ETV Bharat / entertainment

Tiger Nageswara Rao Ek Dum Ek Dum Song : ആവേശമായി 'ഏക്‌ ദം ഏക്‌ ദം' ; 'ടൈഗര്‍ നാഗേശ്വര റാവു'വിലെ ആദ്യ ഗാനം പുറത്ത് - Ek Dum Ek Dum Lyrical Video Out

Ek Dum Ek Dum Lyrical Video Out : രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് 'ടൈഗര്‍ നാഗേശ്വര റാവു'

Raviteja  ആവേശമാവാൻ ഏക്‌ ദം ഏക്‌ ദം  ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനം വരുന്നു  ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനം  ടൈഗര്‍ നാഗേശ്വര റാവു ഗാനം  ടൈഗര്‍ നാഗേശ്വര റാവു  ടൈഗര്‍ നാഗേശ്വര റാവുവിലെ ഏക്‌ ദം ഏക്‌ ദം  ഏക്‌ ദം ഏക്‌ ദം പ്രൊമോ പുറത്ത്  ഏക്‌ ദം ഏക്‌ ദം  ടൈഗര്‍ നാഗേശ്വര റാവു ഏക്‌ ദം ഏക്‌ ദം  ആവേശമായി ഏക്‌ ദം ഏക്‌ ദം  ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനം പുറത്ത്  ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനം  Tiger Nageswara Rao Ek Dum Ek Dum Song  Tiger Nageswara Rao  Ek Dum Ek Dum Song  Ek Dum Ek Dum Lyrical  Ravi Teja  Ravi Teja starring Tiger Nageswara Rao  Ravi Teja Ek Dum Ek Dum  ആവേശമായി ഏക്‌ ദം ഏക്‌ ദം  Ek Dum Ek Dum Lyrical Video Out  Tiger Nageswara Rao first single
Tiger Nageswara Rao Ek Dum Ek Dum Song
author img

By ETV Bharat Kerala Team

Published : Sep 6, 2023, 4:12 PM IST

പ്രേക്ഷകര്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് ടൈഗര്‍ നാഗേശ്വര റാവുവിലെ ആദ്യ ഗാനം എത്തി. 'ഏക്‌ ദം ഏക്‌ ദം' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Tiger Nageswara Rao Ek Dum Ek Dum Song). ടൈഗര്‍ നാഗേശ്വര റാവുവിനായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുന്നതാണ് ഗാനം.

ആലാപന ശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതാണ് 'ഏക്‌ ദം ഏക്‌ ദം'. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ദീപക് റാമാണ് ഗാനത്തിന്‍റെ മലയാളം പതിപ്പ് രചിച്ചിരിക്കുന്നത്. സന്തോഷ്‌ ഹരിഹരനാണ് ആലാപനം.

  • " class="align-text-top noRightClick twitterSection" data="">

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ടൈഗര്‍ നാഗേശ്വര റാവു. വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിൽ തെലുഗു സൂപ്പർ സ്റ്റാർ രവി തേജയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് (Ravi Teja in and as Tiger Nageswara Rao). രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ഇത്.

ആക്ഷൻ പാക്ക്‌ഡ് ത്രില്ലർ ചിത്രമായ 'ടൈഗര്‍ നാഗേശ്വര റാവു' 1970കളാണ് പശ്ചാത്തലമാക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സിന്‍റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. രവി തേജയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബജറ്റിൽ നിർമിക്കുന്ന ചിത്രമാണിത്.

അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സിന്‍റെ മുന്‍ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ കശ്‌മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 എന്നിവ സാമ്പത്തികമായി നേട്ടം കൊയ്‌തിരുന്നു. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന 'ടൈഗര്‍ നാഗേശ്വര റാവു'വും തിയേറ്ററുകൾ കീഴടക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ഒക്ടോബര്‍ 20ന് ദസറ ആഘോഷത്തോടനുബന്ധിച്ച് ചിത്രം ലോകമെമ്പാടും റിലീസിനെത്തും. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാർ. അനുപം ഖേറും ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലുണ്ട്.

ആന്ധ്രാപ്രദേശിലെ സ്റ്റുവർട്ട്‌പുരം സ്വദേശിയായ കുപ്രസിദ്ധ കൊള്ളക്കാരൻ ടൈഗർ നാഗേശ്വര റാവുവിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എല്ലായ്‌പ്പോഴും നിയമപാലകരുടെ പിടിയിൽ നിന്നും തന്ത്രപൂർവം രക്ഷപ്പെടുന്ന ടൈഗർ നാഗേശ്വര റാവുവിന്‍റെ ആകർഷകവും കൗതുകവും നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത്.

മായങ്ക് സിന്‍ഘാനിയ ഈ ചിത്രത്തിന്‍റെ സഹനിർമാതാവാണ്. ശ്രീകാന്ത് വിസയാണ് ചിത്രത്തിന്‍റെ സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആർ മദിയാണ്. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പിആര്‍ഒ - ആതിര ദില്‍ജിത്ത്.

READ MORE: Tiger Nageswara Rao Nupur Sanon Character poster : 'ടൈഗര്‍ നാഗേശ്വര റാവു'വിന്‍റെ പ്രണയിനി ഇതാ ; 'സാറ'യായി നൂപുര്‍ സനോണ്‍

അടുത്തിടെയാണ് ചിത്രത്തിലെ നായികയായ നൂപുര്‍ സനോണിന്‍റെ ക്യാരക്‌ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അക്ഷയ് കുമാറിന്‍റെ 'ഫിലാല്‍' എന്ന ഗാനത്തിലൂടെ പ്രശസ്‌തയായ നൂപുർ 'ടൈഗര്‍ നാഗേശ്വര റാവു'വിൽ സാറ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും മികച്ച പ്രതികരണം നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.