ETV Bharat / entertainment

തങ്കം ആമസോണ്‍ പ്രൈമിലേക്ക്, ഒടിടി റിലീസ് തിയതി പുറത്ത് - ദിലീഷ് പോത്തന്‍

ജനുവരി 26ന് തിയേറ്ററുകളിലെത്തിയ തങ്കം ഇനി ഒടിടിയില്‍ വരുന്നു. സിനിമയുടെ ടീമിന് നന്ദി അറിയിച്ച് ഫഹദ് ഫാസില്‍..

Thankam set for OTT release on Prime Video  Crime Thriller Thankam  Thankam storyline  Biju Menon about Thankam experience  Vineeth Sreenivasan about Thankam  തങ്കം ഇനി ഒടിടിയില്‍  തങ്കം
തങ്കം ഇനി ആമസോണ്‍ പ്രൈമില്‍
author img

By

Published : Feb 18, 2023, 3:05 PM IST

Updated : Feb 18, 2023, 3:10 PM IST

Thankam set for OTT release on Prime Video: ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'തങ്കം' ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 26ന് തിയേറ്ററുകളിലെത്തിയ സിനിമ ഫെബ്രുവരി 20ന്‌ ആമസോണ്‍ പ്രൈമിലൂടെ ഒടിടിയില്‍ സ്‌ട്രീമിങ്‌ ആരംഭിക്കും. ശനിയാഴ്‌ചയാണ് സിനിമയുടെ ഒടിടി റിലീസ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

Crime Thriller Thankam: ക്രൈം ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന്‍റെ സംവിധാനം സഹീദ് അറാഫത്ത് ആണ്. ഭാവന സ്റ്റുഡിയോസ്, ഫഹദ്‌ ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്‌ എന്നീ ബാനറുകളില്‍ ഫഹദ്‌ ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Thankam storyline: അപര്‍ണ ബാലമുരളി നായികയായ ചിത്രത്തില്‍ വിനീത് തട്ടില്‍ ഡേവിഡ്, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു. തൃശൂരില്‍ സ്വര്‍ണ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്ന് സുഹൃത്തുക്കളായ മുത്തു (ബിജു മേനോന്‍), കണ്ണന്‍ (വിനീത് ശ്രീനിവാസന്‍), ബിജോയ് (ഡേവിഡ്) എന്നിവരെ ചുറ്റിപറ്റിയാണ് കഥ.

ബിസിനസ് ആവശ്യത്തിനായി തമിഴ്‌നാട്ടിലേക്ക് പുറപ്പെടുന്ന ഈ മൂവര്‍ സംഘം അതൊരു വിനോദ യാത്രയാക്കി മാറ്റുന്നു. ഈ യാത്രയ്‌ക്കിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മുംബൈയില്‍ അവരുമായി ബന്ധപ്പെട്ട ഒരു കൊലപാതക കേസ് എത്തുന്നതോടെ സുഹൃത്തുക്കളുടെ പദ്ധതികള്‍ താളം തെറ്റുന്നു. അവരുടെ മുംബൈയിലേക്കുള്ള യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം.

Fahadh Faasil about Thankam: ശക്തമായ സ്‌റ്റോറിലൈന്‍, അസാധാരണമായ ദൃശ്യങ്ങള്‍, പവര്‍ പാക്ക്ഡ്‌ പ്രകടനങ്ങള്‍ എല്ലാം കൊണ്ടും തിയേറ്ററുകളില്‍ നിന്നും 'തങ്കം' പ്രേക്ഷക പ്രശംസകള്‍ക്ക് പാത്രമായെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. 'ഈ സിനിമ വിജയിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച മുഴുവന്‍ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ഞാന്‍ നന്ദിയുള്ളവനാണ്. പ്രൈം വീഡിയോയിലൂടെ ചിത്രം ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ഞാന്‍ ത്രില്ലിലാണ്'-ഫഹദ് പറഞ്ഞു.

Biju Menon about Thankam experience: പ്രൈം വീഡിയോയില്‍ ചിത്രം എത്തുമ്പോള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രതികരണം സിനിമയ്‌ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജു മേനോന്‍ പറയുന്നു. 'തങ്കം' സിനിമയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു ത്രില്ലിംഗ് അനുഭവമായിരുന്നുവെന്നും ബിജു മേനോന്‍ വ്യക്തമാക്കി. തൃശൂര്‍ നഗരത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും താന്‍ തൃശൂര്‍ നഗരത്തിലുള്ള ആളാണെന്നും അതിനാല്‍ എനിക്ക് ഇതുമായി ബന്ധപ്പെടാന്‍ വളരെ എളുപ്പമായിരുന്നവെന്നും ബിജു മേനോന്‍ പറഞ്ഞു.

Vineeth Sreenivasan about Thankam: 2020ല്‍ പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയും' എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച ബിജു മേനോനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനാല്‍ 'തങ്കം' തനിക്ക് ഒരു പ്രത്യേക ചിത്രമെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. 'ഒരു നടന്‍ എന്ന നിലയില്‍ വെല്ലുവിളി നേരിടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നു. ഈ ക്രൈം ത്രില്ലറില്‍ പ്രവര്‍ത്തിക്കുക എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയമായൊരു അനുഭവമായിരുന്നു. ഞങ്ങളുടെ സ്‌നേഹത്തിന്‍റെ പ്രയത്‌നം പ്രൈം വീഡിയോയിലൂടെ ആഗോളതലത്തില്‍ കാഴ്‌ചക്കാര്‍ അനുഭവിച്ചറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്' -വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

Also Read: ത്രെഡ് കേട്ടപ്പോള്‍ തന്നെ കൗതുകം തോന്നിയെന്ന് ഫഹദ് ; ആ ടീമിനൊപ്പം ഒരു പടം ആഗ്രഹിച്ചിരുന്നുവെന്ന് ബിജു മേനോന്‍

Last Updated : Feb 18, 2023, 3:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.