Tiger Shroff is gearing up for his upcoming film: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന്‍റെ വരാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍'. പുതിയ സിനിമയ്‌ക്കായി തയ്യാറെടുക്കുന്ന ടൈഗര്‍ തന്‍റെ സ്‌കേറ്റിംഗ് വീഡിയോ പങ്കുവച്ചാണ് 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' സെറ്റിലേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. ഇന്‍സ്‌റ്റഗ്രാമിലാണ് തന്‍റെ സ്‌കേറ്റിംഗ് വീഡിയോ താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
Tiger Shroff dropped a video of skating skills: 'ഇന്ന് കൃത്യ സമയത്ത് ജോലിയില്‍ പ്രവേശിച്ചു. ഞങ്ങളുടെ ഇന്‍ട്രോ ആക്ഷന്‍ സീക്വന്‍സ് ആരംഭിച്ചു.' -സ്‌കേറ്റിംഗ് വീഡിയോ പങ്കുവച്ച് ടൈഗര്‍ കുറിച്ചു. 'ബഡേ മിയാൻ ഛോട്ടെ മിയാൻ' സെറ്റിൽ എത്തുന്നതിന് മുമ്പാണ് ടൈഗര്‍ റോഡില്‍ സ്കേറ്റിംഗ് നടത്തുന്നത്. വീഡിയോ പങ്കിട്ടതിന് പിന്നാലെ ആരാധകരുടെ കമന്‍റുകളും ഒഴുകിയെത്തി.
Tiger Shroff wrote he reached work on time today: 'ഇത് കണ്ടിട്ട് അല്‍പം ഭയം തോന്നുന്നു. ശ്രദ്ധിക്കുക ടിഗി. സ്‌നേഹം.' -നടന്‍ റോണിത് ബൊസെറോയ് കമന്‍റ് ചെയ്‌തു'. 'ബഡേ മിയാൻ ഛോട്ടെ മിയാൻ സിനിമയ്‌ക്കായി ഇനിയും കാത്തിരിക്കാനാകില്ല' -ഒരു ആരാധകന്‍ കുറിച്ചു. 'ദയവ് ചെയ്‌ത് ഒരു തമിഴ് സിനിമ ചെയ്യൂ', 'സുരക്ഷയ്‌ക്കായി എന്തെങ്കിലും ധരിക്കുക', 'ശ്രദ്ധിക്കുക' -എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്‍റുകള്‍.
- " class="align-text-top noRightClick twitterSection" data="
">
Akshay Kumar also play in Bade Miyan Chote Miyan: ടൈഗര്‍ ഷ്രോഫിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. അടുത്തിടെ അക്ഷയ് കുമാറിനൊപ്പമുള്ള ടൈഗറിന്‍റെ നൃത്തവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അക്ഷയ് കുമാറിന്‍റെ റിലീസിനൊരുങ്ങുന്ന 'സെല്‍ഫി'യിലെ മേം ഖിലാഡി' എന്ന ഗാനത്തിനായിരുന്നു ഇരുവരുടെയും തകര്‍പ്പന്‍ നൃത്തം.
Prithviraj Sukumaran in Bade Miyan Chote Miyan: ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അലി അബ്ബാസ് സഫര്‍ ആണ് സിനിമയുടെ രചനയും സംവിധാനവും.
Bade Miyan Chote Miyan release: വഷു ഭഗ്നാനി, ദീപ്‌ശിഖ ദേശ്‌മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് നിര്‍മാണം. ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, കന്നട എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. 2023 ക്രിസ്‌മസ് റിലീസായാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ' തിയേറ്ററുകളിലെത്തുക.
Tiger Shroff latest movies : വികാസ് ബഹലിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ഗണപത് പാര്‍ട്ട് - 1' ആണ് ടൈഗറിന്‍റെ മറ്റൊരു പുതിയ പ്രൊജക്‌ട്. ചിത്രത്തില്‍ കൃതി സനോണ്‍ ആണ് ടൈഗറിന്‍റെ നായികയായെത്തുക. 'ഹീറോപാന്തി'ക്ക് ശേഷം കൃതി സനോണും ടൈഗറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് 'ഗണപത് പാര്‍ട്ട് - 1'.