് ആകെ 'ടോപ് ഗണ്‍: മാവറിക്' നേടിയത്. 31 ദിവസം കൊണ്ടാണ് ഈ ഗംഭീര നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഈ വര്‍ഷം ഏറ്റവും അധികം കലക്ഷന്‍ നേടുന്ന ചിത്രമായി ബിഗ് ബജറ്റ് സിനിമ മാറിയിരിക്കുകയാണ്. മാര്‍വല്‍ ചിത്രം ഡോക്‌ടര്‍ സ്‌ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസിനെയാണ് ടോപ് ഗണ്‍: മാവറിക് മറികടന്നിരിക്കുന്നത്. 943 മില്യണ്‍ ഡോളര്‍ ആണ് 'ഡോക്‌ടര്‍ സ്‌ട്രേഞ്ചി'ന്‍റെ കലക്ഷന്‍.
Tom Cruise has hit the milestone: 40 വര്‍ഷം നീണ്ട സിനിമ കരിയറിനിടെ ബില്യണ്‍ ക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ ടോം ക്രൂസ് ചിത്രം എന്ന റെക്കോഡും 'ടോപ് ഗണ്‍: മാവറിക്കി'ന് സ്വന്തം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിച്ച രണ്ടാമത്തെ സിനിമ കൂടിയാണിത്. സ്‌പൈഡര്‍മാന്‍: നോ വേ ഹോം ആണ് ബില്യണ്‍ ക്ലബ്ബില്‍ ഇടം പിടിച്ച ആദ്യ ചിത്രം.
Tom Cruise deserves massive credit: സിനിമയുടെ ഈ ഗംഭീര നേട്ടത്തിന് പിന്നില്‍ ടോം ക്രൂസ് മുഖ്യ പങ്ക് വഹിച്ചിരുന്നു. റിലീസിനോടനുബന്ധിച്ച് 'ടോപ് ഗണ്‍: മാവറിക്കി'ന്‍റെ പ്രചാരണാര്‍ഥം സാന്‍ ഡീഗോ, മെക്‌സിക്കോ സിറ്റി, ജപ്പാന്‍, കാന്‍സ്, ലണ്ടന്‍, സിയോള്‍ എന്നിവിടങ്ങളില്‍ താരം യാത്ര ചെയ്‌തിരുന്നു.
'ഒബ്ലിവിയോണ്‍', 'ട്രോണ്‍ ലെഗസി' തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജോസഫ് കൊസിന്‍സ്‌കിയാണ് 'ടോപ് ഗണ്‍: മാവറിക്കി'ന്‍റെ സംവിധാനം. മാവറിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടോം ക്രൂസ് അവതരിപ്പിച്ചത്. ടോപ് ഗണ്‍ സ്‌കൂളിലെ പുതിയ ഫ്ലൈറ്റ് ഇന്‍സ്‌ട്രക്‌ര്‍ ആയി മാവറിക് എത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ടോം ക്രൂസിനെ കൂടാതെ വാല്‍ കില്‍മെര്‍, മൈല്‍സ് ടെല്ലര്‍, ജെന്നിഫര്‍ കോണെല്ലി, ഗ്ലെന്‍ പവല്‍, എഡ് ഹാരിസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നു.
Top Gun Maverick released after 36 years of Top Gun: 1986ല്‍ പുറത്തിറങ്ങിയ 'ടോപ് ഗണ്‍' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 'ടോപ് ഗണ്‍: മാവറിക്'. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. താരത്തിന്‍റെ കരിയറിലെ വഴിത്തിരിവ് കൂടിയായിരുന്നു 'ടോപ് ഗണ്‍'. ആദ്യ ഭാഗവും തിയേറ്ററുകളില്‍ ബ്ലോക്‌ബസ്‌റ്റര്‍ ആയിരുന്നു. ഈ സ്വീകാര്യത രണ്ടാം ഭാഗത്തിനും ലഭിച്ചു.
Mission Impossible series: 'മിഷന്‍ ഇംപോസിബിള്‍' സീരീസ് അടക്കമുള്ള ചിത്രങ്ങളിലൂടെ ലോകമൊട്ടാകെ പ്രേക്ഷകശ്രദ്ധ നേടിയ ഹോളിവുഡ് താരമാണ് ടോം ക്രൂസ്. ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്‌താണ് ടോം ക്രൂസ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്ന് ടോം ക്രൂസ് ആരാധകരുടെ സൂപ്പര്‍ താരമായി മാറുകയായിരുന്നു.
Also Read: ഗോൾഡൻ ഗ്ലോബ്; അവാർഡ് തിരിച്ചു നൽകാൻ ടോം ക്രൂസും സംപ്രേഷണത്തിൽ നിന്ന് പിന്മാറി എൻബിസിയും