The Kashmiri files OTT Release: സമീപകാലത്ത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്ന ചിത്രമാണ് വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്‌ത 'ദ കശ്‌മീര്‍ ഫയല്‍സ്'. മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമായ സീ 5ലൂടെ മെയ് 13നാണ് ചിത്രം റിലീസിനെത്തുക.
The Kashmiri files box office collection: തിയേറ്ററുകളിലെത്തി രണ്ട് മാസത്തിന് ശേഷമാണ് ഒടിടി റിലീസ്. ബോളിവുഡ് ബോക്‌സ്‌ഓഫീസിലെ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റ് കൂടിയാണീ ചിത്രം. കശ്‌മീര്‍ ഫയല്‍സ് 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു. കൊവിഡിന് ശേഷം അതിവേഗം 200 കോടി ക്ലബ്ബിലെത്തിയ ചിത്രം കൂടിയാണിത്. 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം നേടിയത്.
The Kashmir Files first day box office collection: രാജ്യമൊട്ടാകെ 650 തിയേറ്ററുകളില്‍ റിലീസ് ചെയ്‌ത 'കശ്‌മീര്‍ ഫയല്‍സ്' മൂന്നാം ദിനത്തില്‍ 2000 സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചത്. റിലീസ് ചെയ്‌ത ആദ്യ ആഴ്‌ചയില്‍ തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. 4.25 കോടി രൂപയാണ് ആദ്യ ദിനം ചിത്രം സ്വന്തമാക്കിയത്.
റിലീസ് ചെയ്‌ത് എട്ട് ദിനം പിന്നിട്ടപ്പോള്‍, ചിത്രം 'ബാഹുബലി 2'ന് തുല്യമായ കലക്ഷന്‍ നേടിയിരുന്നു. എട്ടാം ദിനത്തില്‍ ബോളിവുഡ് ചിത്രം 'ദംഗലി'നെയും 'കശ്‌മീര്‍ ഫയല്‍സ്' കടത്തിവെട്ടി. എട്ടാം ദിനത്തില്‍ 19.15 കോടിയാണ് കശ്‌മീര്‍ ഫയല്‍സ് നേടിയത്. റിലീസിന്‍റെ എട്ടാം ദിനം 'ബാഹുബലി 2' 19.75 കോടിയും, 'ദംഗല്‍' 18.59 കോടിയുമായിരുന്നു സമാഹരിച്ചത്.
The Kashmir Files cast and crew: കശ്‌മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, മൃണാല്‍ കുല്‍ക്കര്‍ണി, അതുല്‍ ശ്രീവാസ്‌തവ തുടങ്ങിയവര്‍ സിനിമയില്‍ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു.
Also Read: കശ്‌മീർ ഫയൽസിന് ശേഷം 'ദി ഡൽഹി ഫയൽസ്' ; പുതിയ സിനിമ പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി