ETV Bharat / entertainment

ശ്രീനാഥ്‌ ഭാസിയുടെ വിലക്ക് പിന്‍വലിച്ചു

author img

By

Published : Nov 27, 2022, 2:30 PM IST

നടന്‍ ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നടന്‍ മാപ്പു പറഞ്ഞ സാഹചര്യത്തിലാണ് വിലക്ക് നീക്കിയത്.

Sreenath Bhasi  The temporary ban imposed on Sreenath Bhasi  ശ്രീനാഥ്‌ ഭാസിയുടെ വിലക്ക് പിന്‍വലിച്ചു  ശ്രീനാഥ്‌ ഭാസി  ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍  ശ്രീനാഥ് ഭാസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക്
ശ്രീനാഥ്‌ ഭാസിയുടെ വിലക്ക് പിന്‍വലിച്ചു

കൊച്ചി: നടന്‍ ശ്രീനാഥ്‌ ഭാസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് പിന്‍വലിച്ചത്. ഒരു അഭിമുഖത്തിനിടെ വനിത അവതാരകയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തിയത്.

സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് നടന്‍റെ വിലക്ക് നീക്കിയത്. ഐപിസി 509, 354(എ), 294 എന്നീ വകുപ്പുകൾ പ്രകാരം കൊച്ചിയിലെ മരട് പൊലീസ് ശ്രീനാഥിനെ അറസ്‌റ്റ് ചെയ്യുകയും പിന്നീട് സെപ്‌റ്റംബര്‍ 26ന് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്‌തിരുന്നു. എന്നാൽ, പിന്നീട് പരാതി പിൻവലിച്ചു.

'ചട്ടമ്പി' എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയായിരുന്നു സംഭവം. ചോദ്യങ്ങള്‍ ഇഷ്‌ടമല്ലാതെ വന്നതോടെ നടന്‍ ദേഷ്യപ്പെടുകയായിരുന്നു. ക്യാമറാമാനോടും ദേഷ്യപ്പെട്ടുവെന്നായിരുന്നു പരാതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.