ETV Bharat / entertainment

'തിരതാളം' മ്യൂസിക്കല്‍ ഡാൻസ് വീഡിയോ റിലീസ് ചെയ്‌തു - തിരതാളം മ്യൂസിക്ക് ഡാന്‍സ് വീഡിയോ

ജീവിതത്തെ പോസിറ്റീവായി കാണാൻ പ്രേരിപ്പിക്കുന്ന 'തിരതാളം' സിനിമ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജ് വഴിയും റിലീസ് ചെയ്‌തിട്ടുണ്ട്

Thirathalam musical dance video released  music video  malayalam music video  thirathalam music video  തിരതാളം മ്യൂസിക്ക് വീഡിയോ  മ്യൂസിക്ക് വീഡിയോ  തിരതാളം മ്യൂസിക്ക് ഡാന്‍സ് വീഡിയോ  മലയാളം മ്യൂസിക്ക് വീഡിയോ
'തിരതാളം' മ്യൂസിക്കല്‍ ഡാൻസ് വീഡിയോ റിലീസ് ചെയ്‌തു
author img

By

Published : Jul 2, 2022, 6:21 PM IST

ഇതുവരെ നാം കണ്ടുവന്ന പ്രണയവും സൗഹൃദവും മാത്രമല്ല, സമൂഹത്തിലെ ചോദ്യങ്ങളെ പോസിറ്റീവായി കാണാനും നേരിടാനും പ്രേരിപ്പിക്കുന്ന മ്യൂസിക്കല്‍ ഡാൻസ് വീഡിയോയുമായി ഒരു സംഘം ചെറുപ്പക്കാർ. പാട്ടിനൊപ്പം നൃത്തത്തിനും പ്രാധാന്യം നല്‍കി ഹിപ് ഹോപ് ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്ന ആറ് മിനിട്ട് നീളുന്ന മ്യൂസിക്കല്‍ ഡാൻസ് വീഡിയോ 'തിരതാളം' പുറത്തിറങ്ങി. മ്യൂസിക് 24x7 എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് 'തിരതാളം' മ്യൂസിക്കല്‍ ഡാൻസ് റിലീസ് ചെയ്‌തിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

പൂർണമായും ചിത്രാഞ്‌ജലി സ്റ്റുഡിയോയില്‍ ചിത്രീകരിച്ച മ്യൂസിക്കല്‍ ഡാൻസ് വീഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത് ജുബിൻ തോമസാണ്. സാംസൺ സില്‍വ സംഗീതം നല്‍കിയ വീഡിയോയില്‍ ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക അമൃത സുരേഷാണ്. സാം മാത്യു എഡിയുടേതാണ് വരികൾ. ശ്രീജിത്ത് ശിവാനന്ദൻ നൃത്ത സംവിധാനം ചെയ്‌തിരിക്കുന്നു. എഡിറ്റിങ് അരുൺ ദാസ്, കാമറ എസ്‌ ജയൻ ദാസ്, സോങ് മിക്‌സിങ് വിവേക് തോമസ്, അസോസിയേറ്റ് ഡയറക്‌ടർ സജയകുമാർ ചിഞ്ചു, അസിസ്റ്റന്‍റ് ഡയറക്‌ടർ ജുബിൻ ജെയിംസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ശ്രാവൺ എസ്‌ജെ എന്നിവരാണ്.

മലയാളത്തില്‍ ആദ്യമായാണ് സിനിമ ഗാന ചിത്രീകരണത്തിന് തുല്യമായി ഒരു മ്യൂസിക്കല്‍ ഡാൻസ് വീഡിയോ സെറ്റിട്ട് ചിത്രീകരിക്കുന്നതെന്ന് അണിയറക്കാർ പറഞ്ഞു. ജീവിതത്തെ പോസിറ്റീവായി കാണാൻ പ്രേരിപ്പിക്കുന്ന 'തിരതാളം' സിനിമ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജ് വഴിയും റിലീസ് ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.